ദീപാരാധന [Freddy Nicholas]

Posted by

ഏതോ പാഴ് കിനാവ് കണ്ടുണർന്നത് പോലെ ഞാൻ ഞെട്ടിയുണർന്ന്… നേരിയ കിതപ്പോടെ കണ്ണുകൾ തിരുമ്മി തുറന്ന് ഞാൻ ചുറ്റും നോക്കി… നെറ്റിത്തടത്തിലും ദേഹമാസകലവും ചെറു വിയർപ്പ് കണങ്ങൾ… തലയിണയിൽ അൽപ്പം വിയർപ്പിന്റെ നനവ്.

ജനലിൽ കൂടി ഞാൻ പുറത്തേക്ക് നോക്കി… മാനത്ത് നേരിയ വെളിച്ചം കാണുന്നുണ്ട്… നേരം വെളുക്കുന്നതേയുള്ളൂ.

നേരെത്തെ ഉണർഴുന്നേറ്റെങ്കിലും പ്രത്യേകിച്ചൊന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് ഞാൻ അതേപടി കട്ടിലിൽ ചാഞ്ഞു.

എങ്കിലും ആകെപാടെ മനസ്സിന് ഒരു അസ്വസ്ഥത, ചിന്തകൾ പലവഴിക്കും തിരിഞ്ഞു കൊണ്ടിരിക്കുന്നു. വല്ലാത്ത ടെൻഷൻ… ഉറക്കമുണർന്നാൽ പിന്നെ ഉറക്കം വീണ്ടെടുക്കാൻ ഒരുപാട് സമയമെടുക്കും…

രാവിന്റെ ഏതോ യാമത്തിലായിരുന്നു ഉറക്കത്തിന്റെ വഴിയിലേക്ക് നീങ്ങിയത്.

എന്തിനെന്നു ചോദിച്ചാൽ… ടെൻഷൻ.

എന്നാ, ടെൻഷൻ അടിച്ചിട്ട് വലിയ കാര്യമൊന്നുമില്ല എന്ന് വേണം പറയാൻ… എന്നാൽ ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട് താനും.

കാടുകയറിയ ചിന്തകളുമായി കിടന്നതല്ലാതെ വീണ്ടും ഒരു ഉറക്കം അസാധ്യം.

നേരം ഏഴായപ്പോൾ തന്നെ ഞാൻ കിടക്ക വിട്ടേഴുന്നേറ്റു. പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ് എന്റെ റൂമിൽ നിന്നും താഴെ ഹാളിൽ എത്തി.

അമ്മച്ചി തന്ന ചായയും കുടിച്ചു പത്രം എടുത്തു നോക്കി… ചുമ്മാ അതിൽ കൂടി കണ്ണോടിക്കുകയല്ലാതെ ഒന്നും വായിക്കാൻ കഴിയുന്നില്ല…

മനസ്സ് ഇവിടെ ഇരുന്നാലല്ലേ, മുന്നിൽ കാണുന്നതെന്തെന്ന് തിരിച്ചറിയാൻ കഴിയൂ…

എന്ത് പത്രം… മനസ്സിന് ഒരു സമാധാനം ഇല്ലാത്തപ്പോൾ എന്ത് പത്രം…. എവിടെയും ഇരുന്നിട്ട് ഇരിപ്പുറയ്ക്കുന്നില്ല.

പത്രം മടക്കി ടീപോയിൽ ഇട്ടിട്ട് ഞാൻ അടുക്കളയിൽ അമ്മച്ചിയുടെ അടുത്തേക്ക് പോയി ചോദിച്ചു.

“”അമ്മച്ചീ…””

“”മ്മ്മ്…. എന്താ…?? “”

“”എങ്ങനുണ്ട് അമ്മച്ചീ അവൾക്ക്..??””

“”ഓ…. എനിക്കറിയത്തില്ല… ഞാൻ ഒന്നും ശ്രദ്ധിക്കാൻ പോയില്ല… നീ തന്നെ ചെന്ന് ചോദിച്ചു നോക്ക്.. എങ്ങനുണ്ടെന്ന്..””

Leave a Reply

Your email address will not be published. Required fields are marked *