ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ]

Posted by

പിന്നെ മുകളിൽ ഉള്ള ട്രാപ് ഡോറും മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോദിച്ചു. പിന്നെ പയ്യെ തള്ളി തുറക്കാൻ ശ്രമിച്ചു. സാധിക്കുന്നില്ല പുറത്തു നിന്ന്  ലോക്ക് ചെയ്തിട്ടുണ്ട്.

ഷോൾഡർ ഉപയോഗിച്ചു തള്ളിയാൽ ഒരുപക്ഷേ തുറക്കാൻ സാധിച്ചേക്കാം. ഒരു പക്ഷേ ഏണിയുടെ പടി ഓടിയാനുള്ള സാദ്യതയും ഉണ്ട്. പിന്നെ ശബ്‌ദം. വാച്ചിലെ സമയം നോക്കി. ഓരോ നിമിഷവും വിലപ്പെട്ടതാണ്.

ലോക്ക് എവിടെയാണ് എന്ന് identify ചെയ്‌തു. സാദാ ബോൾട്ട ടൈപ്പ് ആണ് വിടവിലൂടെ കാണാം പക്ഷേ  bolt കട്ട് ചെയ്യാൻ പറ്റില്ല. കത്തിയെടുത്തു അതിൻ്റെ നേരെ കുത്തി തുടങ്ങി. പലക ശരിക്കു ഉണക്ക് അകത്തത് കൊണ്ട് വലിയ കുഴപ്പമില്ലാതെ കുത്തി കളയാൻ പറ്റുന്നുണ്ട്. ഇരുപതു  മിനിറ്റു കൊണ്ട് ബോൾട്ട ഇരിക്കുന്ന ഭാഗമൊഴികെ മുഴുവൻ കുത്തി കളഞ്ഞു. ഇനി ഈസിയായി തുറക്കാം. ഒറ്റ പ്രശ്നമേ ഉള്ളു ആരോ ഇങ്ങോട്ട് വന്നു എന്ന് പാകിസ്ഥാനികൾ മനസ്സിലാക്കും. പക്ഷേ ഒഴുവാക്കാൻ സാധിക്കില്ല.

പോയ്സൺ ഒന്നു കൂടി ശബ്ദങ്ങൾക്കായി കാതോർത്തു. നൈറ്റ് വിഷനിൽ പറ്റി പിടിച്ചിരിക്കുന്ന പൊടിയൊക്കെ തുടച്ചു നീക്കി. പിന്നെ പിസ്റ്റൾ കൈയിലെടുത്തു മറു കൈ കൊണ്ട് ട്രാപ് ഡോർ കുറച്ചു പൊക്കി നിരീക്ഷിച്ചു. മൂന്നു സൈഡ് കാണാം. ആരും തന്നെ ഇല്ല. പാക് ranger പോസ്റ്റ് ഉണ്ട്. പക്ഷേ അൽപം മാറിയാണ് ഉള്ളത്. ആരെങ്കിലും ഇങ്ങോട്ട് നോക്കിയാൽ മാത്രമേ കാണുവാൻ സാധിക്കു.അതും നൈറ്റ് വിഷൻ ഉണ്ടെങ്കിൽ മാത്രം.  പത്തടി  മാറി കുറച്ചു മരങ്ങൾ ഉണ്ട്. അതിൻൻ്റെ  പിന്നിലോട്ട് മാറണം.

പോയ്സൺ പുറത്തേക്കിറങ്ങിയ ശേഷം ട്രാപ് ഡോർ പതുക്കെ അടച്ചു. പിന്നെ   മരത്തിൻ്റെ മറവു ലക്ഷ്യമാക്കി നീങ്ങി.

മരങ്ങളുടെ മറവിൽ എത്തിയതും പോയ്‌സൺ ചുറ്റു പാടും നിരീക്ഷിച്ചു. നേരത്തെ കണ്ട 3D മാപ്പിൽ താൻ ഇപ്പോൾ എവിടെയാണ് എന്ന് സ്വയം വിലയിരുത്തി. പിന്നെ ദിശ മനസ്സിലാക്കാൻ വാച്ചിലെ കോംപസ്സ് ഒന്ന് നോക്കി. ഇനി കിലോമീറ്ററുകൾ താണ്ടാനുണ്ട്. പിന്നെ പതുക്കെ നടന്നു തുടങ്ങി. ഇടയ്ക്കിടെ പട്രോളിംഗ് പാർട്ടിയുടെ ടോർച്ച വെളിച്ചമോ ശബ്ദമോ ഉണ്ടോ എന്ന്  ശ്രദ്ധിക്കും

Leave a Reply

Your email address will not be published. Required fields are marked *