“എടാ നിന്റെ വീടിന്റെ അവിടെ കടലില്ലെ നീ പോയിട്ടുണ്ടോ?”
ഞാൻ പണ്ട് 2-3 പ്രാവശ്യം പോയിട്ടുണ്ട്..10 ല് പഠിക്കുമ്പോ.”
“പിന്നെ എന്താ പോകാത്തേ?”
“അന്ന് ചങ്ങായിമാരോപ്പം പോയതാ, ലാസ്റ്റ് പോയപ്പോൾ തീരത്ത് ഓടി കളിക്കുന്ന ചെറിയ ഞണ്ടില്ലേ? അത് ചങ്ങായിന്റെ കാലിന്റെ ഇടക്കൂടെ ഓടി അവൻ പേടിച്ചു നിലവിളിച്ച് ഇരുന്നിടത്തു നിന്ന് ഓടി അതിനു ശേഷം പിന്നെ ആരും പോയില്ല”
“അയ്യേ” ധന്യയുടെ വക..
“എടാ നീ ഇപ്പോ ഒന്ന് പോകുവാ, പ്ലീസ്” ജിഷ്ണ ചോദിച്ചു.
“എവിടെ കടപ്പുറത്തോ?”
“അല്ലട, ഇവിടുന്നു”
“എന്തിനാ..?”
ജിഷ്ണ കണ്ണുരുട്ടി.
“നിങ്ങള് അംഗനവാടിയിൽ ഒക്കെ ഇരിക്കുന്ന പോലെ ഇവിടെ നിരന്നിരുന്നോ”
“ഭയങ്കര തമാശ..” സൂസൻ പറഞ്ഞു
“നല്ല അരങ്ങായിരിക്കും അല്ലേ 5 എണ്ണം ഇങ്ങനെ കാണാൻ?”
“ എന്നാൽ വേണ്ട, ഞാൻ ഇവിടെ നിൽക്കാം നിങ്ങള് അങ്ങോട്ട് പൊയ്ക്കൊ”
“അത് വേണ്ടാ എന്നിട്ട് ഒളിഞ്ഞു സീൻ പിടിക്കാനല്ലെ?”. പാവം പ്രതിഭ വന്നു പെട്ട പോലെയായി. പക്ഷേ അവൾക്കും അന്നത്തെ പരിപാടി ഇഷട്ടപ്പെട്ട പോലെ തോന്നി.
ജിഷ്ണ എന്നെ തള്ളി പറഞ്ഞയച്ചു, ഞാൻ അവിടുന്ന് ക്ലാസ്സിലേക്ക് പോയി.
അവിടെ ഒരു തെണ്ടിയുമില്ല.
കുറച്ചു കഴിഞ്ഞപ്പോൾ എല്ലാം അവിടേക്ക് വന്നു.
പ്രതിഭ എന്നെ നോക്കുന്നു പോലുമില്ല.
“കഴിഞ്ഞോടി?”
“അടിപൊളിയായി കഴിഞ്ഞു” സൂസൻ
“എന്നാലും നിങ്ങളെന്നെ ഒറ്റപ്പെടുത്തി കളഞ്ഞല്ലോ?”
“സാരമില്ല അടുത്ത പ്രാവശ്യം കൂട്ടാം മോനെ” ജിഷ്ണ പറഞ്ഞു.
“എല്ലാവരും ഉച്ച ഭക്ഷണം കഴിക്കാൻ ഇരുന്നു ഞാൻ മനപ്പൂർവ്വം പ്രതിഭയുടെ അടുത്ത് ഇരുന്നു. അവൾക്ക് എന്തെല്ലോ പോലെ പിന്നെ എല്ലാവരും ഷെയർ ചെയ്തു കഴിക്കുമ്പോൾ ആണ് നേരത്തെ പോയ ഷിജിനയും റിൻസിയും കൂടെ ജയന്തിയും രഹനയും ഉണ്ട്.
ഷിജിനയും റിൻസിയും ജിഷ്ണ പറഞ്ഞ പോലെ ബ്യൂട്ടി പാർലറിൽ തന്നെയാണ് പോയത് അത് കാണാനുണ്ട്. മറ്റ് 2 പേർക്ക് വലിയ മാറ്റമില്ല.
ജിഷണക്ക് ആശ്വാസം ആയ പോലെ തോന്നി..
അങ്ങിനെ ഭക്ഷണം കഴിഞ്ഞു.
ഞാൻ അവരോട് ഇനി ഇന്ന് ക്ലാസ്സോന്നുമുണ്ടാവില്ല വീട്ടിലേക്ക് പോയികൂടെ എന്നു ചോദിച്ചു?