രാവിലെ പത്രം മുഴുവൻ വായിച്ചതായിരിക്കും എന്നാലും അച്ഛൻ പുറത്തിരുന്ന് പത്രം വായിക്കുന്നുണ്ട്. ഷിമ്നയും പ്രതിഭയും പുറത്ത് അച്ഛനെ കാണാൻ പോയി.. കുറച്ചു കഴിഞ്ഞു ഞാൻ നോക്കുമ്പോൾ അവർ ഭയങ്കര കത്തിയടി. പ്രതിഭയുടെ മൂത്തച്ഛനെയും ഏതെല്ലൊ കുടുംബക്കാരെയൊക്കെ അറിയാമെന്നു തള്ളുന്നുണ്ട്. ഞാൻ അങ്ങോട്ട് പോയില്ല എനിക്ക് തള്ളൽ കേട്ടു നിൽക്കാൻ കഴിയില്ല.
അമ്മയുടെ സാരിയും ചെറിയമ്മ കുറച്ചു ഒതുക്കി കൊടുത്തു..
ഞാൻ ഇന്നലെ ചാരുവേട്ടൻ തന്ന സ്പ്രേ എടുത്തു അമ്മക്ക് കൂടി അടിച്ചു കൊടുത്തപ്പോൾ മൊത്തം അടിപൊളിയായി. അച്ഛൻ അമ്മയോട് വണ്ടി ഇപ്പം വരും എന്നു പറയാൻ അകത്തു വന്നു..
സുന്ദരി ഭാര്യയെ കണ്ടപ്പോൾ “നിനക്ക് എപ്പോഴും ഇങ്ങനെ നടന്നൂടെ? ഇപ്പം എത്ര വൃത്തിയുണ്ട്?”
അമ്മയുടെ മുഖം ശരിക്കും ചുവന്നു തുടുത്ത്.
അപ്പോഴേക്കും ഒരു ടൂറിസ്റ്റ് ബസ് ഗേറ്റിന്റെ അടുത്ത് വന്നു ചെറിയമ്മയോട് യാത്ര പറഞ്ഞു നമ്മളൊക്കെ പോയി അതിൽ കയറി. ആൾക്കാർ ഉണ്ടായിരുന്നെങ്കിലും സീറ്റ് കിട്ടി എല്ലാവര്ക്കും. അമ്മയും പ്രതിഭയും ഷിമ്നയും ഒന്നിച്ചു ഇരുന്നു ഞാൻ പുറകിൽ ലോങ് സീറ്റിൽ പിള്ളേരുടെ ഒപ്പം കൂടി.
അവിടെ എത്തി നോക്കുമ്പോൾ അടിപൊളി പരിപാടിയാണ് ഗാനമേളയും ഡാൻസ് ഒക്കെ ഉണ്ട്. ഭക്ഷണവും കേമമായിരുന്നു ബഫറ്റ് അതിനു മുന്നേ സ്റ്റേജില് കയറി ചെക്കന്റെയും പെണ്ണിന്റെയും ഒപ്പം ഫോട്ടോയൊക്കെ എടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ പോയി. ഒരു 8:30 മണിയായപ്പോൾ ശേഖരേട്ടൻ എല്ലാവരയും തിരിച്ചു പോകാൻ വിളിച്ചു ഒന്നൂടെ എല്ലാവരും കൂടി ഫോട്ടോ എടുത്തു ഇറങ്ങി.
ഉച്ചക്ക് ഇങ്ങോട്ട് വരുമ്പോ കരഞ്ഞ ഷർമ്മിയേച്ചിക്ക് ഇപ്പോ പ്രശ്നമൊന്നുമില്ല. മുഖത്ത് ഒരു ചിരിയുണ്ട് ആദ്യരാത്രിയെ പറ്റി ആലോചിച്ചിട്ട് ആയിരിക്കും. മടക്കത്തില് അമ്മയും രമ ടീച്ചറും ഒന്നിച്ചാണ് ഇരിക്കുന്നത് ഇടക്ക് ടീച്ചർ എന്നെ അങ്ങോട്ട് വിളിച്ചു.
“മോനേ കുട്ടികളുടെ ഡ്രസ് ഒക്കെ അവിടെയല്ലേ ഉള്ളത്? അവർക്ക് അവിടെ ഇറങ്ങണമെന്ന് പറഞ്ഞു, അപ്പോ മോനൊന്നു അവരെ അത് കഴിഞ്ഞു വീട്ടിലേക്ക് ആക്കി തരണം. ചാരുവിന് നല്ല തലവേദനയായത് കൊണ്ടാണ്.. 2 ദിവസമായി അവൻ ഉറങ്ങിയിട്ട് ഇപ്പോ ഉറക്കമൊഴിക്കലൊന്നും ശീലമില്ലല്ലോ?” ടീച്ചർ അമ്മയോട് കൂടി പറഞ്ഞു. “ മോന് വിഷമമൊന്നുമില്ലല്ലോ?” എന്നോട് ചോദിച്ചു..