“യെട മിഥുവേ… വാ മോനെ വാ..” അവനെ ഞാൻ വിളിച്ചു
“രാവിലെ കണ്ടായിരുന്നു നീ കാറിൽ പോവണെ…. അപ്പൊ ഞാൻ കടേൽ അപ്പാന്റെ കൂടെ ഉണ്ടായിരുന്നു…. ഇപ്പോഴാ ഒന്ന് ഫ്രീ ആയെ എന്നാ പിന്നെ നിന്നെ ഒന്ന് കണ്ടേക്കാം എന്ന് വച്ചു..”” എന്ന് പറഞ്ഞു അവൻ എന്നെ നോക്കുന്നെന്റെ എടേൽ ഉമയെയും ഒന്ന് നോക്കി ഒരു ചെറു ചിരി കൊടുത്തു… അത് കണ്ട് ഞാൻ ഉമയെ ഒന്ന് നോക്കി… അവൾ അവനെ നോക്കി പുച്ഛത്തോടെ മുഖം തിരിച്ചു….
സംഭവം എന്താച്ചാൽ…ഇവന് ഉമയിൽ ഒരു ചെറിയ കണ്ണുണ്ട്.. സംഭവം അത് തന്നെ പ്രേമം… പക്ഷെ ഇവൾക്ക് ഇഷ്ടം അല്ല…. ഇവൾ ആണ് എന്നോട് പറഞ്ഞെ ഇവന്റെ നോട്ടം ശെരി ആല്ല നോക്കെ… ഞാൻ അത് അവനോട് ചോദിച്ചപ്പോ പറഞ്ഞെ അവൻ അവളോട് ദിവ്യപ്രേമം ആണെന്ന്… എന്നോട് ഒന്ന് സഹായിക്കാൻ പറഞ്ഞു…. ഞാൻ പറഞ്ഞു
“”മോനെ അവൾക് താല്പര്യം ഇല്ലെങ്കിൽ എനിക്ക് നിർബന്ധിപ്പിച്ച നിന്റെ കാര്യത്തിൽ താല്പര്യം വേരുത്തതാൻ ഒന്നും പറ്റില്ല…അവൾക് താല്പര്യം ഇല്ലേൽ വിട്ടാള് … പിന്നെ ഇതിന്റെ പേരും പറഞ്ഞു അവളെ സല്യപെടുത്താൻ ആണ് പരുപാടി എങ്കിൽ കളി കാര്യം ആവും….””
അതും പറഞ്ഞു ഞാൻ അവന്റെ തോളിൽ ഒന്ന് തട്ടി… ഞാൻ കാണുന്നത് പോലെ ഒന്നും അല്ല നല്ല അടിയാ…kick boxing ഒക്കെ പഠിച്ചിണ്ട് 😁😁.. അതിന്റെ പേരിൽ കൊറേ ട്രോഫിയും… പിന്നെ കൊറേ സസ്പെന്ഷന് ലെറ്ററും വീട്ടിൽ കിടപ്പുണ്ട്.. 😋😋😋…
എന്റെ ഭീഷണി ഏറ്റത്തു കൊണ്ടാണോ എന്തോ അവൻ പിന്നെ പിറ്റേന്ന് പോയി അവന്റെ പ്രേമം പറഞ്ഞു 😂😂😂…. അതിന്റെ റിപ്ലൈ ആപ്പോ തന്നെ കിട്ടി ബോധിച്ചു… അതിന് ശേഷം അവൻ അവളെ ശല്യപെടുത്തിയിട്ടില്ല… ഇടക്ക് ഇതുപോലെ പ്രേമംപുളകിതമായി ഒന്ന് നോക്കും… വേറെ ഉപദ്രവം ഇല്ല…എന്റെ കൂട്ടുകാരൻ ആയത് കൊണ്ട് പൊക്കി പറയല്ല എഡ്യൂക്കേഷൻ ഒന്നും അത്ര പോരാ +2 ഫെയിൽ… ഇപ്പൊ അച്ഛന്റെ കടയിൽ സഹായത്തിന് നില്കുന്നു…..