അന്നും ജീവൻ തന്നെയാണ് രാവിലത്തെ ഫുഡ് ഉണ്ടാക്കിയത്. അവർ ഒരുമിച്ചു തന്നെ ഇരുന്നു കഴിച്ചു. എല്ലാ ദിവസത്തെയും പോലെ തന്നെ അവൻ ഫോണിൽ വാർത്ത വായിച്ചു കൊണ്ടേ ഇരുന്നു. രണ്ടു പേരുടെയും ഉള്ളിൽ ഒരേ കാര്യം തന്നെയായിരുന്നു. പക്ഷെ പുറത്തു പറയുന്നില്ല.
രാവിലെ തന്നെ വിനോദിന്റെ ഓഫിസിൽ എത്തണം. അവർ രണ്ടും അല്പസമയത്തിനുള്ളിൽ റെഡി ആയി. അവൾ ഒരു കറുത്ത ഹാഫ് സ്ലീവ്കുർത്തയും ജീൻസും. അവനൊരു വെള്ള ഷർട്ടും നീല ജീൻസും.
കൃത്യസമയത്തു തന്നെ വിനോദിന്റെ വീട്ടിൽ ഇരുവരും എത്തി. ഡെയ്‌സി അവിടെ ഉണ്ടായിരുന്നു. അവളെ ഒന്ന് ഹഗ്ഗ് ചെയ്തു അകത്തേയ്ക്കു കയറ്റി ഇരുത്തി. ഡെയ്സിയും ജീവനും പരിചയപ്പെട്ടു. വിനോദ് അകത്തു മുറിയിൽ നിന്ന് അവർ ഇരിക്കുന്ന ഹാളിലേക്ക് വന്നു. ആള് രാവിലെ തന്നെ നല്ല ഉന്മേഷവാനാണ്.
വിനോദ് : “ആഹാ ഇതാരൊക്കെയാ ഇത്.”
ഇഷയും ജീവനും എഴുന്നേറ്റു ചിരിച്ചു.
ഇഷ : “ഗുഡ് മോണിങ് സാർ. സാർ ഇതാണ് എന്റെ ഹസ്ബൻഡ്. ജീവൻ”
വിനോദ് : “ഹായ് മാൻ. എന്ത് ചെയ്യുന്നു?”
ജീവൻ പെട്ടെന്നൊന്നു പരുങ്ങി. ഒരു ഫുഡ് ഡെലിവറി ബോയ് ആണെന്ന് പറയാൻ അവൻ ചമ്മൽ തോന്നി. ഇഷ ചെറിയൊരു ആശ്‌ചര്യത്തോടെ അവനെ നോക്കി.
ജീവൻ : “ഞാൻ… ഒരു ഫുഡ്…ഫുഡ് ഡെലിവറി ബോയ് ആണ് സാർ”
വിനോദ് : “ഓ. അത് ശരി. അതിനാണോ കിടന്നു പരുങ്ങുന്നത്.നല്ല ജോലി അല്ലെ.”
ജീവൻ : “അതെ സാർ.”
വിനോദ് : “ഞാൻ നിന്റെ പ്രായത്തിൽ പെയിന്റിങ് ആയിരുന്നു പണി. രാവിലെ വീടുകളിൽ പെയിന്റടി. രാത്രി വീട്ടിൽ വന്നു എഴുത്തും വായനയും. അങ്ങനെ എഴുതിയ കോമാളികൂട്ടം എന്ന ചവറു കോമഡി സിനിമ എങ്ങനെയോ ഹിറ്റ് ആയി. അങ്ങനെ ആണ് ഞാൻ ഫീൽഡിൽ കേറി വന്നത്. അന്നൊക്കെ എന്നെ പിടിച്ചു നിർത്തിയത് എന്റെ പെയിന്റിങ് ജോലി ആയിരുന്നു.”
ജീവന് സ്വയം ഒരു പുച്ഛം തോന്നി.
വിനോദ് : “ആ അതൊക്കെ പോട്ടെ. നമുക്ക് കഥ കേള്കാണിരിക്കാം?”