ഞാൻ കാര്യം പറഞ്ഞു കൊടുത്തു.. “എന്നാല് പോയി കുപ്പായം മാറ്റി അമ്മയെ സഹായിച്ചു കൊടുക്ക്”
“എന്ത് സഹായം?”
“അച്ഛൻ എന്തെല്ലോ നനക്കാൻ പറഞ്ഞിരുന്നു പോലും.” …
“അത് അത്രയൊന്നും ഉണ്ടാവില്ല… ഞാൻ ചെറിയമ്മയെ സഹായിക്കാം”
“എനിക്ക് ഇപ്പോ നിന്റെ സഹായം വേണ്ട.. വേണ്ടപ്പോൾ ഞാൻ ചോദിക്കാം”
“ഓ.. ശരി”
“എടാ പിന്നെ ഇന്നലെ എന്താ പ്രതിഭ ഒരു നിന്നോട് ഒരു പരുങ്ങി കളി?”
“അമ്മോ”
“അമ്മോന്നൊന്നും നീ പറയണ്ട നിങ്ങൾ തമ്മിലുള്ള നോട്ടവും ചിരിയുമൊക്കെ ഞാൻ ശ്രദ്ധിച്ചിരുന്നു.. നീ പറഞ്ഞില്ലെങ്കിൽ ഞാൻ ഇന്ന് അവള് വന്നാൽ ചോദിക്കും..”
“അത് വേണ്ട”
“ഞാൻ പറയാം” ചെറിയമ്മയോട് ഇപ്പോ പറയുന്നതിന് എനിക്ക് പ്രശ്നമില്ലാലോ വെറുതെ അവളോട് അവര് ചോദിച്ചു അവൾക്ക് വിഷമം ആവേണ്ട.
ഞാൻ അവൾ ഇന്നലെ ബുക്ക് കണ്ടതും അവൾക്ക് വേണമെന്ന് പറഞ്ഞതും പറഞ്ഞു”
“ഏത് ബുക്ക് നിന്റെ ബുക്ക് എന്റെ കസ്റ്റഡിയിൽ അല്ലേ ഉള്ളത്?”
“ഇത് വേറെ ബുക്ക് ഞാൻ വായിക്കാൻ കൊണ്ട് വന്നത്”
“വാ.., നോക്കട്ടെ ഞാൻ കാണാത്ത ബുക്ക് നിന്റെ മുറിയിൽ ഏതാ?”
അവർ മോനെയും എടുത്തു മുറിയിലേക്ക് നടന്നു. ..
(നിങ്ങളുടെ ലൈകും കമന്റും എന്റെ ഊർജ്ജം)
സ്വന്തം
തക്കാളി