സഫ്ന തന്റെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു. പാചകം കഴിഞ്ഞു ആഹാരം തീൻമേശയിൽ വിളമ്പാൻ തുടങ്ങി. അപ്പോഴേക്കും ചിത്രയും കുളി കഴിഞ്ഞു എത്തി.അവർ ആഹാരം കഴിച്ചു ടിവിയുടെ മുന്നിലേക്ക് ചെന്നു.ചിത്ര ഒരു സിനിമ വെച്ചു അവർ അത് കണ്ടുകൊണ്ട് ഇരുന്നു. കുറേ നേരം കഴിഞ്ഞു മൂന്ന് പേരും ഉറങ്ങാനായി ചെന്നു.ചിത്ര നേരെ ബാത്‌റൂമിലേക്ക് കയറി. സഫ്ന:ഹോ, എന്തൊരു ആശ്വാസം. ഇന്ന് ചേട്ടൻ വിളിച്ചില്ലല്ലോ.
അനു:ചേട്ടൻ ഓ,സഫ്ന:ഓ, സോറി. ചേച്ചിയോട് ഞാൻ പറയാൻ മറന്നു. ഞാൻ ഒരാളുമായി പ്രണയത്തിൽ ആണ്. അനു:എടി മിടുക്കി. എന്നിട്ട് എന്താ പറയാഞ്ഞത്. സഫ്ന:പറഞ്ഞിട്ടും വലിയ കാര്യം ഇല്ല ചേച്ചി. വീട്ടിൽ ആകെ പ്രശ്നമാണ്. ആള് ഹിന്ദുവാ.പേര് വിവേക്.ഞങ്ങൾ വീട്ടിൽ പറഞ്ഞു. ചേട്ടന്റെ വീട്ടിൽ ഒക്കെയാണ്. പക്ഷേ എന്റെ വീട്ടിൽ..സഫ്നയുടെ കണ്ണ് നിറഞ്ഞു. അനു:എന്താ മോളേ ഇത്.അനു അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.
ചിത്ര അപ്പോൾ ബാത്‌റൂമിൽ നിന്ന് ഊരിയ ബ്രായുമായി ഇറങ്ങി. അത് റൂമിൽ കസേരയിൽ ഇട്ടു. അനു:നീ ഇത് ഊരാൻ വേണ്ടിയാണോ ബാത്‌റൂമിൽ പോയത്. ചിത്ര:പോടീ, ഞാൻ മുള്ളാൻ പോയതാ, അപ്പോൾ ഇത് കൂടി ഊരി എന്നേ ഉള്ളു. നീയും പോയിട്ട് വാ. കിടക്കാം. ഇവൾക്ക് എന്ത് പറ്റി. അനു അവളുടെ അവസ്ഥ ചിത്രയോട് പറഞ്ഞു. ചിത്ര:അത്രേ ഉള്ളോ. അത് പരിഹരിക്കാൻ നിനക്ക് ഇന്ന് ഒരു പോലീസ് ചേച്ചി കൂടെ ഇല്ലേ..
നിനക്ക് ഇപ്പോൾ ഒരു ജോലിയായി. എന്തായാലും ഒന്ന് കൂടി പറഞ്ഞു നോക്ക്.. ഇല്ലേൽ വേറെ വഴി നമുക്ക് നോക്കാം.. അപ്പോഴേക്ക് സഫ്നയുടെ ഫോണിൽ കാൾ വന്നു.സഫ്ന ഫോണും എടുത്തോണ്ട് പോകാൻ നിന്നപ്പോൾ അനു തടഞ്ഞു. പൊന്നു മോൾ ഞങ്ങളുടെ മുന്നിൽ നിന്ന് അങ്ങ് സംസാരിച്ചാൽ മതി ഇന്ന്. ചിത്ര:വിട് പെണ്ണേ, അവരുടെ സ്വകാര്യത നമ്മൾ ആയിട്ട് കളയേണ്ട. മോൾ ചെല്ല്. അനു അവളെ വിട്ടു. സഫ്ന ഫോൺ എടുത്തോണ്ട് ഹാളിലേക്ക് ചെന്നു. പിന്നാലെ അനുവും ചിത്രയും പതുങ്ങി ചെന്നു.സഫ്ന കുറേ വീട്ടിലെ വിശേഷങ്ങളും അനുവിന്റെയും ചിത്രയുടെയും കാര്യവും ഒക്കെ പറഞ്ഞു. അവസാനം ഒരു ഉമ്മയും കൊടുത്തിട്ട് തിരിച്ചു റൂമിൽ വന്നു.