“വേണ്ട, മനസ്സമാധാനത്തോടെ ഇരിക്കണ്ട. മനസ്സമാധാനം ഞാൻ കളഞ്ഞ് തരാം.”
“ഓഹോ… ”
“ഇനി പറ, ഞാനെന്താ വിളിക്കണ്ടേ?”
ഒരു മിനിട്ട് നിശബ്ദത.
“അനു എന്ന് വിളിച്ചോ.”
അനു… അനു… കൊള്ളാമല്ലോ. അത് വിളിപ്പേരായിരിക്കും. ശരിക്കുള്ള പേരെന്താവും? അനുശ്രീ? അഞ്ജു? അതോ ഇനി അനുരാധയോ? ഞാൻ നിമിഷനേരം കൊണ്ട് കാടുകേറാൻ തുടങ്ങി.
ടു… ടു… അടുത്ത നോട്ടിഫിക്കേഷന്റെ ശബ്ദം കേട്ടാണ് ഞാൻ നോക്കിയത്.
“സോ… വാട്ട് നൗ?”
“ഇനി… ഇനിയെന്താ?” ഞാൻ ശരിക്കും കൺഫ്യൂഷനടിച്ച് ചോദിച്ചു.
“ഇനി, ഇത്രയും കാലം അടക്കിവെച്ച പ്രേമം ഒക്കെ പൊതിഞ്ഞ് ഒരുമ്മ തന്നേ.”
സത്യം പറയാമല്ലോ. പ്രേമിക്കുന്നത് എങ്ങനാ എന്നുവരെ ഞാൻ മറന്നുതുടങ്ങിയിരുന്നു. അനുവിന്റെ മെസേജ് മരുഭൂമിയിലെ മഴ പോലെ എന്റെ മനസ്സിനെ കുളിർപ്പിച്ചു. അതോടൊപ്പം എന്റെ ശ്വാസത്തിന്റെ ചൂട് വർദ്ധിക്കാൻ തുടങ്ങി. വിറക്കുന്ന കൈകളോടെ ഞാൻ ടൈപ്പ് ചെയ്തു.
“Mmmmmwwaaaah”
“പോരാ. ”
“Mmmmmwwaaaah… Mmmmmwwaaaah…”
“ഒട്ടും പോരാ. ”
“Mmmmmwwaaaah… Mmmmmwwaaaah… Mmmmmwwaaaah…”
“ഇയാള് പോര കേട്ടോ.”
“ഇനിയെങ്ങനെയാ?”
“വോയ്സ് അയക്കുമോ?”
“അതിന് ഈ ചാറ്റ്റൂമിൽ വോയ്സ് അയക്കാനുള്ള ഒപ്ഷനില്ലല്ലോ.”
“അതെനിക്കറിയാം. എന്നാപ്പിന്നെ വേറെ ഏതെങ്കിലും ആപ്പിൽ ചാറ്റ് ചെയ്താലോ എന്ന് ചോദിച്ചൂടേ നിനക്ക്? ഓ, ഞാൻ ചോദിക്കണമായിരിക്കും.”
“അല്ല, അങ്ങനല്ല.”
“മതി, മതി. ഞാൻ ചോദിച്ചിരിക്കുന്നു. നിന്റെ മെയിൽ ഐഡി താ. ഹാങ്ഔട്ട്സിൽ കണക്റ്റ് ചെയ്യാം.”