ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ]

Posted by

 

ഞങ്ങളെ രണ്ടു പേരെയും പുള്ളിക്കാരിക്ക് ഭയങ്കര കാര്യമാണ്.

അന്നയെ കുറിച്ച് എന്തായാലും അറിഞ്ഞു കാണും. പുള്ളിക്കാരി ചോദിച്ചാൽ എന്തു പറയണം എന്ന ചിന്തയിലായിരുന്നു ഞങ്ങൾ രണ്ടു പേരും.

“ഹലോ  രാഹുൽ, ഹലോ അർജ്ജു”

ഹലോ ആന്റി good evening”

എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ?”

ആന്റിയുടെ മുഖത്തു ഒരു കുസൃതി ചിരിയുണ്ട്.

“ഒന്നുമില്ല.”   (രാഹുൽ )

“ഒന്നുമില്ലേ?

നിങ്ങളാണെല്ലോ ഇവിടെ whatsapp ഗ്രൂപ്പ് മുഴുവൻ നിറഞ്ഞു നിൽക്കുന്നത് .”

ഞങ്ങൾ രണ്ട് പേരും ഒന്നും മിണ്ടിയില്ല.

“ഏതാടാ ആ പെൺകൊച്ചു രാവിലെ ഞാൻ കണ്ടായിരുന്നു?”

“ക്ലാസ്സിൽ പഠിക്കുന്ന കൊച്ചാണ് ആന്റി.  അവളുടെ ഹോസ്റ്റലിൽ ചെറിയ ഒരു പ്രശനം   (രാഹുൽ )”

“അപ്പൊ കസിൻ അല്ലാല്ലേ ?”

“ആരുടെ സ്പെഷ്യൽ ഫ്രണ്ട് ആണ് ?”

ഞങ്ങൾ രണ്ട് പേരും ഒന്നും മിണ്ടിയില്ല

“നല്ല ഐശ്വര്യം ഉള്ള കൊച്ചാണെല്ലോ. നല്ല തൻ്റെടവും ഉണ്ട് . രാവിലെ ആ റീത്തയും കൂട്ടരും നടക്കാനിറങ്ങിയ അവളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യലും  അധിഷേപവുമൊക്കെ ആയിരുന്നു . അവൾ വയറു നിറച്ചു തിരിച്ചു കൊടുത്തിട്ടുണ്ട്. ഐശ്വര്യമുണ്ടെങ്കിലും ആൾക്ക് തറയാകാനും അറിയാം.

 

പിന്നെ രാവിലെ കുർബാനക്ക് പള്ളിയിലും കണ്ടിരുന്നു.”

 

അപ്പോൾ അതാണ് രാവിലത്തെ സംഭവം. ചുമ്മാതല്ല എല്ലാവരും പടയായിട്ട് ഫ്ലാറ്റിലേക്ക് വന്നത്.

 

“അല്ല അർജ്ജു എന്താണ് ഒന്നും മിണ്ടാത്തത്?”

 

“ഏയ് ഒന്നുമില്ല… ആന്റിയുടെ പരിചയത്തിൽ വല്ല പേയിങ് ഗസ്റ്റ്  girls ഹോസ്റ്റൽ വല്ലതും അറിയാമോ? കാക്കനാട് ഭാഗത്തു. ”

“ഇല്ല അർജ്ജു ഞാൻ കൊച്ചിയിൽക്ക് മാറിയിട്ട് 2 വർഷമേ ആയിട്ടുള്ളു. അങ്ങനെ പരിചയക്കാരൊന്നുമില്ല. പിന്നെ ആ മോൾക്ക് നിങ്ങളുടെ ഒപ്പം താമസിക്കാൻ മടിയാണെങ്കിൽ എൻ്റെ ഫ്ലാറ്റിൽ നിന്നോട്ടെ. എനിക്ക് ഒരു വിരോധവുമില്ല. ”

 

ഞാനും രാഹുലും പരസ്പരം നോക്കി. നല്ല ഐഡിയ ആണ്. പക്ഷേ അന്നയെ കൊണ്ട് എങ്ങനെ സമ്മതിപ്പിക്കും

 

“എന്തെങ്കിലും പ്രശ്നമുണ്ടോ?”

 

“ഏയ് അവളൊരു പ്രത്യക ടൈപ്പ്‌ ആണ് ആരും പറഞ്ഞാൽ കേൾക്കില്ല” രാഹുൽ.

Leave a Reply

Your email address will not be published. Required fields are marked *