ഇനി പുറത്തു വെടിക്കൊന്നും ഞാൻ പോകുന്നില്ല.
അപ്പോൾ ഇടയ്ക്കു അച്ഛനും കൂടെ വേണം എന്നേയുള്ളൂ”, കുറുപ്പ് പറഞ്ഞു.
“അത് എന്തേലും ആട്ടെ. കാര്യത്തിലേക്കു വരാം അച്ഛാ .
മോതിരം മാറിക്കഴിഞ്ഞാൽ കുറച്ചു സ്വത്തുക്കൾ എൻ്റെ പേർക്ക് എഴുതി വെക്കണം. എന്നാലേ കല്ല്യാണം നടക്കൂ”,
സിമി പറഞ്ഞു.
കുറുപ്പ് ചെറുതായി ഞെട്ടി. ഇവൾ കൊള്ളാല്ലോ? കുറുപ്പോർത്തു.
“അല്ല മോളെ, എൻ്റെ എല്ലാ സ്വത്തും മോൻ പുഷ്പന് ഉള്ളത് അല്ലെ .
അപ്പോൾ അത് നിനക്കും കൂടെ ആണല്ലോ”,
കുറുപ്പ് പറഞ്ഞു. അതൊന്നും എനിക്കറിയണ്ട. . ഞാൻ പറഞ്ഞ കാര്യം നടത്തിയാൽ ഇനി മുമ്പോട്ടു പോയാൽ മതി.
ഇല്ലേൽ ഇത് ഇവിടെ വെച്ചു നിർത്തിയേരെ”, സിമി കട്ടായം പറഞ്ഞു.
“അത് വേണ്ട പോലെ ചെയ്യാം, മോളെ”, കുറുപ്പ് പറഞ്ഞു.
“അത് വേണ്ട പോലെ എങ്ങനെ ചെയ്യാം എന്ന് പരജാൽ പോരാ അച്ഛാ ചെയ്തു തരണം ”. “ഷോപ്പിംഗ് കോമ്പ്ലെക്സിലെ കുറച്ചു ഷോറൂമുകളും പിന്നെ കുറച്ചു ലാൻഡും എനിക്ക് . എന്റെ പേരിൽ .
സിമി അത് പറഞ്ഞിട്ട് എഴുന്നേറ്റു പുറത്തോട്ടു പോയി. കുറുപ്പ് അന്തംവിട്ട പോലെ ഇരുന്നു പോയി. എന്തൊരു ധൈര്യമാ പെണ്ണിന്? പുഷ്പന് ഇതിൻ്റെ നാലിലൊന്നില്ല. തൻ്റെ കാലശേഷവും താൻ ഉണ്ടാക്കിയതൊന്നും പാഴാവില്ല, കുറുപ്പോർത്തു.
കൂടുതൽ എന്ത് പറയാൻ? കുറുപ്പ് പിറ്റേ ദിവസം തന്നെ സിമിയെ വിളിച്ചു തനിക്കു സിമി പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം സമ്മതമാണെന്ന് അറിയിച്ചു.
ദിവസങ്ങൾക്കുള്ളിൽ മോതിരം കൈ മാറി.
അങ്ങനെ കുറുപ്പ് ഷോപ്പിംഗ് കോമ്പ്ലെക്സിലെ കുറച്ചു ഷോറൂമുകളും കുറച്ചു റബ്ബർ തോട്ടവും കൂടെ സിമിയുടെട പേരിൽ ആക്കാൻ തീരുമാനിച്ചു.
“അല്ല അച്ഛാ , ഇതിപ്പോൾ ഒരു നാല് കോടിയുടെ മുകളിൽ ഉണ്ടല്ലോ”, സിമി പറഞ്ഞു.
“അതിനു എന്താ മോളെ ? എൻ്റെ മോൾക്കല്ലേ?”
കുറുപ്പ് അടുത്തിരുന്ന സിമിയോട് പറഞ്ഞു. സിമി ശരിക്കും അമ്പരപ്പിലായിരുന്നു.
ഇനി രണ്ടല്ല, അമ്പതു ലക്ഷം ആണേലും അവൾ സമ്മതിച്ചേനെ. അപ്പോഴാണ് കുറുപ്പ് ഇങ്ങനെ.
“താങ്ക്സ് അച്ഛാ”, അവൾ കുറുപ്പിനോട് ചേർന്നിരുന്നു പറഞ്ഞു.