ധന്യ, ലക്ഷ്മി, സൂസൻ, ജിഷ്ണ, പ്രതിഭ യെല്ലാം ഉണ്ട്. ഇന്ന് ലക്ഷ്മിയെ കാണാൻ പതിവിലും നല്ല ഭംഗിയുണ്ട്. ശ്രദ്ധിച്ചപ്പോൾ എല്ലാം ഒന്ന് മിനുങ്ങിയിട്ടുണ്ട്.
എന്റെ ഇൻഫോർമർ ആയ ജിഷണയെ പൊക്കി.
“എടീ എന്താടി ഇന്ന് മൊത്തം ഒരു തെളിച്ചം?”
“എന്ത് തെളിച്ചം?”
“നിങ്ങള് കുറച്ചു ആൾക്കാരുടെ മുഖത്ത് ഒരു തിളക്കം”
“മുഖത്ത് മാത്രേ തിളക്കമുള്ളോ?”
അവൾ കൈ കാണിച്ചു തന്നു.. ലേശം രോമം ഉള്ള കൈ ആണ് അവളുടെ ഇന്ന് നോക്കുമ്പോ നല്ല സ്മൂത്ത്.
“എല്ലാം വടിച്ചോ?”
“ഇല്ല വാക്സ് ചെയ്തു”
“മുഖത്തോ?”
“എടാ ഇന്നലെ വൈകീട്ട് നമ്മൾ എല്ലാവരും ബ്യൂട്ടി പാർലറിൽ പോയി മൂടിയൊക്കെ ട്രിമ് ചെയ്തു ത്രെഡിങ്” പിന്നെ എന്തെല്ലോ പേര് പറഞ്ഞു.
എന്തേ എല്ലാം കൂട്ടത്തോടെ? എനിക്ക് കുടുംബത്തില് ഒരു വീട്ടിൽ കൂടലുണ്ട്, അവർക്കൊക്കെ ആരുടെയൊക്കെയോ കല്യാണമുണ്ട്.”
“പ്രതിഭയും വന്നിരുന്നോ നിങ്ങളുടെ ഒപ്പം?”
“ഇല്ല അവള് വേറെ എവിടുന്നോ ചെയ്തതാണ്. എടാ പിന്നെ ഒരു രസം കേൾക്കണോ?”
എന്തെങ്കിലും ആരെയെങ്കിലും കുറ്റമായിരിക്കും എന്നാലും കേൾക്കാലോ
“എന്താ.. നീ പറ..”
“എടാ ഇത് കണ്ട് ഷിജിനയും റിൻസിയും പോയിട്ടുണ്ട്, ബ്യൂട്ടി പാർലറിലേക്ക് ആയിരിക്കും. ഇനി ഷിമ്നയും, രഹനയും, ജയന്തിയും വന്നാൽ അറിയാം.”
“ഷിമ്ന ഇന്ന് വരില്ല നീ അത് പേടിക്കേണ്ട”
“അപ്പോ രഹനയും ജയന്തിയും നോക്കിയാൽ മതി” ജിഷ്ണ ആത്മഗതം പറഞ്ഞു
ഹോ ഈ പെണ്ണുങ്ങളുടെ കണ്ണുകടി/ അസൂയ.. ഒന്ന് നന്നായി കാണുമ്പോഴേക്കും മറ്റവൾക്ക് അത് പോലെ/ അല്ലങ്കിൽ അതിലും വലുത് വേണം. ബല്ലാത്ത ജാതി..
ഞാൻ ജിഷണയെ നോക്കിയപ്പോഴാണ് അവൾക്ക് ഞാൻ അത് കേട്ടു എന്നു മനസ്സിലായത് ഒരു വളിച്ച ചിരി ചിരിച്ച് ഓള് അവിടുന്ന് എഴുന്നേറ്റ് പോയി.
ആരോടൊക്കെയോ കത്തി വെച്ചു കുറച്ചു കഴിഞ്ഞപ്പോൾ പ്രതിഭ എന്റെ അടുത്ത് വന്നിരുന്നു.
“എടാ നിന്റെ വീട്ടിന്റെ അടുത്താണോ ഷിമ്നയുടെ മൂത്തമ്മയുടെ വീട്?”
“അതേ” ഈ കാര്യം ഷിമ്ന അന്ന് ഇവളോട് പറയുന്നത് ഞാൻ കേട്ടതാ.
“കല്യാണത്തിന് ഞാനും വരുന്നുണ്ട്”
“ആഹാ അടിപൊളി”