ഒളിവുജീവിതം [Flash]

Posted by

 

യൂറോപ്പിൽ നിൽക്കാൻ പറ്റാത്തത് കൊണ്ട് എന്നെ അച്ഛൻ ആദ്യം ആഫ്രിക്കയിലെ പകുതി രാജ്യങ്ങളിലേക്ക് ട്രിപ് കൊണ്ട് പോയി.

 

പല രാജ്യങ്ങളിൽ പോയി പട്ടിണി കിടന്ന ശേഷം സേനഗലിലെ കുടസ് മുറിയിൽ ഉച്ചപട്ടിണി കിടക്കുമ്പോ ആണ് കേരളത്തിലേക്ക് ഉള്ള ടിക്കറ്റും ആയി ആ കത്ത് എനിക്ക് കിട്ടുന്നത്.

 

അടുത്ത അറിയിപ്പ് ഉണ്ടാകുന്ന വരെ കേരളത്തിൽ ആണ് അക്കോമടെഷൻ. ഒപ്പം നാല് നേരം ചോറുണ്ണാൻ ആയി ഒരു ചെറിയ ജോലിയും.

 

ജോലി എന്ന് പറഞാൽ ഞാൻ പഠിച്ച സ്കൂളിൽ മാഷ് ആയി.

 

വനവാസത്തിൻ്റെ രണ്ടാം വാർഷികത്തിൽ ഞാൻ കേരളത്തിലെത്തി.

 

 

ഇവിടെ ഏഴ് വർഷം പഠിച്ചപോഴും ഇതുപോലെ ഒരു നശിച്ച തിരിച്ചുവരവ് സ്വപ്നത്തില് പോലും കണ്ടിരുന്നില്ല. അതും മാഷ് ആയിട്ട്.

 

 

സ്കൂൾ എന്ന് പറയുമ്പോ അതികം സ്റ്റുഡൻ്റ്സ് ഇല്ലാത്ത ഒരു ചെറിയ ടൗണിലെ ചെറിയ സ്കൂൾ. കുറച്ചു പേര് മാത്രം. അതും പകുതിയിൽ അതികവും ഹോസ്റ്റലിൽ താമസിക്കുന്നവർ, എന്നെപോലെ പേരൻ്റ്സ് വിദേശത്ത് ഉള്ളവർ.

 

അച്ഛനും അഞ്ചാറ് ഫ്രണ്ടുസും ചേർന്നായിരുന്നു ഇത് നടത്തിയിരുന്നത്. അതുകൊണ്ട് ആണ് ഇവിടെ അധ്യാപകൻ ആയി ജോലി കിട്ടിയത്.

 

ബിസിനസ് പാളി തുടങ്ങിയപ്പോ ഫ്രണ്ട്സ് ഒക്കെ അച്ഛനെ നന്നായി തേച്ചു.

 

എങ്കിലും എൻ്റെ ഒളിവു ജീവിതത്തിൽ ഇതുപോലെ ഒരു സഹായം എങ്കിലും അവരു ചെയ്ത് തന്നു, എൻ്റെ ഫ്രണ്ട്സ് കഴിഞ്ഞ രണ്ടു വർഷം ആയി തിരിഞ്ഞു നോക്കിയിട്ടില്ല.

 

 

ടാക്സി പറഞ്ഞു വിട്ട ശേഷം ഞാൻ ആ വീട് നോക്കി നിന്നു, കഴിഞ്ഞ കുറെ കാലം ആയി താമസിക്കുന്ന സ്ഥലങ്ങളെ വച്ച് നോക്കുമ്പോ ഇത് ലക്ഷ്വറി ആണ്.

 

 

അത്യാവശ്യം വലിപ്പം ഉള്ള ഒരു വീട്. അച്ഛൻ്റെ സുഹൃത്ത് വഴി ശരിയാക്കിയത് ആയിരിക്കും. എന്നോട് മാസാമാസം റെൻ്റ് കൊടുക്കാൻ പറഞ്ഞിട്ടുണ്ട്.

 

 

വീട്ടിൽ ഈ രാത്രിയും വെളിച്ചം ഉണ്ടല്ലോ, ഞാൻ വരുന്നതും കാത്ത് ഓണർ ഇവിടെ ഇരുന്നട്ടുണ്ടാകും…

Leave a Reply

Your email address will not be published. Required fields are marked *