ഒളിവുജീവിതം [Flash]

Posted by

ഒളിവുജീവിതം

Olivujeevitham | Author : Flash


 

“സർ സ്ഥലം എത്തി.”

ഹലോ, ഞാൻ ടെഡ്രിക്ക് ക്രസ്. പേര് കേട്ടിട്ട് ഫോറിനർ ആണെന്ന് തെറ്റിദ്ധരിക്കരുത്, മലായാളി തന്നെ ആണ്. പക്ഷെ ജനിച്ചത് ജർമനിയിൽ ആയതുകൊണ്ട് പേര് ഇങ്ങനെ ഇട്ടു.

 

പിന്നെ ഈ ക്രസ് എന്ന് പറയുന്നത് അച്ഛൻ്റെ പേരല്ല. അച്ഛൻ്റെ പേര് ജെയ്സൺ. ജർമനിയിൽ ജീവിക്കുന്നത്കൊണ്ട് ഒരു സ്റ്റൈൽ ന് വേണ്ടി ക്രസ് എന്ന് പേരിന് ഒപ്പം വച്ച്. ടെഡറിക് ക്രസ് ജെയ്സൺ എന്ന് മുഴുവൻ പേര്.

 

 

 

ജനിച്ചത് ജർമനിയിൽ ആണെങ്കിലും വളർന്നത് കേരളത്തിൽ ആണ്. അതിൻ്റെ കാരണം അറിയിത്തില്ല.

 

പ്ലസ് ടൂ വരെ നാട്ടിലെ ഒരു സ്കൂളിൽ ആണ് പഠിച്ചത്, അത് കഴിഞ്ഞ് ബിരുദത്തിന് തിരിച്ച് ഫ്രിൽബ്ർഗ് ലേക്ക് പോയി.

 

അതിനിടെ മമ്മി വേർപിരിഞ്ഞിരുന്നു.

 

അതുകൊണ്ട് അച്ഛൻ വേറെ ഒരു മലയാളി ഡോക്ടറെ കല്യാണം കഴിച്ചു.

 

ഗ്രാജുവേഷൻ എന്നും പറഞ്ഞു ഓരോ ഉഡായിപ്പഠിച്ച് ഞാൻ നാലഞ്ചു കൊല്ലം വെറുതെ കളഞ്ഞു. ഇട്ട് മൂടാൻ ഉള്ള പൈസ ഉണ്ടാകി വച്ചിട്ടുള്ളപോ ഞാൻ എന്തിനാ ചുമ്മാ ടയിം കളയുന്നെ…

 

അതുകൊണ്ട് പഠിപ്പിന് ശേഷം പണിക്കൊന്നും പോയി ശീലം ഇല്ല. എങ്കിലും അക്കൗണ്ട്സ് ല് കുറച്ച് അറിവും സർട്ടിഫിക്കറ്റും ഉണ്ട്, അത് ഇപ്പൊ ഉപകരിക്കുന്നും ഉണ്ട്.

 

 

അപ്പോ അങ്ങനെ ജീവിതം ഓരോരോ രാജ്യങ്ങളിൽ ആയി അടിച്ചു പൊളിച്ചു തീർക്കുമ്പോ ആണ് കൊറോണയും സാമ്പത്തിക മാന്ദ്യവും വരുന്നത്.

 

പിന്നെ പറയണ്ടല്ലോ, ബിസിനസുകൾ ആകെ കുളം ആയി. ലിക്വിഡ് മണി ഇല്ലാത്തത് കൊണ്ട് ഇൻവെസ്റ്റ്ർസിന് പണം തിരിച്ചു കൊടുക്കാൻ പറ്റാതായി. അങ്ങനെ വീട് പോയി, കാറു പോയി, സ്റ്റെപ് മതർ ജെയിലിൽ പോയി, അച്ഛൻ ഏതോ രാജ്യത്തേക്കും പോയി.

 

അച്ഛൻ പോയത് ബിസിനസ് വീണ്ടും പച്ചപിടിക്കാൻ ആണ്.

Leave a Reply

Your email address will not be published. Required fields are marked *