ഞാനും സഖിമാരും 9 [Thakkali]

Posted by

ആ സമയത്താണ് നമ്മുടെ പിതാമഹനെ ഞാൻ കണ്ടത് മൂപ്പര് പ്രതിഭയുടെ അച്ഛന് കൈ കൊടുക്കുന്നു.. അയാള് അച്ഛനെ അവർക്ക് പരിചയപ്പെടുത്തി കൊടുക്കുണ്ട്.. അപ്പോ അച്ഛന് അറിയാത്ത ആരുമില്ലേ ഈ നാട്ടിൽ?

ഞാൻ എന്തായാലും അങ്ങോട്ട് പോയി പ്രതിഭ എന്നോട് ലോഹ്യം പറഞ്ഞു തമ്മിൽ പരിചയപ്പെട്ടു.

ഷിമ്ന പ്രതിഭയെയും അമ്മയെയും കൂട്ടി അകത്തു പോയി, ഞാൻ അച്ഛന്റെ ഒപ്പം ഇരുന്നു അപ്പോഴേക്കും ശേഖരേട്ടനും വന്നു. പ്രതിഭയുടെ അച്ഛനും അമ്മയ്ക്കും അവളുടെ അച്ഛന്റെ ഫ്രണ്ടിന്റെ മോന്റെ കല്യാണത്തിന് കുറച്ചു ദൂരെ പോണം.. പ്രതിഭ അത് കൊണ്ട് ഇവിടെ താമസിച്ചു ഷർമ്മിയെച്ചിയുടെ കല്യാണം കൂടും അതാണ് പെട്ടിയൊക്കെയായി വന്നത്.

അന്നേരമാണ് ഒരു ചെറിയകുട്ടി  വന്നു എന്നെ രമഅമ്മൂമ്മ വിളിക്കുന്നെന്ന് പറഞ്ഞത്. ഞാൻ അകത്തു പോയി അവിടെ ഷർമ്മിയേച്ചി, ഷിമ്ന, അവളുടെ അമ്മ, പ്രതിഭ ചാരുവേട്ടന്റെ ഭാര്യ എല്ലാവരുമുണ്ട്.. മൂപ്പത്തിയുടെ വക എന്നെ പ്രതിഭയുടെ അമ്മക്ക് പരിചയപ്പെടുത്തി കൊടുത്തു. അവർ ഷർമ്മിയെച്ചിക്ക് നല്ല ഒരു വള കൊടുത്തു.

ഞാൻ അവിടുന്ന് സകൂട്ടായി.. ഷിമ്ന മൈലാഞ്ചി ഒക്കെ ഇട്ട് മൊഞ്ചയിന്,  ചാരുവേട്ടന്റെ ഭാര്യയും അടിപോളിയായിട്ടുണ്ട്. ഷിമ്ന ഒറ്റക്ക് കിട്ടിയപ്പോൾ പറഞ്ഞു

“ഇന്നലെ നിനക്ക് തരാൻ പൈസ അമ്മയുടെ കയ്യിൽ കൊടുത്തിട്ട് വാങ്ങിയില്ല ഇന്നാ..” പറഞ്ഞു അന്നത്തെ പൈസ നീട്ടി.. ഞാൻ വാങ്ങിയില്ല.. അമ്മ വാങ്ങാത്തത് ഞാൻ വാങ്ങിയെന്ന് അറിഞ്ഞാൽ എന്നെ കൊല്ലും.

അത് പിന്നെയെടുക്കാമെന്ന് പറഞ്ഞു ഒഴിഞ്ഞു.

പുറത്തു വന്നപ്പോഴേക്കും ഇല തുടക്കൽ പണി തുടങ്ങിയിരുന്നു.. അത് പിള്ളേര് ചെയ്തു കെട്ടാക്കി വെക്കുന്നുണ്ട്.

പ്രതിഭയുടെ അച്ഛനും അമ്മയും പോകാൻ ഇറങ്ങി.

അവരെ യാത്രയാക്കി തിരിച്ചു വരുമ്പോൾ കുട്ടു വിളിച്ചു ടൌണിൽ പോകാൻ. അങ്ങിനെ ചാരുവേട്ടന്റെ വണ്ടിയും എടുത്തു ഞാൻ പിന്നിൽ കേറി വിട്ടു. പോകുമ്പോഴാണ് ഞാൻ അവനോട് എവിടേക്ക് ആണ് പോകുന്നത് എന്നു ചോദിച്ചത്.. കല്യാണ പെണ്ണിനും വീട്ടിലുള്ള ആൾക്കാർക്കും ഇന്ന് വെക്കാൻ ഉള്ള മുല്ല പൂവ് വാങ്ങാൻ ആണ്. നാളത്തേക്ക് ഉള്ളത് അവർ കെട്ട് പന്തൽ ഒരുക്കാൻ വരുമ്പോൾ കൊണ്ട് വരും. പോകുന്ന വഴിക്ക് ബിവറേജിൽ നിർത്തി ഒരു മുന്തിയ ഫുള്ളും വാങ്ങി. ഞാൻ കുടിക്കില്ല ഇത് കുട്ടുവിനും ടീമിനും ചാരുവേട്ടൻ സ്പെഷ്യല് വാങ്ങി കൊടുക്കുന്നതാണ്. അതാണ് ടീമിന് ഇത്ര ശുഷ്കാന്തി.

Leave a Reply

Your email address will not be published. Required fields are marked *