ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ]

Posted by

മുഴുവൻ പൈൻ കാടുകളാണ്. പുല്ലു പോലുമില്ല.  അതി കഠിനമായ തണുപ്പ് അനുഭവപ്പെടുന്നത്.  പോരാത്തതിന് മൂടൽമഞ്ഞുമുണ്ട്.  ഏകദേശം മൂന്ന് കിലോമീറ്റർ ആയപ്പോഴേക്കും സമയം 5 മണി കഴിഞ്ഞിരിക്കുന്നു. ഒന്ന് രണ്ട് വീടുകൾ കാണുന്നുണ്ട്.  ആദ്യം കത്തി ഉപയോഗിച്ചു ഒരു കുഴി ഉണ്ടാക്കി . പിന്നെ വേഗം തന്നെ ഒരു മറവിൽ നിന്ന് വസ്ത്രങ്ങൾ മാറി. കൈയും മുഖവും ഒക്കെ wipes ഉപയോഗിച്ചു വൃത്തിയാക്കിയ ശേഷം ഇട്ടിരുന്ന വസ്ത്രങ്ങളും ഷൂസും എല്ലാം ഊരി  പാകിസ്താനി വസ്ത്രങ്ങൾ ധരിച്ചു. പിന്നെ id കാർഡും  ലൈസൻസും പണവും സൽവാറിൻ്റെ പോക്കറ്റിലേക്ക് ഇട്ടു. ബാക്കിയുള്ള ഡ്രിങ്കും കുടിച്ചു. പിന്നെ വസ്ത്രങ്ങളും തോക്കും കത്തിയുമൊക്കെ ബാഗിലാക്കി കുഴിയിൽ ഇട്ട് മൂടി. മാറ്റി വെച്ചിരിക്കുന്ന wipe വെച്ച് കൈ ഒന്ന് കൂടി വൃത്തിയാക്കിയ ശേഷം ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നീങ്ങി.  ബസ് സ്റ്റോപ്പിൽ അധികം ആളുകൾ ഇല്ല. ബസ് വരുന്നത് വരെ ഒരു കെട്ടിടത്തിൻ്റെ മറവിൽ നിന്നു.  ആകാശം തെളിഞ്ഞു തുടങ്ങിയിരിക്കുന്നു.

പോയ്‌സൺ ബസ്‌ സ്റ്റോപ്പിൽ നിൽക്കുന്ന സാദാരണക്കാരെ നിരീക്ഷിക്കുകയായിരുന്നു. അവരുടെ മുഖ ഭാവങ്ങൾ സംസാര രീതി പെരുമാറ്റം എല്ലാം. അൽപ സമയത്തിനുള്ളിൽ ബസ് എത്തി. ഉർദുവിലും ഹിന്ദിയിലും ബോർഡ് ഉണ്ട് . ആളുകൾ കയറി തുടങ്ങിയപ്പോൾ പോയ്‌സണും നടന്നു ചെന്ന് കയറി. വലിയ തിരക്കൊന്നുമില്ല. ഒരു സൈഡ്  സീറ്റിലായി ഇരുന്നു.ടിക്കറ്റ് എടുത്തു കഴിഞ്ഞതും  കുറച്ചു നേരം പുറത്തേക്ക് നോക്കിയിരുന്ന ശേഷം ഉറക്കം നടിച്ചു.

അര മണിക്കൂർ യാത്ര ചെയ്തപ്പോളേക്കും  ലോക്കൽ പോലീസ് ചെക്ക് പോയിന്റ് എത്തി. വാഹനത്തിൽ തോക്ക് ധാരികളായ രണ്ട് പോലീസ്‌കാർ കയറി. ആളുകളുടെ ID കാർഡ് പരിശോധിക്കുവാൻ ആരംഭിച്ചു.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *