അവൾ അയന 1 [AARKEY]

Posted by

അപ്പോഴും അയനയുടെ ജീവിതം നരകമായിക്കൊണ്ടിരുന്നു ………. അവരുടെ അടിയും ചീത്തവിളിയും അവളുടെ ജീവിതത്തെ കൂടുതൽ കഷ്ടതയിലേക്ക് മാറി ……….

ജോബി പത്തം ക്‌ളാസും പ്ലസ് ടുവും തട്ടിയും  മുട്ടിയും പാസ്സായി …….. അവൻ ആർക്കിടെക്ചർ എഞ്ചിനീറിങ്ങിനു ജോയിന്റ് ചെയ്തു ………. കോളേജിൽ പോയി തുടങ്ങിയതോടെ അവനു നല്ലൊരു ഫ്രണ്ടിനെയും  കിട്ടി പേര് സിദ്ധാർഥ് ……… ജോബി അവന്റെ പേര് ചുരുക്കി സിദ്ധു എന്ന് വിളിച്ചു …….  കോളേജ് ഹോസ്റ്റലിലാണ് താമസം …….. ഭയങ്കര ആർട്ടിസ്റ് ആണ് …….. പടം വരയ്ക്കാൻ കഴിവുള്ളതുണ്ടാണ് ജോബിയും ആർക്കിടെക്ചർ മതിയെന്ന് വച്ചത് ……..  മിക്ക ശനി ഞായർ ദിവസങ്ങളിൽ മിക്കവാറും ജോബിയോടൊപ്പം സിദ്ധുവും ജോബിയുടെ  വീട്ടിൽ കാണും …… അവന്റെ അച്ഛനും അമ്മയും സ്റെറ്സിൽ (USA) ആണ് ……… ജോബിയുടെ റൂമിന്റെ  ജന്നലിലൂടെ  പുറത്തേക്ക് നോക്കിയാൽ അയന ഒരു തുണി അലക്കുന്ന കല്ലിൽ ഇരിക്കുന്നത് കാണാം ………. അയനയെ ദെത്തെടുത്തതാണെന്നും അവളുടെ കഷ്ടതകളും ജോബി സിദ്ധുവിനോട് പറഞ്ഞിട്ടുണ്ടായിരുന്നു ………… അയന തുണി അലക്കുന്ന കല്ലിൽ ഇരുന്നു അടികൊണ്ട സ്ഥലങ്ങൾ തടവുന്നതും ആകാശത്തേക്ക് നോക്കി കണ്ണുകൾ ഈറനണിയുന്നതു സിദ്ധുവിന്റെയും ജോബിയുടെയും പതിവ് കാഴ്ച ആയിരുന്നു ……. ഒരു ദിവസം ആ സീൻ മുക്കാൽ ഭാഗത്തോളം ജോബി വരച്ചുവച്ചു ……….. കുറച്ചു ദിവസമായിട്ടും ജോബി അത് പൂർണമാക്കാത്തതുകൊണ്ടു ബാക്കിയുള്ളത് സിദ്ധു ഫിനിഷ് ചെയ്തു …………. ………  കുറച്ചു കൂടി വലുതായി വരച്ചിരുന്നെങ്കിൽ അതിനു ചിലപ്പോൾ ജീവനുണ്ടാകുമായിരുന്നു …….. അത്രക്ക് ഒറിജിനാലിറ്റി ഉണ്ടായിരുന്നു ആ ചിത്രത്തിന് ……….. അയനയുടെ  ആ ചിത്രം

കുറച്ചു നാളുകൾക്ക് ശേഷം കോളേജിലെ വലിയൊരു ചുവരിൽ അയന ചിരിച്ചുകൊണ്ട് ആകാശത്തേക്ക് നോക്കിയിരിക്കുന്ന രംഗം ആരോ വരച്ചിട്ടു   …………..  അത് വരച്ചത് ചിലപ്പോൾ ജോബിയോ സിദ്ധുവോ ആയിരിക്കും……….  അതിനടിയിൽ ഒരു കുറിപ്പും  കുറിച്ചിട്ടു ………..

“ഇവൾ അയന ………. എന്നെങ്കിലും ഒരിക്കൽ ഇവൾ സൂര്യനെ പോലെ ഉദിച്ചുയരും……….. ആ നിമിഷത്തിനായി നമുക്ക് കാത്തിരിക്കാം ”

അവൾ പത്താം  ക്‌ളാസ് പരീക്ഷയ്ക്കായി  തയ്യാറെടുക്കുകയായിരുന്നു ……….  ഒരു നല്ല പേനയും കുറച്ചു ബുക്കുകളും സിദ്ധു അയനക്കായി വാങ്ങി കൊടുത്തു……….. അവൾ സന്തോഷത്തോടെ ബുക്കുകളുടെ  പേജുകൾ പെട്ടെന്ന് മറിച്ചു നോക്കി ആ ബുക്കിനകത്ത് കുറച്ചു കാശും അവൻ വച്ചിരുന്നു …………. കാശു കണ്ട അയന സിദ്ധുവിന്റെ മുഖത്തേക്ക് നോക്കി …… ജോബി അടുത്തു നിന്നതിനാൽ  കണ്ണുകൊണ്ടു  അടച്ചു വയ്ക്കാൻ ആംഗ്യം കാണിച്ചു ………… സിദ്ധുവിന്റെ ഒരു കണ്ണ് എപ്പോയും ജോബിയുടെ വീട്ടിലെത്തിയാൽ അയനയെ തിരയുന്നത് പതിവായി ………..  അവന്റെ മനസ്സിൽ അവളുടെ രൂപം പതിഞ്ഞു കഴിഞ്ഞിരുന്നു ………….

Leave a Reply

Your email address will not be published. Required fields are marked *