“നാഗവല്ലീ, എവിടെപ്പോയി? കുറേ നേരമായല്ലോ?”
“ഹലോ? നെറ്റ് പോയോ?”
അഞ്ച് മിനിട്ടോളം കഴിഞ്ഞാണ് അവളുടെ റിപ്ലൈ വന്നത്:
“നിനക്കെന്നെ പ്രേമിക്കുന്നതുപോലെ അഭിനയിക്കാമോ?”
അവളുടെ ചോദ്യം കേട്ട് ഞാൻ പകച്ചു. പ്രേമിക്കുന്നതുപോലെ അഭിനയിക്കാനോ? അതെങ്ങനെ? ഞാനവളോട് ഇപ്പോ ഒരുപാട് അടുപ്പം കാണിക്കുന്നുണ്ടല്ലോ. അതോ ഇനി വല്ല അടവുമാണോ?
“എന്താ?”, ഞാൻ ചോദിച്ചു.
“ഒന്നുമില്ല, ഞാൻ പോവാ.”
“നിൽക്കെടീ. പറഞ്ഞിട്ട് പോ. എന്താ അങ്ങനെ ചോദിച്ചത്?”
“ഒന്നുമില്ല. അതപ്പോഴത്തെ ഒരു ഇതിൽ ചോദിച്ച് പോയതാ.”
“അതൊന്നുമല്ല. നീ അങ്ങനെ വെറുതെ ചോദിക്കില്ല. പറഞ്ഞിട്ടേ വിടുന്നുള്ളൂ.”
“എടാ, അത്… നീയെന്നോടിങ്ങനെ അടുത്ത് ഇടപഴകുമ്പോൾ… എനിക്കെന്തോ പോലെ. നീ ശരിക്കും എന്റെ ബോയ്ഫ്രണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി. വെറുതെ ഒരുതരം ക്രേവിംഗ്. തോന്നിയപ്പോ ഒരാവേശത്തിന് ചോദിച്ചെന്നേയുള്ളൂ. അത് വിട്ടുകള. എനിക്കറിയാം, ഇത് വെറുമൊരു ചാറ്റ് റൂമാണ്. ഇവിടെ ഒന്നും വർക്കൗട്ട് ആവില്ല. ഞാൻ വെറുതെ സില്ലിയായി.”
അവളുടെ മെസേജ് വായിച്ച എനിക്ക് അവളെ കെട്ടിപ്പിടിച്ച് ഉമ്മകൾ കൊണ്ട് പൊതിയാനാണ് തോന്നിയത്.
“നമ്മൾ തമ്മിൽ എന്തോ ഭയങ്കര കണക്ഷൻ ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. രണ്ട് മാസം കൊണ്ട് നമ്മളെത്ര ഈസി ആയിട്ടാ പരസ്പരം ഹാപ്പി ആക്കുന്നത്. നിന്നോട് സംസാരിക്കുന്നതുകൊണ്ടാണ് എന്റെ ലൈഫ് മുന്നോട്ട് പോവുന്നത് തന്നെ. അത്രയും രസമാണ് നിന്നോട് സംസാരിക്കാൻ. പലപ്പോഴും നീ മോർ ദാൻ എ ഫ്രണ്ട് ആയിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ട്. പിന്നെ അലമ്പാക്കണ്ടല്ലോ എന്ന് കരുതിയാണ് ഞാൻ മിണ്ടാഞ്ഞത്.”
“ഇതിപ്പോ എന്തിനാ എന്നോട് പറഞ്ഞേ, ദുഷ്ടാ?”
“എന്തേ?”
“ഇത് കേട്ടിട്ട് എനിക്കിനി മനസ്സമാധാനത്തോടെ ഇരിക്കാൻ പറ്റുമോ?”