“”വയസ്സിനു മൂത്തവരോട് ഇങ്ങനെയാണോടീ സംസാരിക്കണത്..??”” അമ്മച്ചി ദീപുവിനോട് ചോദിച്ചു.
“”എന്താ അവള് ചെയ്ത തെറ്റ്…?? എന്റെ മുറിയിലെ ബാത്‌റൂമിൽ കയറി കുളിച്ചതോ…??””
“”എന്റെ മുറിയിൽ ഉറങ്ങാൻ പോയതൊന്നുവല്ലല്ലോ, അവള് ഉവ്വോ…?? അതിനുള്ള കാരണവും അവള് ബോധിപ്പിച്ചു… ഇനിയെന്താ നിങ്ങൾക്ക് വേണ്ടത്…?? പിന്നെ എന്തിനാണ് ഇങ്ങനെ കിടന്ന് ചൂടാവണത്..”” ഞാനും വിട്ടുകൊടുത്തില്ല.
“”നിറുത്തെടാ… തോന്ന്യവാസി..!! മുതിർന്നവരോട് സംസാരിക്കുന്നത് എങ്ങനെയാന്ന് പഠിച്ചില്ലേ നീയും ഇതുവരെ…???””
“”പിന്നെ… വലിയ മൂത്തവര് വന്നേക്കുണു… ആദ്യം സ്വയം സംസാരിക്കാൻ പഠിക്ക്, എന്നിട്ട് മതി എന്നെയും അവളെയും മര്യാദ പഠിപ്പിക്കല്…!!””
“”മക്കളായാലും, പേരമക്കളായാലും, തന്നോളം വളർന്നാൽ താനെന്നു വിളിക്കാൻ അറിയണം…. ഇല്ലങ്കിൽ അത് പഠിക്കണം… ഈ വീട്ടിൽ നിങ്ങളുടെ ഭരണമാണ് അതുകൊണ്ട് തന്നെയാണ് ഇവിടെ ആണുങ്ങൾക്ക് വാഴ്‌വില്ലാത്തത്.””
“”നീ എന്നെ കാര്യങ്ങളും, മര്യാദയും പഠിപ്പിക്കേണ്ട…””
“”ഹ്മ്മ്…. ആർക്കു വേണം… അല്ലങ്കിലും അത്തരം അതിമോഹങ്ങളൊന്നും എനിക്കില്ല…!!
ഇത്തിരി വയസ്സും പ്രായവുമൊക്കെ ആയാ മനുഷ്യൻ അടങ്ങണം ഇത്രയായിട്ടും നിങ്ങള് പഠിക്കേണ്ട കാര്യങ്ങളൊന്നും പഠിച്ചില്ല അതാ നിങ്ങളുടെ പോരായ്മ.””
ഈ വീട്ടില്, നിങ്ങൾ പറഞ്ഞതെ നടക്കാൻ പാടുള്ളു, അതേ ഇതുവരെ നടന്നിട്ടുമുള്ളൂ…. അതാ നിങ്ങൾക്ക് ഇത്ര അഹങ്കാരം.
“”ആ… ഈ വീട് എന്റെ സ്വന്തമാണ്, ഇവിടെ ഞാൻ പറഞ്ഞതേ നടക്കൂ…””
“”നടത്തിക്കോ… ആരുപറഞ്ഞു വേണ്ടെന്ന്… ഈ വീടും, സ്വത്തുമൊക്കെ കെട്ടിപിടിച്ചോണ്ട് നിധി കാക്കുന്ന ഭൂതം പോലെ ഇവിടെത്തന്നെ ഇരുന്നോ…””
“”വയ്യാതാവുമ്പോ മക്കൾ എന്നെ നോക്കുന്നില്ല എന്നും പറഞ്ഞ് കരഞ്ഞോണ്ട് വേറാരോടും പോയി പരാതി പറഞ്ഞേക്കരുത്.””
“”അതേടാ,… നിന്നെയൊക്കെ പെറ്റ് പോറ്റി വളർത്തിയതിന് എനിക്ക് ഇത് തന്നെ കിട്ടണം.””
“”ഉഉവ്വ…. അതൊക്കെ ഏതൊരു പട്ടിയും ചെയ്യുന്ന കാര്യമാണ്… വിവേകമുള്ള മനുഷ്യൻ അത്രയും ചെയതില്ലങ്കിൽ പിന്നെ അതിനും, നമ്മൾക്കും തമ്മിൽ എന്താ വ്യത്യാസം…?? “”
അവസാന കാലത്ത് മക്കൾ മാത്രമേ കാണൂ വെള്ളം തരാൻ… അത്രയും ഓർക്കുന്നത് നന്നായിരിക്കും….””
“”ഇല്ലടാ… വരില്ല, നിന്റടുത്തൊന്നും വരില്ല……. ചത്താലും വിളിക്കില്ല… എനിക്ക് ആൺമക്കൾ രണ്ടാ…. ഞാൻ സാബുവിനെ വിളിച്ച് ഇവിടെ താമസിപ്പിക്കും….