ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ]

Posted by

 

താഴ്വരയിലെ  ഒറ്റപ്പെട്ട്  നിൽക്കുന്ന ഒരു വീടിൻ്റെ  മുൻപിൽ എത്തി. ദേവക് നാഥ് ഒറ്റപെട്ടു നിൽക്കുന്ന വീട് ലക്ഷ്യമാക്കി നടന്നു. വാതിൽ മുട്ടൻ പോയപ്പോളേക്കും വാതിൽ തുറന്നു. ചെറിയ ഒരു വെട്ടം മാത്രം.  ഇരുട്ടിൻ്റെ മറവിലാണ് അയാൾ നിന്നിരുന്നത്. പോയ്സൺ…

സാർ ഞാൻ  ദേവക് നാഥ്,  മിലിറ്ററി ഇന്റലിജൻസ്…

” റിപ്പോർട്ടിങ് ഫോർ ഓപ്പറേഷൻ T 34 go ആണ്. മിഷൻ ബ്രീഫിങ്.”

അയാൾ കയ്യിലിരുന്ന ടാബ് ഓണാക്കി ലോഗിൻ ചെയ്‌തു. ടാബിൻ്റെ  നിന്നുള്ള വെളിച്ചത്തിൽ അയാളുടെ മുഖം വെളിപ്പെട്ടു. ദേവക് അയാളെ ഒന്ന് ശ്രദ്ധിച്ചു. താടി വളർത്തിയ ഒരു മുഖം. യാതൊരു  പ്രത്യേകതയും ഇല്ല. നാളെ അയാളെ കണ്ടാൽ തനിക്ക് ഒരു പക്ഷേ തിരിച്ചറിഞ്ഞു കൊള്ളണമെന്നില്ല. ദേവക് വേഗം മിഷൻ ബ്രീഫ്ങ്ങിലേക്ക് കടന്നു.

സാമ്പ സെക്ടർ  8 ലാണ് militant tunnel identify ചെയ്തിരിക്കുന്നത്. പുതിയ tunnel ആണ്. 350- 400 മീറ്റർ ലെങ്ത് കാണുമായിരിക്കും.

പാക് സൈഡിലെ  ranger പോസ്റ്റ് 216 ന് അടുത്തായിട്ടായിരിക്കണം എൻട്രി പോയിറെ.

electronic surveillance. ?

ഇത് വരെ  ഇത്തരം rat holes സിൽ കണ്ടിട്ടില്ല. ചിലതിൽ mine  ട്രാപ് ഉണ്ടാകാറുണ്ട്.

DRDO വികസിപ്പിച്ചെടുത്ത ഹാൻഡ് ഹെൽഡ് ഡിറ്റക്ടർ ഉണ്ട്

പോസ്റ്റ് 216 ന്  500 മീറ്റർ വടക്ക് മാറി മാറിയുള്ള ഈ മിലിറ്ററി ബറാക്ക് 30  മുതൽ 40 പേർ കാണും. ഈ കാണുന്ന റോഡിലൂടെ സാദാരണ പ്രട്രോളിങ് ഉണ്ട്. ഈ ക്ലൈമറ്റിൽ ഫിക്സഡ് ടൈം പറയാൻ പറ്റില്ല. ചില സമയത്തു പ്രട്രോളിങ് നടത്തുന്നവർ trained dogs ഉപയോഗിക്കാറുണ്ട്. മൊസ്റ്റലി ജർമൻ ഷെപ്പേർഡ്.

ഇവിടന്ന് നാലു   കിലോമീറ്റർ  കിഴക്കോട്ട് മാറി  ഉഹാൻ എന്ന ഗ്രാമത്തിൽ നിന്ന് രാവിലെ ആറു മണിക്ക് Sialkot പോകുന്ന ബസ് ഉണ്ട്. അവിടെ നിന്ന് Rawalpindi എത്തണം.

സിറ്റി ബസ് സ്റ്റേഷനുകളിൽ cctv ക്യാമെറകൾ ഉണ്ട്. Rawalpindi ഈ അഡ്രസ്സിൽ അബു ഹുസ്സൈൻ എന്ന ഒരു tailor ഉണ്ട്. പ്രായമായ ആളാണ്. ഇതാണ് ആളുടെ ഇപ്പോളത്തെ ഫോട്ടോ. പഴയ agent ആണ്. ഇപ്പോൾ ആക്റ്റീവ് അല്ല.

Leave a Reply

Your email address will not be published. Required fields are marked *