കുറച്ചു നേരം കാര്യങ്ങൾ ഒക്കെ സംസാരിച്ചിരുന്നിട്ടു ലോൺ സെക്ഷനിലെ ഒരാളെ വിളിച്ചു സിമിയുടെ അച്ഛനെ കൂട്ടിക്കൊണ്ടു പോയി എല്ലാം ഒന്ന് സംസാരിക്കു എന്നും പറഞ്ഞു വിട്ടു.
എഴുന്നേൽക്കാൻ തുടങ്ങിയ സിമിയോട് കുറുപ്പ് പറഞ്ഞു –
“അച്ഛൻ പോയിട്ട് വരട്ടെ. നമുക്ക് സംസാരിച്ചിരിക്കാം.” സിമി അവിടെ ഇരുന്നു. വേറെ വഴിയില്ലല്ലോ.
കുറുപ്പ് സിമിയോട് അവളുടെ ഇപ്പോൾ വർക്ക് ചെയ്യുന്നിടത്തെ കാര്യങ്ങളും PSC ടെസ്റ്റ് എഴുതുന്ന കാര്യങ്ങളും ഒക്കെ ആയി പൊതുവായ കാര്യങ്ങൾ കുറച്ചു നേരം സംസാരിച്ചു.
അതിനു ശേഷം കുറുപ്പ് പറഞ്ഞു –
“മോളെ, നിന്നോട് എനിക്ക് കുറച്ചു കാര്യങ്ങൾ സീരിയസായിട്ടു പറയാനുണ്ട്.”
“സാർ പറഞ്ഞോ”, സിമി പറഞ്ഞു.
“സാറോ? ആ ബെസ്റ്റ്.
‘അച്ഛൻ’ എന്ന് വിളിക്കു മോളെ.”
കുറുപ്പ് ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ സിമി ഒന്ന് റിലാക്സ് ആയി.
“വിളിക്കാം അച്ഛാ’”,
സിമി പതിയെ പറഞ്ഞു.
“മിടുക്കി. ഇനി പറയാം. മോൾക്കറിയാല്ലോ എനിക്ക് ഒറ്റ മകനേയുള്ളൂ. പുഷ്പൻ .
അവനാണ് എൻ്റെ എല്ലാ സ്വത്തുക്കളുടെയും അവകാശി.
ഇനി അതിനു മോളും കൂടെ അവകാശി ആകും”, കുറുപ്പ് പറഞ്ഞു. സിമി ഒന്നും മിണ്ടിയില്ല.
“ഇനി പറയുന്ന കാര്യങ്ങൾ മോൾ നല്ലതു പോലെ കേട്ടിട്ട് ഒരു തീരുമാനം എടുത്താൽ മതി.
‘നോ’ എന്നാണേലും എനിക്ക് ഒരു കുഴപ്പവുമില്ല. പക്ഷെ ഈ കല്യാണം നടക്കില്ല”,
കുറുപ്പ് പറഞ്ഞു.
സിമി ഞെട്ടിപ്പോയി.
എന്താണ് കുറുപ്പ് ഇപ്പോൾ ഇങ്ങനെ പറയുന്നത്, സിമി ആലോച്ചു.
ഞാൻ എന്തിനു ഇയാള് പറയുമ്പോൾ നോ പറയണം
“മോള് പേടിക്കേണ്ട. കാര്യങ്ങൾ നേരെ ചൊവ്വേ പറയുന്നതാ എനിക്ക് ഇഷ്ട്ടം.
ഞാൻ ഡീറ്റയിൽഡ് ആയിപ്പറയാം”, കുറുപ്പ് പറഞ്ഞു നിർത്തി.
സിമി ഒന്നും മിണ്ടാതെയിരുന്നപ്പോൾ കുറുപ്പ് വീണ്ടും പറയാൻ തുടങ്ങി.
എല്ലാം കേട്ട് കഴിഞ്ഞു ഒരു പാവയെപോലെ ഇരിക്കാനേ സിമിക്ക് കഴിഞ്ഞുള്ളു.
കുറുപ്പ് പറഞ്ഞ കാര്യങ്ങൾ ഇതായിരുന്നു.
കുറുപ്പിൻ്റെ ഭാര്യ മരിച്ചത് പുഷ്പൻ സ്‌കൂളിൽ പഠിക്കുന്ന കാലത്താണ്. അന്ന് മുതൽ ഇങ്ങോട്ടു അവനു താനും തൻ്റെ പെങ്ങൾ സുലോചനയും ആയിരുന്നു ഉണ്ടായിരുന്നത്.