“നീ അത് കണ്ട്, എന്നോട് പറയുകയും ചെയ്തു ഇനി അത് എങ്ങിനെ എന്നു കൂടി പറഞ്ഞോ എന്തിനാ സസ്പെൻസ്”
ഷിമ്ന ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല അവൾ കുറച്ചു മുന്നേ നടന്നു. പക്ഷേ ഇടക്കിടെ തിരിഞ്ഞു നോക്കുന്നുണ്ട്. അവൾ അന്ന് വീട്ടിൽ വന്നപ്പോൾ എന്റെ ബുക്ക് ശേഖരം കണ്ടതാണ്, പ്രതിഭക്ക് അത് അറിയില്ലലോ?
അവൾ എന്നോട് ഞാൻ പ്രതിഭയോട് ഒന്നും പറഞ്ഞില്ല എന്നു പറയാൻ ശ്രമിക്കുന്നത് പോലെ തോന്നി
“അത് ഞാൻ രാവിലെ സ്പ്രേ അടിക്കുമ്പോൾ അതിന്റെ മൂടി താഴെ വീണു തെറിച്ചു പോയി, അത് എടുക്കാൻ നോക്കുമ്പോള് കണ്ടതാ” പ്രതിഭ പറഞ്ഞു.
അവൾക്ക് ഒരു കൂസലുമില്ല അപ്പോ പിന്നെ ഞാൻ ധൈര്യമായിട്ട് ചോദിച്ചു.
“എന്നിട്ട്? നീ അത് വായിച്ചോ?”
“ഉച്ചക്ക് വന്നപ്പോൾ നമ്മൾ 2 പേരും കൂടി വായിച്ചു അവൾ നാണത്തോടെ പറഞ്ഞു”
“ഓ അതായിരുന്നു ആ മുറിയിൽ കിടക്കാൻ എന്നു പറഞ്ഞു പണി അല്ലേ???? മുഴുവനും വായിച്ചോ”
“മുഴുവനും വായിച്ചില്ല”
“എന്നാല് നീ എടുത്തോ”
“നിനക്ക് വായിക്കണ്ടേ?”
“ഞാൻ അതൊക്കെ എപ്പോഴോ വായിച്ചതാ, നീ വേറെ ആരോടും പറയരുത്.”
“ഇല്ലെട ഞാൻ ആരോടും പറയില്ല സത്യം”
“എന്നാല് നാളെ എടുത്തോ”
“ശരിക്കുമാണോ”
“എടീ ശരിക്കും നിനക്കെന്താ എന്നെ വിശ്വാസമില്ലേ?”
“വിശ്വാസമാണ്”
ഞാൻ ഷിമ്നയോട് പ്രതിഭ കാണാതെ കണ്ണടിച്ചു കാണിച്ചു എന്നിട്ട് പ്രതിഭയോട് മെല്ലെ ചോദിച്ചു “ഷിമ്ന”
“അവൾ ആരോടും പറയില്ല”
“എന്നാല് നാളെ വന്നാല് എടുത്തോ”
അപ്പോഴേക്കും ടീച്ചറുടെ ഗേറ്റ് എത്തിയിരുന്നു.. അകത്തു പോകുന്നതിന് മുന്നേ അവൾ എന്റെ കൈക്ക് അമർത്തി ..”താങ്ക്സ്” പറഞ്ഞു..
അപ്പോഴാണ് ഞാൻ ഒരു കാര്യം ഓർമ്മിച്ചത് ഈ പെണ്ണ് നേരത്തെ ചെറിയമ്മയുടെ ഗേറ്റ് കടന്നപ്പോൾ എന്റെ കയ്യിൽ കേറി പിടിച്ചത് ഇപ്പോഴാണ് വിട്ടത്.. നാട്ടുകാര് തെണ്ടികൾ കാണാത്തത് ഭാഗ്യം.
ഞാൻ ടീച്ചറുടെ മുറ്റത്തു കേറി.. കുറച്ചു അയല്പക്കക്കാരും ചില കുടുംബക്കാരും അവിടെ ഇരുന്നു വർത്തമാനം പറയുന്നുണ്ട്, ഞാൻ എല്ലാവരോടും യാത്ര പറഞ്ഞു തിരിച്ചു നടന്നു. പ്രതിഭ അകത്തു കേറിയ തക്കത്തിന് ഷിമ്ന എന്റെ ഒപ്പം ഗേറ്റ് വരെ വന്നു. “എന്തായിരുന്നു മോനേ അവള് പറഞ്ഞത്” ഞാൻ ഷിമ്നയോട് ചുരുക്കി പറഞ്ഞു കൊടുത്തു.