ദീപാരാധന [Freddy Nicholas]

Posted by

ചില ദിവസങ്ങളിൽ പോയത് പോലെ തന്നെ തിരികെ വരും…

എപ്പോഴുമല്ലെങ്കിലും, ചിലപ്പോഴൊക്കെ.
ചിലദിവസങ്ങളിൽ തിരകൾ കണ്ടാലേ അവൾക്ക് പേടിയാണ്…

അങ്ങനെ ഇരിക്കെ, മാസങ്ങൾക്കു ശേഷം, ഒരു ദിവസം അവൾ കടൽ തിരകൾ കണ്ടപ്പോൾ ആ വെള്ളത്തിലോട്ട് ഇറങ്ങണമെന്ന് വാശിപിടിച്ചു കരഞ്ഞു.

എനിക്കൊട്ടും ധൈര്യമില്ലായിരുന്നു.

എന്റെ കൈപിടിച്ച് വെള്ളത്തിലിറങ്ങും, പക്ഷെ… അന്ന് എന്ത് സംഭവിച്ചു എന്ന് എനിക്ക് തന്നെ പ്രവചിക്കാൻ വയ്യ…

തിരമാലകളിൽ കളിച്ച് കളിച്ച് നിന്ന ദീപു ഒരു ഞൊടിയിട കൊണ്ട് എന്റെ ശ്രദ്ധയിൽ നിന്നും മാറിപ്പോയ നിമിഷം…

ഓഹ്… എന്റെ ദൈവമേ…. എന്റെ സർവ്വ നാടികളും തളർന്നു പോയി…

തിരിഞ്ഞു നോക്കിയപ്പോൾ ആളെ കാണാനില്ല… എന്റെ കൈയ്യിലെ പിടിവിട്ട് ദീപു തിരമാലകളിലേക്ക് ആവേശത്തോടെ കുതിക്കുന്നതാണ് ഞാൻ പിന്നെ കണ്ടത്…

ദീപു… ദീപു… എന്റെ മോളേ ദീപു… ഞാൻ അലറി വിളിച്ചു. ആ വിളി അവൾ പോലും കേൾക്കാതെ കാറ്റിന്റെ അലകളോടൊപ്പം ദുർബലമായി പോയി.

ആ വിളിയുടെ ഇടയിലും അവൾ കടലിന്റെ ആഴങ്ങൾ ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരുന്നു.

അവിടെയും ഇവിടെയുമൊക്കെ ബീച്ചിൽ സമയം ചിലവഴിക്കാൻ വന്ന കുറച്ച് ആളുകൾ ഉണ്ടെങ്കിലും ആരും കണ്ടില്ല ദീപു തിരകളുടെ കൂടെ മുന്നോട്ട് പോയത്.

അവസാനം ഞാനും അവിടെ ഫാമിലിയുമായി വന്ന ഒരാളും കൂടി വെള്ളത്തിലേക്ക് കുതിച്ചു.

ഒരു പാട് ശ്രമിച്ചിട്ടാണ് ദീപുവിനെ പിടിക്കാൻ കിട്ടിയത്… ചാടി അവളെ പിടിച്ചു കരയ്ക്കെത്തിച്ചു…

പ്രത്യേകിച്ച് നീന്തൽ അത്രയൊന്നും വശമില്ലാത്ത ഞാൻ എല്ലാം മറന്ന് വെള്ളത്തിലോട്ട് എടുത്തു ചാടിയത് പോലും ദൈവാനുഗ്രഹം എന്ന് മാത്രമേ പറയാനൊക്കൂ.

എന്റെ കൈകളിൽ അവളെ കിട്ടുമ്പോൾ ബോധം മറന്നിരുന്നു ആകെ അവശയായിരുന്നു അവൾ.

ഉടനെ അവളെയുമെടുത്തു എന്റെ കാറിലിട്ട് കഴിയുന്നത്ര വേഗതയിൽ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് ഞാൻ വച്ചു പിടിച്ചു..

ദീപുവിനെ കരയ്ക്ക് എത്തിക്കാൻ സഹായിച്ച ആ അജ്ഞാതനായ ആ നല്ല മനുഷ്യനോട് ഒരു നന്ദി വാക്ക് പോലും പറയാൻ ഞാൻ മറന്നു.

Leave a Reply

Your email address will not be published. Required fields are marked *