വീട്ടിൽ വന്നു ഒന്ന് കുളിച്ചു ബുക്ക് തുറന്നുവച്ചു ഫോണെടുത്ത് നോക്കി പല്ലവി ഇല്ല പ്രിയ, പച്ച ലൈറ്റ് ഉണ്ട്, ഇങ്ങോട്ട് മെസ്സേജ് ഒന്നുമില്ല.. പിന്നെ ചെറിയമ്മയെ ഒന്ന് വിളിച്ചു.. ശരിക്കും മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. കുറേ വർത്തമാനം പറഞ്ഞു ചെറിയഛന്റെ വരവ് ഒരു 6 മാസം കൂടി നീളുമെന്ന് പറഞ്ഞു.
എന്തെല്ലോ ബിസിനസ്സ് പ്ലാൻ ഒക്കെ ഉണ്ടെന്ന് പറഞ്ഞു..
ബുധനാഴ്ച ചെറിയമ്മയെ ചേട്ടൻ വീട്ടിൽ കൊണ്ടുവിടും അപ്പോൾ പ്രിയയുടെ ബുക്ക് കൊടുക്കാമെന്ന് പറഞ്ഞു..
കുറച്ചു കഴിഞ്ഞു ഉറങ്ങിപ്പോയി.. രാവിലെ അമ്മ വിളിച്ചപ്പോഴാണ് എണീറ്റത്. കുറച്ച് നേരത്തെയായിരുന്നു. രമ ടീച്ചർ അമ്മയോട് ഞാൻ കോളേജിൽ പോകുമ്പോൾ ഷിമ്നയെ കൂടെ കൂട്ടാൻ പറഞ്ഞിരുന്നു അത് കൊണ്ട് വൈകാതിരിക്കാൻ നേരത്തെ വിളിച്ചു എഴുന്നേൽപ്പിച്ചതാ..
ഞാൻ കുളിച്ചു റെഡിയായി ബുക്ക്എടുത്തു ടീച്ചറുടെ വീട്ടിൽ പോയി. ചാരുവേട്ടൻ ഭാര്യ വീട്ടിൽ പോകുമ്പോൾ കാറിൽ നമ്മളെ ഇറക്കിത്തരാമെന്ന് പറഞ്ഞു അങ്ങിനെ കാറിൽ പോയത്കൊണ്ട് വളരെ നേരത്തെ കോളേജിലെത്തി..
ഷിമ്ന ഇപ്പോ ഭയങ്കര ക്ലോസ് ആയി.. അവൾ ഇന്ന് അവളുടെ വീട്ടിൽ പോയിട്ട് നാളെ വൈകുന്നേരം എന്റെ ഒപ്പം രമടീച്ചറുടെ വീട്ടിൽ കല്യാണം കഴിയുന്നത് വരെ നിൽക്കുമെന്ന് പറഞ്ഞു.
ഞാൻ അവളോട് പ്രതിഭ അന്ന് ബുക്ക് തിരിച്ചു കൊടുത്തിട്ട് എന്തു പറഞ്ഞെന്ന് ചോദിച്ചു..
“ഇനിയും ബുക്ക് കിട്ടിയാൽ കൊണ്ടുതരാമെന്ന് പറഞ്ഞു.. ഞാൻ, ഇനി കല്യാണമൊക്കെ കഴിഞ്ഞു മതിയെന്ന് പറഞ്ഞു”
ഞാൻ കുറച്ചു കൂടുതൽ ചോദിച്ചു തുടങ്ങുമ്പോഴേക്കും പ്രതിഭയും രഹനയും ക്ലാസ്സിലേക്ക് വന്നു പിന്നാലെ ഓരോരുത്തർ വന്നു. ഉച്ചക്ക് പോയി സ്റ്റോറില് നിന്ന് പ്രിയയുടെ ബാക്കി ബുക്ക് കൂടി വാങ്ങി പിന്നെ പ്രത്യേക സംഭവങ്ങൾ ഒന്നുമില്ലാതെ കടന്നുപോയി.
പിറ്റേദിവസം വൈകുന്നേരം എല്ലാവരും കുറച്ചു നേരത്തെ ഇറങ്ങി. പോകുമ്പോൾ ഞാൻ വെറുതെ ഷിമ്നയോട് ചോദിച്ചു വീട്ടിലേക്ക് വരുന്നോന്ന്. അവൾ ചാടികേറി വരുന്നെന്ന് പറയുമെന്ന് ഞാൻ വിചാരിച്ചില്ല..
അങ്ങിനെ അവളെ കൂട്ടി വീട്ടിൽ പോയി അമ്മക്ക് ആളെ മനസ്സിലായി. അവളുടെ അമ്മയുടെ അതേ മുഖമാണ് പോലും അവൾക്ക്. എനിക്ക് അങ്ങിനെയൊന്നും തോന്നിയില്ല പിന്നെ അവിടെ ചായ വെക്കലയായി ഒരു ഭാഗത്ത് അതിനുള്ള കടിയുണ്ടാക്കുന്നു അങ്ങിനെ ജഗപ്പോക ഞാൻ സാധാരണ വിശന്നു വന്നാൽ രാവിലത്തെ എന്തെങ്കിലുമുണ്ടെങ്കിൽ മിണുങ്ങിക്കൊ എന്നു പറയുന്ന ടീംസാണ്.