ഞാൻ അമ്മ വന്നിട്ടുണ്ടാവുമോ എന്നു ഉറപ്പില്ലാത്തത് കൊണ്ട് ചെറിയമ്മയുടെ വീട്ടിലേക്കാണ് പോയത് അവിടെ എത്തുമ്പോൾ ഒരാൾ ഇറങ്ങി പോകുന്നത് ദൂരെന്ന് ഷീബേച്ചിയെ പോലെ തോന്നിച്ചു.
ചെറിയമ്മ വരാന്തയിൽ തന്നെയുണ്ടായിരുന്നു. “അമ്മ വന്നോ?”
“വന്നു”
“എന്നാൽ ഞാൻ വീട്ടിൽ പോയിട്ട് വരാം..”
വേണ്ട അമ്മ ഇപ്പോ ഇങ്ങോട്ട് വരും”
“ഷീബേച്ചിയാണോ ചെറിയമ്മേ ഇപ്പോ പോയത്?”
“അതേ”
“വെറുതെ വന്നതാണോ”
“ഷീബേച്ചി ഉച്ചക്ക് പോകുമ്പോൾ ഇടക്ക് വരാറുണ്ട് കുറേ വർത്തമാനം പറഞ്ഞിട്ടെ പോകൂ”
“എടാ നീ ചോറ് തിന്നിട്ടല്ലേ വന്നത്?”
“ആ”
അന്നേരത്തേക്ക് അമ്മ ഗെയ്റ്റ്കടന്നു വരുന്നത് കണ്ടു. ഇത്ര നേരം എന്നോട് വെറുതെ ചിരിച്ചു കൊണ്ടിരുന്ന കുഞ്ഞൻ അമ്മയെ കണ്ടപ്പോൾ അങ്ങോട്ട് മറിയുന്നു..
“ആട നിനക്ക് ഞാനെ ഉണ്ടാവൂ അമ്മ കുറച്ചു കഴിയുമ്പോൾ അങ്ങ് പോകും?”
“ഈ വിയർത്ത് നാറി വന്നവന്റെ അടുത്തൊന്നും എന്റെ മോൻ പോകണ്ട കേട്ടോ. മടിയനോട് പോയി കുളിച്ചിട്ട് വരാൻ പറ”
“എടാ നീ പോയി കുപ്പായം മാറ്റി വന്നിട്ട് കുഞ്ഞിനെ എടുക്ക്” ചെറിയമ്മ പറഞ്ഞു
“കുളിച്ചിട്ട് മാറ്റിയാൽ മതി” :അമ്മ
“ആ കുളിച്ചു മാത്രേ മാറ്റൂ” എന്നു പറഞ്ഞു ഞാൻ പോയി കുളിച്ചു വേഷം മാറി വന്നു.
അപ്പോഴേക്കും ചെറിയമ്മ കുട്ടിക്ക് മുല കൊടുത്തു കഴിഞ്ഞിരുന്നു.
“എടാ മോനേ കുറച്ചു നേരം നീ നോക്ക് നമുക്ക് കുറച്ചു പണിയുണ്ട്.”
കുഞ്ഞിനെ എന്നെ ഏല്പിച്ചു ഇവർക്ക് എന്താണ് പണി അപ്പോഴേക്കും ചെറിയമ്മ ഒരു നൂലുമായി അന്ന് ഒരു അറ്റം വായിൽ കടിച്ചു പിടിച്ചു വേറെ 2 അറ്റം എങ്ങനെയെല്ലോ പിരിച്ചു പിടിച്ചു അമ്മയോട് കസേരയില് ചാർന്നിരിക്കാൻ പറഞ്ഞു.. എന്താണെന്നു അറിയാൻ ഞാൻ അവിടെ നിന്ന് ചെറിയമ്മ അമ്മയുടെ പുരികത്തിന്റെ അവിടെ ഇങ്ങനെ നൂല് വലിക്കുക ഒക്കെ ചെയ്യുന്നുണ്ട്. എനിക്ക് കാര്യം പിടികിട്ടിയില്ല ഞാൻ ചെറിയമ്മയോട് ചോദിച്ചു. നൂലും കടിച്ചു പിടിച്ചുകൊണ്ട് പറഞ്ഞു
“ഇങ്ങനെ ആണ് പുരികം ഷേപ്പ് ചെയ്യുക. ഇവിടെ നോക്കേടാ ആ ഒരു ഭാഗത്ത് അവിടെയുള്ള ചെറിയ രോമം ഒക്കെ പോയില്ലേ?”