“ഇന്നലെ ഇവൻ ഉറങ്ങാതെ വല്ലാതെ കളിപ്പിച്ചു നേരം വൈകി ഉറങ്ങാൻ അതാണ് രാവിലെ ഉറങ്ങിപ്പോയത്.” ചെറിയമ്മ കുഞ്ഞനെ നോക്കി പറഞ്ഞു.
ഞാൻ അവനെ നോക്കി പാവം ഇത്ര നല്ല കുട്ടിയായി നേരത്തെ ഒരു ആലോസരവും ഉണ്ടാക്കാതെ ഉറങ്ങിയ ചെക്കനെയാണ് പറയുന്നത്. അവൻ ഇതൊന്നും അറിയാതെ ഇരുന്നു ഇളിക്കുന്നുണ്ട്.
ഞാൻ പല്ല് തേച്ച് പോയി ഗേറ്റ് തുറന്നു പത്രം എടുത്തു വന്നു വായന തുടങ്ങുമ്പോഴേക്കും ചെറിയമ്മ ചായയുമായി വന്നു.
“ചെറിയമ്മേ ചന്ദ്രിയേച്ചി എന്തെങ്കിലും ചോദിച്ചോ?”
“ഒരിക്കലും ഇങ്ങനെ വൈകാറില്ലലോ ഇന്ന് എന്ത് പറ്റി വയ്യായ്ക വല്ലതുമുണ്ടോ എന്നു ചോദിച്ചു.എടാ മുഖത്ത് ക്ഷീണമുണ്ടോ?”
“ചെറുതായിട്ട്, ചെറിയമ്മേ എനിക്കും ലേശം ക്ഷീണം ഞാനും ലീവ് എടുത്താലോ?”
അത്ര നേരമുണ്ടായിരുന്ന സൌമ്യ ഭാവം മാറി “എന്തിന് ലീവ്, സമയത്ത് കോളേജിൽ പോയക്കോളണം. ഞാൻ കുറച്ചു സ്വാതന്ത്ര്യം തന്നെന്ന് വിചാരിച്ചു വേണ്ടാത്ത ചിന്തകൾ ഒന്നും മോൻ ചിന്തിച്ചു കൂട്ടേണ്ട”
ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും എന്നല്ലേ?
എന്തെങ്കിലും എതിർത്ത് പറഞ്ഞു വെറുപ്പിക്കേണ്ട.. ഞാൻ നല്ല കുട്ടിയായി ചായയും കുടിച്ചു നോക്കുമ്പോൾ അച്ഛൻ വരുന്നു, പിന്നാലെ അമ്മയുണ്ടോ എന്നു നോക്കി.. നഹി..
സാധാരണ ചക്കിയും ചങ്കരനും ഒന്നിച്ചു വരേണ്ടതാണ്. വന്നപ്പാടെ കുഞ്ഞനെ എടുത്തു നടക്കാൻ തുടങ്ങി.
“എടാ നിനക്ക് കോളേജിൽ പോകണ്ടെ?”
“പോകണം സമയം ആകുന്നേ ഉള്ളൂ”
“അച്ഛന് പോകണ്ടെ?”
“ഇന്ന് ലീവാണ്, അപ്പോഴാണ് ശെഖേരട്ടൻ സ്കൂട്ടറും കൊണ്ട് ഗെയ്റ്റ്ന്റെ അവിടെ വന്നത് അതോടെ മോനേ എന്നെ ഏൽപ്പിച്ച് മൂപ്പര് സകൂട്ടായി..
“മോനേ എടാ നേരത്തെ കാലത്തെ വരണേ” ശേഖരേട്ടൻ വിളിച്ചു പറഞ്ഞു.
അവർ 2 പേരും പോയി..
അച്ഛന്റെ കളി കണ്ടാൽ വിചാരിക്കും സ്വന്തം മോളേ കല്യാണം ആണെന്ന്..
ഞാൻ ഏതായലും കുളിച്ചു ഭക്ഷണം കഴിച്ചു കോളേജിലേക്ക് ഇറങ്ങി.
കുറേ ദിവസം ഷിമ്ന ഉണ്ടായിട്ട് ഇന്ന് അവള് ഇല്ലാതെ പോകാൻ ഒരു വിഷമം.
കോളേജിൽ പോയപ്പോൾ വെള്ളിയാഴ്ച ആയത് കൊണ്ടാണെന്നു തോന്നുന്നു ആൾക്കാരൊക്കെ കുറവ്.