ദീപാരാധന [Freddy Nicholas]

Posted by

അപ്പച്ഛൻ … പുള്ളി ഞങ്ങളെയൊക്കെ തനിച്ചാക്കി പണ്ടേ ദൈവസന്നിധിയിലേക്ക് വിസ വാങ്ങി പോയി…

അപ്പൻ മരിക്കുമ്പോൾ എനിക്ക് വെറും പത്തു വയസ്സ്…

വലിയ ക്നാനായ ക്രിസ്ത്യാനി കുടുംബമാണ് ഞങ്ങളുടേത്, പക്ഷെ പേരിന്റെ പുറകിൽ ആ വാല് അപ്പച്ഛൻ തന്നെ പണ്ടേ ഉപേക്ഷിച്ചതാണ്.

നല്ല സാമ്പത്തികശേഷിയുള്ള കർഷക കുടുംബമായിരുന്നു ഞങ്ങളുടെത്. അപ്പച്ഛൻ വലിയ രാഷ്ട്രീയ പ്രവർത്തകനും, പാർട്ടിയിലെ ചിന്തകനും ഒക്കെ ആയിരുന്നു.

പാർട്ടിയോടുള്ള സ്നേഹവും കൂറും തലയ്ക്ക് പിടിച്ച് കുടുംബത്തിന്റെ സ്വത്ത് പാർട്ടിക്ക് വേണ്ടി ചെലവാക്കിയ പാർട്ടിയിലെ മുതിർന്ന നേതാവായിരുന്നു എന്റെ അപ്പച്ഛൻ.

അതിന്റെ പേരിൽ കുടുംബക്കാരുമായി വഴക്കിട്ടു, വെറുത്തു… ആകെയുണ്ടായിരുന്ന അപ്പച്ചന്റെ ഒരു പെങ്ങൾക്ക് ഹൈറേഞ്ചിലെ സ്വത്ത്‌ വിഹിതം എഴുതി കൊടുത്ത് തീർത്തു.

പാർട്ടിയിലെ പ്രശ്നങ്ങളും ഒക്കെ കൈകാര്യം ചെയ്ത് വീട്ടിലെ കാര്യങ്ങൾ നോക്കാൻ അപ്പച്ഛന് തീരെ സമയമില്ലായിരുന്നു.

അതിനിടെ പലപ്പോഴും അപ്പച്ചന് വീട് വിട്ടു, നിൽക്കേണ്ടി വരുന്നതും, ഒളിത്താവളങ്ങളിൽ താമസിക്കേണ്ടിയും വന്ന അപ്പച്ഛന് ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നു.

പാർട്ടിയിലെ പ്രതിസന്ധികൾ തീർക്കുന്നതോടൊപ്പം, മറ്റു പലരെയും സഹായിക്കാൻ മനസ്സ് കാട്ടിയ അപ്പച്ചന് പാർട്ടിയിൽ നിന്നു തന്നെ ഇഷ്ട്ടം പോലെ പാരകൾ ഉണ്ടായിരുന്നു.. അവരിൽ നിന്നുമൊക്കെ പലതരം എതിർപ്പുകൾ നേരിടേണ്ടിയും വന്നു.

അതിന്റെ വൈരാഗ്യം തീർക്കാൻ പലരും കെട്ടി ചമ്മച്ച കഥകൾ വേറെ ഏറെയും..

ആ സാഹചര്യത്തിൽ അപ്പച്ഛന് വേറെയും ഒരു ബന്ധം ഉണ്ടായിരുന്നു എന്നാണ് കിംവാദന്തി.

പാർട്ടിയിൽ തന്നെ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന ചില പുഴുക്കൾ… പ്രചരിപ്പിച്ചു കഥകൾ.

സത്യാവസ്ഥ ആർക്കുമറിയില്ല… എല്ലാം ഉഹാബോഹങ്ങൾ മാത്രമാണെന്നാണ് എന്റെ അഭിപ്രായം… ഇപ്പോഴും ഞാൻ അങ്ങനെയാണ് വിശ്വസിക്കുന്നത്..

പക്ഷെ സ്ഥിരമായി അപ്പച്ഛനെ തേടി പാർട്ടി വിഷയങ്ങൾ സംസാരിക്കാനും ചർച്ചചെയ്യാനും മറ്റും വന്നു കൊണ്ടിരുന്ന സുന്ദരനും, സുമുഖനും, ധൃട ഗാത്രനുമായ ഒരു മനുഷ്യൻ വീട്ടിലെ നിത്യ സന്ദർഷകൻ മധു….

Leave a Reply

Your email address will not be published. Required fields are marked *