ദീപാരാധന [Freddy Nicholas]

Posted by

ആരാന്റെ അമ്മക്ക് പ്രാന്തായാൽ കാണാൻ നല്ല രസമാണ് “”എന്ന മനോഭാവമാണ് കാണുന്നവർക്ക്.

സ്വന്തം ചേട്ടനും, ഭാര്യയുമുണ്ട്… പക്ഷെ നിർഗുണ പരബ്രഹ്മമങ്ങൾ.

ചേട്ടത്തിക്ക് ആണെങ്കിൽ ഇവിടെ വീട്ടിലെ പണികളൊന്നും എടുക്കാൻ വയ്യ… മടിയാണ്.
അത് കൊണ്ട് ഇങ്ങോട്ട് വരാനും വലിയ മടിയാണ് താനും.

വാവിനും ചങ്ക്രാന്തിക്കും എന്നപോലെ.
ഇടയ്ക്കൊക്കെ വരാറുണ്ട് അത് ഇവിടെത്തെ രെജിസ്റ്ററിൽ ഒപ്പിടാൻ വരുന്നത് പോലെ എന്ന് പറയാം.

ചേട്ടൻ, ഗവണ്മെന്റ് ഉദ്യോഗസ്ഥൻ… ഞങ്ങൾക്ക്, അതായത് അമ്മച്ചി, ഞാൻ, ദീപു അടങ്ങുന്ന വ്യക്തികൾക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല.

വലിയ ഗെസ്സറ്റെഡ്ഡ് ഓഫീസറാണത്രേ… ഒരു വൈക്കോലിനും ഗുണമില്ലാത്തവൻ.

കിട്ടുന്ന ഭീമമായ സംഖ്യ ശമ്പളം, അതിന് പുറമെ കിമ്പളവും, കിത്തയും, ബത്തയും എല്ലാം സ്വന്തം കാര്യങ്ങൾക്കായി മാത്രം ചിലവാക്കുന്ന ഡീസെന്റ് മനുഷ്യൻ.

ചേട്ടത്തി… അത് മുഴുത്ത ഒരു ജാഡ… ഫാഷനിലും ഡ്രെസ്സുകളിലും ആർഭാടാ ജീവിതത്തിലും മാത്രം ശ്രദ്ധ..

വാവിനും ചങ്കരാന്തിക്കും മറ്റും വന്ന് അമ്മയുടെ കൈയ്യിൽ ഒരു ഇരുന്നൂറ് ഉലുവയുടെ ഒരു നോട്ട് ചുരുട്ടി കൊടുത്തിട്ട് പോകും… സാബു ചേട്ടൻ.

ഇനി മോശം പറയരുതല്ലോ… ഗുണമില്ലെങ്കിലും ദോഷവും ഇല്ല കേട്ടോ..

കാരണം പുള്ളി ഈ വീട് വിട്ട് അങ്ങ് തിരുവനന്തപുരത്തോട്ട് താമസം മാറ്റിയിട്ട് കുറച്ച് നാളായി.

അത് കൊണ്ട് തന്നെ എനിക്കെന്റെ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നും നീണ്ട അവധി എടുത്തു വരേണ്ടി വന്നു.

ഏക സഹോദരി സ്‌ഥാനത്തു നിൽക്കുന്ന വീട്ടിലെ പെൺതരി… ദീപു.

അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് വെറുതെ കൈയും കെട്ടി നോക്കി നിൽക്കാൻ ഒക്കുമോ..??

ദീപുവിന്റെ ഈ അവസ്ഥ അറിഞ്ഞിട്ട് ഒരു തവണ രണ്ടുപേരും വന്നിരുന്നു…
വന്നു കണ്ടു, എന്നതൊഴിച്ചാൽ വേറെ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല.

ചേട്ടൻ വന്ന ദിവസം തന്നെ ജോലിയുടെ പേര് പറഞ്ഞ് തിരികെ പോയി… ചേട്ടത്തി രണ്ട് ആഴ്ചക്കാലം ഇവിടെ നിന്നു.

അത് അവരുടെ ജാഡ നമ്മളെയും ആയാലോക്കത്ത് ഉള്ളോരേ കാണിക്കാനായി മാത്രമായിരുന്നു എന്ന് എനിക്കറിയാം.

Leave a Reply

Your email address will not be published. Required fields are marked *