ഒളിവുജീവിതം [Flash]

Posted by

 

നിലാവിൻ്റെ വെളിച്ചത്തിൽ ഫാൻ സ്ലോമോഷനിൽ കറങ്ങുന്നത് കാണാം, റഗുലേറ്റർ ഇവടെ ഇല്ല…

 

ബെസ്റ്റ് ചോയ്സ് ഫസ്റ്റ് ഡേ കേരളത്തിൻ്റെ കാറ്റും കൊണ്ട് ടെറസിൽ കിടക്കുന്നതാണ്…

 

മാറ്റും എടുത്ത് ഞാൻ പുറത്ത് പോയി കിടന്നു, അകാശത്ത് കുറെ നക്ഷത്രങ്ങളും ചന്ദ്രനും ഒക്കെ ഉണ്ട്…

അതിൻ്റെ ഒപ്പം നല്ല കാറ്റും കൂടെ ആയതോടെ മൊത്തം ഒരു പോസ്റ്റവ്നെസ് ആയി…

 

മാസങ്ങൾ ആയി കുടസ് മുറികളിൽ ആണ് ഞാൻ കിടന്നുറങ്ങിയിരുന്നത്… അതുകൊണ്ട് ഇതുപോലെ ഉള്ള ചെറിയ ചെറിയ കാര്യങ്ങളിൽ നിന്ന് ഇപ്പോ ഒരുപാട് സന്തോഷം കിട്ടുന്നു…

 

നാളെ പഠിച്ച സ്കൂളിൽ മാഷായി ജോലിക്ക് കയറുന്നു. അതും ഒരു പ്രത്യേക സുഖം ആണ്.

 

 

കണ്ണ് തുറന്നപ്പോ സൂര്യൻ ഉദിച്ചു വരുന്നു,

 

 

ഇപ്പോഴാണ് ഈ വീടും പരിസരവും ഒക്കെ ശരിക്ക് കാണുന്നത്. ഷഹാന പറഞ്ഞത് സത്യമാണ്…

 

ഈ ഭാഗത് വേറെ വീടുകൾ ഒന്നും ഞാൻ കണ്ടട്ടില്ല.

 

 

റൂമിന് അകത്തേക്ക്‌ കയറി നോക്കിയ്പ്പോൾ ആകെ പോടി പിടിച്ചു കിടക്കുന്നു. ഇതൊക്കേ വൃത്തിയാക്കണം,

 

ഒരു ഫാനും ബുൾബും ആണ് ഉള്ളത്‌ എങ്കിലും ഇന്നലെ ലൈറ്റ് ഇട്ടപ്പോ അടുക്കള വരെ വെളിച്ചം എത്തിയിരുന്നു.

 

അതിനുള്ള സ്ഥലമേ അവടെ ഉള്ളു. ഒരുകാര്യത്തിൽ അതു നല്ലതാ… പെട്ടന്ന് വൃത്തിയാക്കാം.

 

 

കിച്ചൻ ആയി തിരിച്ച ബോർഡിനോട് ചേർന്ന് താഴെ വീടിന് അകത്തേക്ക് ഒരു സ്റ്റെയർ ഉണ്ട്.

അതിന്റെ അവസാനം ഒരു വാതിലും. എനിക്ക് അങ്ങോട്ട് പോകാൻ ഉള്ളതല്ല,

 

അവൾക്ക് ഇങ്ങോട്ട് വരാൻ ഉള്ളത്‌ ആയിരിക്കും. ഇവൾ ഇത് എങ്ങനെ ഈ ഒറ്റപ്പെട്ട സ്ഥലത്തു താമസിക്കുന്നു…

 

 

റൂമിൽനിന്ന് പുറത്തിറങ്ങി ഞാൻ ടെറസിൽ നടന്നു…

 

വീടിന്റെ മുന്നിൽ കല്ലിട്ട റോടാണ് രണ്ടു സൈഡിലും തരിശു ഭൂമി. പിന്നിലേക്ക് കുറച്ചു സ്ഥലം ഉണ്ട് അവിടെ ഒരു കിണറും അലക്ക് കല്ലും.

 

 

പടിക്കുന്ന സമയത്തു ഇത് ബംഗാളികൾ താമസിക്കുന്ന വീടായിരുന്നു. ഇവടെ നിന്ന് ഒരു പത്തു മിനിറ്റ് നടന്നാ സ്കൂൾ എത്തും. ഇപ്പോ സമയം ഏഴുമണി ആകാറായി. ഇനി ജോലിക്ക് പോകാൻ ഉള്ള ഒരുക്കത്തിലേക്ക് കടക്കാം. ബ്രഷും പേസ്റ്റും എടുത്ത് താഴേക്ക് നടന്നു,

Leave a Reply

Your email address will not be published. Required fields are marked *