ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ]

Posted by

പിന്നെ ബാഗിൽ നിന്ന് ടോർച്ച ബാൻഡ് തലയിൽ ധരിച്ചു. ബോംബ് ഡിറ്റക്ടർ എടുത്ത് ദേവകിന് നൽകി.   അതിനു ശേഷം ഇട്ടിരുന്ന   ജാക്കറ്റുള്ളിൽ നിന്ന്  beretta ഗൺഉം സൈലെന്സർ ഊരി സേഫ്റ്റി ചെക്ക് ചെയ്തതിനു ശേഷം rucksack  ബാഗിലേക്ക് ഇട്ടു. അരയിൽ നിന്ന് 4  ഇഞ്ച്  മാത്രം നീളമുള്ള ഒരു കത്തിയും ബാഗിലേക്കിട്ടു. ഇടതു കാലിൽ ബാഗ് അതിൻ്റെ വള്ളികൾ ഉപയോഗിച്ചു ബന്ധിച്ച ശേഷം ജാക്കറ്റ്‌ ഊരി ദേവകിന് നൽകി. കഠിനമായ തണുപ്പുണ്ട്. എങ്കിലും പോയ്സണിന് അതൊന്നും വക വെക്കാൻ ഉള്ള സന്ദർഭമല്ല. ഒരേ ഒരു ലക്ഷ്യമേ ഉള്ളു IEM നേതൃത്വം.

ബോംബ് ഡിറ്റക്ടർ വാങ്ങിയ ശേഷം തുരങ്കത്തിലേക്ക് ഇഴഞ്ഞു കയറി.

ദേവക് കുറച്ചു നേരം കൂടി  പുറത്തു തന്നെ കാത്തു നിന്നു. പിന്നെ അടുത്തുള്ള BSF commanding  center ലേക്ക് പോയി.

ഉള്ളിലേക്ക് കയറിയതും പോയ്സൺ ഹെഡ്‍ലാംപ് ഓണാക്കി. പിന്നെ മെറ്റൽ ഡിറ്റക്ടർ വെച്ച മുൻപിൽ പരിശോദിച്ചു മുൻപോട്ട് സാവധാനം ഇഴഞ്ഞു നീങ്ങി.ഓരോ പ്രവിശ്യവും മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോദിച്ചു പരിശോധിച്ചാണ് നീങ്ങിയത്.  ഏകദേശം മൂന്നര  മണിക്കൂർ ആയപ്പോൾ തുരങ്കത്തിൻ്റെ അവസാന ഭാഗം എത്താറായി എന്ന് പോയ്‌സൺ മനസ്സിലായി കാരണം ഇരിക്കാനുള്ള സ്പേസ് ഉണ്ട്.

 

ഹെഡ് ലാംപ് ഓഫ് ചെയ്‌ത് ശേഷം കാലിലെ കെട്ടഴിച്ചു ബാഗ് എടുത്തു.  ബാഗിൽ നിന്ന് നൈറ്റ് വിഷിൻ എടുത്തു ധരിച്ചു. പിന്നെ electrolyte അടങ്ങിയ ഡ്രിങ്ക് സിപ്പ് ചെയ്‌തു കുടിച്ചു. പിന്നെ ഇരുന്നു കൊണ്ട് തന്നെ ബോഡി ഒന്ന് സ്ട്രെച്ച് ചെയ്‌തു.

 

വീണ്ടും മെറ്റൽ ഡിറ്റക്ടർ പിടിച്ചു കൊണ്ട് കുനിഞ്ഞു തന്നെ മുന്നോട്ട് നീങ്ങി. പത്തടി കൂടി മുന്നോട്ട് പോയപ്പോൾ മുകളിലേക്ക് കയറുവാൻ പാകത്തിന് ചെറിയ ഒരു മര എണിയും മുകളിലായി മരത്തിൻ്റെ ഒരു ഡോറും കണ്ടു. പിന്നെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു ഏണിയും അത് നിന്നിരുന്ന ഇടവും  ശരിക്കും പരിശോദിച്ചു. പിന്നെ കുറച്ചു നേരം നിന്ന് പുറത്തു നിന്ന് ഏതെങ്കിലും ശബ്‌ദം കേൾക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു. പിന്നെ ബാഗിൽ നിന്ന് റിവോൾവർ എടുത്തു സൈലെൻസർ ഘടിപ്പിച്ചു ശേഷം അരയിൽ തിരുകി.

Leave a Reply

Your email address will not be published. Required fields are marked *