ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ]

Posted by

terraian ? ഭൂപ്രകൃതി

പൈൻ ഫോറെസ്റ് ആണ്. ദേവക് ടാബിൽ 3D മാപ്പ് വ്യൂ ആക്കി മാറ്റി. പോയ്സൺ മാപ് മൊത്തം അൽപ്പ നേരം നോക്കി.

ഈ സ്ഥലങ്ങളിൽ mine ഫീൽഡ്സ് ഉണ്ട്. ഈ കാണുന്ന വഴിയിൽ ജീപ്പ് പട്രോളിംഗ് ഉണ്ടാകാറുണ്ട്. ഈ കവർ ഏല്പിക്കാൻ പറഞ്ഞു.

പോയ്സൺ കവർ തുറന്നു നോക്കി. യൂസഫ് ഷാ എന്ന പേരിൽ സ്വല്പം പഴക്കം തോന്നിക്കുന്ന  പാക്കിസ്ഥാനി  ഡ്രൈവിംഗ് ലൈസൻസ്, കുറച്ചു പാകിസ്താൻ  കറൻസി, പിന്നെ ബോർഡർ വില്ലേജിലെ ആളുകൾ നിർബന്ധം കൊണ്ട് നടക്കേണ്ട id കാർഡ്. പോയ്സൺ അത്   പോക്കറ്റിലേക്ക് ഇട്ടു. അഡ്രസ്സ് മനഃപാഠം പഠിച്ച ശേഷം  ആ പേപ്പർ കത്തിച്ചു കളഞ്ഞു

മാറാനുള്ള ഡ്രസ്സ് ബാഗിൽ ഉണ്ട്. ക്ലീൻ ചെയ്യാനുള്ള wipesum.

വണ്ടിയിൽ എത്തിയ ഉടനെ പോയ്സൺ rucksack ബാഗ് പരിശോദിച്ചു. ഒരു ചെറിയ ടോർച്ച, ചെറിയ നൈറ്റ് വിഷൻ ബൈനോക്കുലർ, കൈയിൽ പിടിക്കുവാൻ പാകത്തിലുള്ള ഒരു ബോംബ് ഡിറ്റക്ടർ. സ്ട്രോയോട് കൂടിയുള്ള ഒരു വാട്ടർ പൗച്ച. അല്പം മുഷിഞ്ഞ ഒരു സൽവർ കമീസ് ഡ്രസ്സ്, പിന്നെ പാകിസ്ഥാനികൾ ധരിക്കുന്ന ഒരു ജോഡി ചെരുപ്പ്. അതും അല്പം പഴക്കം ഉള്ള ടൈപ്പ്.

പോയ്സൺ ഒന്നും സംസാരിച്ചില്ല. നേരെ ജിപ്സിയുടെ പുറകിലേക്ക് കയറി. ദേവക് സാമ്പ സെക്ടർ 8 ലേക്ക് ജിപ്സി പായിച്ചു.

വഴിയിലുള്ള  ചെക്ക് pointകളിൽ ഒന്നിൽ പോലും അവരെ തടഞ്ഞില്ല. യാത്രയിൽ ഉട നീളം അവർ തമ്മിൽ യാതൊരു സംസാരവും ഉണ്ടായില്ല  ഏകദേശം ഒന്നരയോടെ  ഒരു ഇട വഴിയുടെ അവസാനമായി ജിപ്സി നിന്ന്.

 

 

ഇരുട്ടിൻ്റെ മറവിൽ ദേവക് നാഥ് മുൻപിൽ നടന്നു പിന്നാലെ പോയ്സണും. ഒരു ചെറിയ കുന്ന് കയറിയതും ദൂരെ ഒരു ആഭരണം പോലെ ഇൻറ്റർനാഷണൽ ബോർഡർ ഇന്ത്യൻ സൈഡ്  ഫെൻസിങ്ങും LMG പൊസിഷനുകൾ  ഫെൻസ് ലൈറ്റുകളും വ്യക്തമായി. വീണ്ടും അര കിലോമീറ്റർ കൂടി നടന്നപ്പോൾ കാട് നിറഞ്ഞ ഒരു ഭാഗത്തു എത്തി. കുറ്റി ചെടികൾ വകഞ്ഞു മാറ്റി ദേവക്  കൈയിലുള്ള ടോർച്ച ഒരു പാറയുടെ മറവിലേക്ക് അവിടെ   നുഴഞ്ഞു കയറ്റക്കാർക്കായി ഉണ്ടാക്കിയ ചെറിയ തുരങ്ക കവാടം പ്രത്യക്ഷമായി. കഷ്ടിച്ച് ഒരാൾക്ക് പോകാൻ പാകത്തിനുള്ള ഒരു തുരങ്കം.

Leave a Reply

Your email address will not be published. Required fields are marked *