ഇന്ന് ചെറിയച്ചന്റെ സ്ഥലം എടുപ്പ് ബിസിനസ്സ്, വീടെടുക്കൽ ഒക്കെയാണ് സംസാരം, അതും കഴിഞ്ഞു ചോറും തിന്നു കിടന്നു..
ഇന്നും അമ്മ നേരത്തെ വിളിച്ചു എഴുന്നേൽപ്പിച്ചു. .
“വെറുതെ എന്തിനാ ഇത്ര നേരത്തെ വിളിക്കുന്നത്” എന്നു ആത്മഗതം പോലെ പറഞ്ഞു പോയതാ അത് മൂപ്പത്തി കേൾക്കുകയും ചെയ്തു
“അത് നേരത്തും കാലത്തും കോളേജിൽ പോയി 2 അക്ഷരം പഠിക്കേണ്ട കുട്ടിയാണ് അല്ലാതെ നിന്നെ പോലെ കാള കളിച്ചു നടക്കാൻ കോളേജിൽ പോകുന്നതല്ല.” ഷിമ്നയെ കുറിച്ചാണ്. ഇന്നലെ അവളെ കണ്ടു നല്ലവണ്ണം ബോധിച്ചിട്ടുണ്ട്.
കൂടുതൽ പറയിപ്പിക്കാനും കേൾക്കാനും ഞാൻ പിന്നെയവിടെ നിന്നില്ല.
വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം അമ്മ അച്ഛൻ കൊടുത്ത 1000 രൂപ തന്നു കല്യാണത്തിന് പോകുമ്പോൾ ഇടാൻ നല്ല ഒരു ഷർട്ടും പാന്റും വാങ്ങാൻ.
നേരെ രമ ടീച്ചറുടെ വീട്ടിൽ പോയി അവളെയും കൂട്ടി കോളേജിൽ പോയി ഒരു പീരിയഡ് മാത്രം ക്ലാസ്സിൽ ഇരുന്നു എന്നിട്ട് പിള്ളേരുടെ ഒപ്പം ക്യാംപസിൽ തന്നെ ആയിരുന്നു.
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ക്ലാസ്സിൽ വന്നപ്പോൾ ജിഷ്ണ വന്നു ചുറ്റി പറ്റി നിന്നു പെണ്ണിനെ മൈൻഡ് ആക്കിയിട്ട് കുറച്ചു ദിവസമായി. എന്നാലും എല്ലാവരുമുള്ളത് കൊണ്ട് ഒന്നും നടന്നില്ല.
ഇന്നും വൈകുന്നേരം ആവുന്നതിനു മുന്നേ ഇറങ്ങി. ഞാൻ ഡ്രസ് വാങ്ങണം എന്നു പറഞ്ഞപ്പോൾ ഷിമ്നയും ധന്യയും ലക്ഷ്മിയും ഒപ്പം വന്നു സൂസന് വയ്യ എന്നു പറഞ്ഞു അവളും ജിഷണയും വീട്ടിലേക്ക് പോയി.
അങ്ങിനെ നമ്മൾ 4 പേരും ടൌണില് പോയി, എനിക്ക് അവരൊക്കെ ചേർന്ന് 2 നല്ല ഷർട്ടും കല്യാണത്തിന്റെ അന്ന് മുണ്ട്ടുത്താൽ നല്ല ഭംഗിയുണ്ടാവുമെന്ന് പറഞ്ഞു നല്ല ഷർട്ടിന്റെ നിറത്തിന്നൊത്ത കരയുള്ള ഒരു മുണ്ടും സെലക്ട് ചെയ്തു തന്നു..
എടാ നിങ്ങൾക്ക് സമയമുണ്ടെങ്കില് എനിക്കും കുറച്ചു സാധനങ്ങൾ വാങ്ങണം ഇവിടെവരെ വന്നതല്ലേ? ധന്യ ചോദിച്ചു.
അതിനെന്താ വാങ്ങിക്കൊ
അവർ എന്തൊക്കെയോ സംസാരിച്ചു.
ഷിമ്ന എന്റെ അടുത്ത് വന്നു “എടാ ഒരു 500 രൂപ ഉണ്ടാവുമോ എനിക്കും കുറച്ചു സാധനങ്ങൾ വാങ്ങാനാണ് വീട്ടിലെത്തിയിട്ട് തരാം…പൈസ ഇല്ലെങ്കിൽ വേണ്ടാ ഞാൻ നാളെ വാങ്ങിക്കോളാം…”