ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ]

Posted by

ജേക്കബ് അച്ചായൻ കൂടുതലൊന്നും പറയാതെ ഫോൺ വെച്ചു.

“പോട്ടെ. ജേക്കബ് അച്ചായൻ അല്ലേ.”

രാഹുൽ എന്നെ ആശ്വസിപ്പിക്കാനായി പറഞ്ഞു.

കുറച്ചു നേരം കൂടി എന്തൊക്കയോ സംസാരിച്ചിരുന്നിട്ട് ഞങ്ങൾ രണ്ടു പേരും അവിടെ കിടന്നുറങ്ങി.

 

 

 

മാർക്കോസിൻ്റെ വീട്ടിൽ :

മാർക്കോസും ഭാര്യാ കത്രീനയും മൂത്ത മകൻ ജോണിയും കൂടി ഉച്ച ഭക്ഷണം കഴിക്കുകയാണ്.

തലേ ദിവസം അന്നയെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ  നിന്ന് ഒഴുവാക്കി  എന്ന് റോയ് വിളിച്ചു പറഞ്ഞിരുന്നു. അതിൻ്റെ സന്തോഷത്തിലാണ് കുറച്ചു നേരം കൂടി എന്തൊക്കയോ സംസാരിച്ചിരുന്നിട്ട്. എന്തായാലും ഇപ്പോൾ ലെനയുടെ വീട്ടിൽ എത്തി കാണും. തരം പോലെ കുരിയൻ്റെ അടുത്ത് കല്യാണക്കാര്യം ഒന്നും കൂടി അവതരിപ്പിക്കണം.

“ജോണി മോനെ നീ അന്നയെ   ഇന്ന്  ഒന്ന് വിളിക്ക് എന്നിട്ട് പറ്റിയാൽ അവളെയും കൊണ്ട് എവിടെയെങ്കിലുമൊക്കെ പോ. ഒന്നുമില്ലെങ്കിലും നീ കെട്ടാൻ പോകുന്ന പെണ്ണല്ലേ.  “

അവൻ വിളിക്കുമ്പോൾ അന്ന ഫോൺ എടുക്കാറേയില്ല. പോരാത്തതിന് കോളേജ് ടൂറും  നടന്ന സംഭവങ്ങളൊക്കെ അറിഞ്ഞ ശേഷം ജോണിക്ക് അന്നയിൽ വലിയ താല്പര്യമില്ല.  എങ്കിലും അവൻ ഒന്നും പറയാൻ പോയില്ല

“ഞാൻ വിളിച്ചോളാം അപ്പാ “

ഊണ് കഴിഞ്ഞതും  അവൻ  അന്നയെ ഫോൺ വിളിച്ചു.

പതിവ് പോലെ അന്ന ഫോൺ എടുത്തില്ല.

*****

 

രാഹുൽ കുത്തി വിളിച്ചപ്പോളാണ് ഉണർന്നത്. സമയം 5 കഴിഞ്ഞിരിക്കുന്നു. രാഹുൽ ജെന്നിയുമായി ഫോണിലാണ് എന്ന് മനസ്സിലായി. പുറത്തിറങ്ങിയതും മണി ചേട്ടൻ കാപ്പി എടുക്കാം എന്ന്  പറഞ്ഞു അടുക്കളയിലേക്ക് പോയി.

മണി ചേട്ടൻ കാപ്പി എടുത്തു വെച്ചപ്പോളേക്കും രാഹുലും എത്തി, മണി കാപ്പി കുടിച്ചു. കാപ്പി കുടിച്ചു കൊണ്ടിരുന്നെപ്പോൾ അന്ന റൂമിൽ നിന്നിറങ്ങി വന്നു എന്നെയും രാഹുലിനെയും നോക്കി ചിരിച്ചു കാണിച്ചു. പക്ഷേ ഞങ്ങൾ  ഇരുവരും മൈൻഡാക്കിയില്ല.  അന്ന നേരെ ലിവിങ് റൂമിലെ സോഫയിൽ പോയിരുന്നു.

മണി ചേട്ടൻ ഒരു പ്ലേറ്റിൽ നാല് cutlet കൊണ്ട് വന്നു  മുൻപിൽ വെച്ച്. ഞാനും രാഹുലും  ഓരോ cutlet എടുത്തു കഴിച്ചു തുടങ്ങി.

“മണി ചേട്ടാ അടിപൊളി ബീഫ്  cutlet ആദ്യമായിട്ടാണെല്ലോ ആണെല്ലോ  ഉണ്ടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *