സീമ- രമ ടീച്ചറുടെ അനിയത്തി, ഷിമ്നയുടെ അമ്മ.
ചെറിയമ്മ സ്വന്തം വീട്ടിൽ താമസിക്കാൻ പോയത് കൊണ്ട് ഞാൻ എന്റെ വീട്ടിലാണ് ഇപ്പോൾ ഉള്ളത്.
കഴിഞ്ഞ ഭാഗത്ത് നിർത്തിയ സ്ഥലത്ത് നിന്ന് കഥ..
ഞാനും സഖിമാരും- ഭാഗം 9 തുടരുന്നു..
അന്ന് ഞായറാഴ്ച കുറച്ചു വൈകി എണീറ്റു പല്ല് തേച്ച് ഭക്ഷണം കഴിച്ചു പുറത്തിറങ്ങി.. അച്ഛനും അതേ സമയം കുളിച്ചു ഒരു മുണ്ടും ഷർട്ടും ഉടുത്ത് ഇറങ്ങി.
“നീ വാ”
ഈ ‘നീ വാ’ എന്നു കേട്ടാൽ ഒന്നിച്ചു പോകാൻ ഉള്ള വിളിയാണ് അധികവും എന്തെങ്കിലും ആവശ്യമുള്ള സാധനം വാങ്ങിത്തരാൻ ആയിരിക്കും.. എന്നിട്ട് മൂപ്പര് മൂപ്പരുടെ വഴിക്ക് പോകും. ഞാൻ തിരികെ വീട്ടിലേക്കും..
ഇന്ന് പക്ഷേ കടയിൽ കയറിയില്ല, മീനും വാങ്ങിയില്ല നേരെ നടക്കുവാ ഗ്രൌണ്ടിന്റെ ഭാഗത്തേക്ക്.. ഇപ്പോ കാര്യം ഏകദേശം മനസ്സിലായി.. രമ ടീച്ചറുടെ വീട്ടിലേക്ക്. ഗെയ്റ്റ് കടക്കുമ്പോൾ തന്നെ ശേഖരേട്ടനെ കണ്ട് അച്ഛൻ അവിടെ നിന്ന്, ഞാൻ ചാരുവേട്ടനെ കാണാൻ വീടിന്റെ അടുത്തേക്കും. ഞാൻ സ്റ്റെപ്പ് കേറുമ്പോൾ ആണ് ഷർമിയേച്ചി പുറത്തേക്ക് വന്നത്..
“വേതാളം വന്നല്ലോ?”
എന്നെ കളിയാക്കി പറഞ്ഞതാ അന്നേരമാണ് ഒരു വെളുത്തു സുന്ദരിയായ ഒരു ചേച്ചിയെ കണ്ടത് കയ്യിൽ കുട്ടിയും ഉണ്ടായിരുന്നു. അപ്പോ ഇതായിരിക്കും ചാരുവേട്ടന്റെ ഭാര്യ.. പിന്നാലെ രമ ടീച്ചർ വന്നു..
“നീയെന്താടി എന്റെ മോനേ പറഞ്ഞത്?” അപ്പോഴേക്കും എവിടുന്നോ പാവം ചാരുവേട്ടനും വന്നു.. “വിക്രമാദിത്യൻ പിന്നിലായിപ്പോയെല്ലോ?”
അതിനു പിന്നാലെ അച്ഛനും ശേഖരേട്ടനും അവിടേക്ക് വന്നത്.
“എന്താ മോളേ?”
അച്ഛൻ ഷർമ്മയിയേച്ചിയോട് വിശേഷം തിരക്കി..
“നല്ലത് തന്നെ മാമാ ഞാൻ ഇവനെ മാത്രേ കണ്ടുള്ളൂ” ചമ്മി വിളറി ഉത്തരം പറഞ്ഞു
രമ ടീച്ചർ അച്ഛനോട് “അവൾ ഇവനെ കളിയാക്കുവായിരുന്നു.. ചാരു വരുമ്പോൾ മാത്രേ ഇവനെ കാണൂ..”
“എന്താടാ..??” അച്ഛൻ എന്നോട് ചോദിച്ചു..
“അവൻ ഗ്രൌണ്ടിൽ വന്നാൽ ഗെയ്റ്റ് വരെ വരും എല്ലാവരോടും വർത്തമാനമൊക്കെ പറയും പക്ഷേ ഇങ്ങ് വന്നു ഒരു ചായ കുടിക്കാം എന്നു പറഞ്ഞാൽ ഇല്ലാത്ത തിരക്കും പറഞ്ഞു പോകും അതിനു ഇവൾ കളിയാക്കിയതാ” രമ ടീച്ചർ പണ്ടത്തെ പോലെ എന്നെ രക്ഷപ്പെടുത്തി.