ഉള്ളിന്റെ ഉള്ളിൽ ജീവന് ചെറിയ ഒരു അസ്വസ്ഥത തോന്നി. അവന്റെ നാട്ടിൽ ഉള്ള ബന്ധുക്കളും കൂട്ടുകാരുമെല്ലാം വളരെ യാഥാസ്ഥിതിക ചിന്ത ഉള്ളവരാണ്. ജീവന്റെ ഭാര്യ അൽപ വസ്ത്രധാരി ആയി സ്‌ക്രീനിൽ വന്നാലുള്ള അവിടുത്തെ സംസാരം അവനു ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ജീവൻ അവളെ ഉപയോഗിച്ച് പണമുണ്ടാക്കുന്നു എന്ന് വരെ പറഞ്ഞു പരത്താൻ കഴിവുള്ള ആൾക്കാർ നാട്ടിൽ ഉണ്ട്. പക്ഷെ ഇതൊക്കെ ജീവൻ ഉള്ളിൽ ഒതുക്കി.
ജീവൻ : “എടീ നീ ഇതിനാണോ നീ പ്രശ്നം ഉണ്ടാക്കിയത്? നിനക്കറിയാല്ലോ നിന്റെ കരിയർ എനിക്കും എത്ര ഇമ്പോർട്ടന്റ്റ് ആണെന്നുള്ളത്. നീ ധൈര്യം ആയിട്ട് ചെയ്തോ. സിനിമയെപ്പറ്റി എനിക്ക് നന്നായി അറിയാം. ഇത്ര നല്ല ചാൻസ് കിട്ടിയിട്ടും നീ ചെയ്തില്ല എങ്കിൽ ചിലപ്പോ വലിയ റിഗ്രറ്റ് ആവും. ഇനി ഇങ്ങനെ ഒന്ന് വന്നില്ല എങ്കിലോ?”
ഇഷ : “അതൊക്കെ ശരി ആണ് ജീവാ. പക്ഷെ നമ്മുടെ നാട്ടുകാരും വീട്ടുകാരും എന്തൊക്കെ പറയും എന്ന് നിനക്ക് അറിയാമല്ലോ”
ജീവൻ : “അവരോട് പോവാൻ പറ. നമ്മൾ ഇവിടെ വന്നു അലഞ്ഞു നടന്നപ്പോൾ ഒരുത്തനും തിരിഞ്ഞു നോക്കിയില്ലല്ലോ. മൈരന്മാർ!”
ജീവൻ തുടർന്നു : “നീ ബാക്കി ഡീറ്റെയിൽസ് ഒക്കെ പറ.”
ഇഷ : “അമിത് ഉണ്ടാവും എന്നാണു അറിഞ്ഞത്. ഒരു റോൾ ചെയ്യാൻ.”
ജീവൻ : “ഈശ്വരാ. അമിതോ!!!!. അത്രയും വലിയ സിനിമ ആണോ ഇത്.!?”
ഇഷ : “അതെ. എനിക്ക് ഇതുവരെ അങ്ങ് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.”
ജീവൻ : “എല്ലാം നിന്റെ ഭാഗ്യം ആണെന്ന് വിചാരിച്ചു ഫോൺ വിളിച്ചു യെസ് പറഞ്ഞു റോളിന് തയ്യാറെടുക്കു.”
ഇഷ തലയാട്ടി. ജീവൻ അടുക്കളയിലേക്ക് പോയി.
അവൾ ഫോൺ വിളിച്ചിട്ട് വിനോദ് എടുത്തില്ല. പകരം ജീവൻ കേൾക്കാത്ത ഒരു സ്ഥലത്തേക്ക് മാറി നിന്ന് വാട്സാപ്പിൽ ഒരു വോയിസ് റെക്കോഡ് ഇട്ടു.
“സാർ. ഞാൻ ആ റോൾ ചെയ്യാൻ തയ്യാറാണ്. അതിനു വേണ്ടി ഉള്ള കാര്യങ്ങൾ സാർ പറഞ്ഞാൽ തയ്യാറെടുപ്പുകൾ നേരത്തെ തുടങ്ങാമായിരുന്നു. നാളെയോ മറ്റെന്നാളോ തന്നെ സ്ക്രിപ്റ്റ് കേട്ടാൽ അത്രയും നല്ലത്. സാർ പിന്നെ എന്റെ ഭർത്താവിനെയും കൂടി ആ സമയത്തു ഉൾപ്പെടുത്താൻ പറ്റിയാൽ നന്നായിരുന്നു”