” ഈ കുരിപ്പിനെ ഞാനിന്ന്… അടങ്ങി അവിടെ നിന്നോണം ഞാൻ വരാം… ”
എൻ്റെ പറച്ചില് കേട്ടതും അവൾ ചിണുങ്ങി കൊണ്ട് ഫോണ് കട്ടാക്കി…അതോടെ എൻ്റെ കാമുകിയേം കാത്ത് ഞാൻ അക്ഷമനായി നിന്നു…അപ്പോഴായിരുന്നു കുറച്ച് പട്ടികളുടെ ഓരിയിടൽ വന്നത്… അതോടെ ഞാൻ ചുറ്റും ഒന്ന് കണോടിക്കാൻ മറന്നില്ല…അല്ല നന്ദുവിനെ കളിയാക്കി കളിയാക്കി ഒടുക്കം വല്ല യക്ഷിയും നമ്മുടെ പുറകെ വന്നോ…?ആ ചിന്ത മനസ്സിൽ വന്നതും “സാവിത്രിയമ്മേ… ന്നെ.. കൊല്ലരുത്… ” എന്ന ദ്രോണയിലെ സുരാജേട്ടൻ്റെ അവസ്ഥ ആയിരുന്നു എൻ്റേത്…അപ്പോഴായിരുന്നു മന്ദം മന്ദം ഫോണിലെ ഫ്ലാഷും കത്തിച്ച് ദിവ്യ എൻ്റടുത്തേക്ക് വരുന്നത് കണ്ടത്…വന്ന ഉടനെ പെണ്ണെന്നെ നന്നായി ഒന്ന് പിച്ചി…
” ഹാ… വേദനിക്കുന്നു പെണ്ണേ…. ”
ഞാൻ ഒന്ന് എരിവ് വലിച്ച ശേഷം പതിഞ്ഞ സ്വരത്തിൽ പരാതി പറഞ്ഞു…
” നന്നായി പോയി… മിണ്ടരുത് മനുഷ്യനെ തീ തീറ്റിക്കാൻ…ഞാനപ്പഴെ പറഞ്ഞതാ വരണ്ടാന്ന്… ”
എൻ്റെ മൂഖിൻ്റെ തുമ്പ് പിടിച്ച് തല ഒരുവശത്തേക്ക് തട്ടിയ ശേഷം അവൾ പറഞ്ഞു
” അങ്ങനെ പറഞ്ഞാ എങ്ങനാ എനിക്കെന്റെ കുഞ്ചൂസിനെ കാണാൻ കൊതി ആയിട്ടല്ലേ… ”
ഞാൻ അവളെ പിടിച്ച് എൻ്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ച ശേഷം പറഞ്ഞു…അതോടെ എൻ്റെ നെഞ്ചിൽ കെടന്ന് പെണ്ണോന്ന് കുണുങ്ങി ചിരിച്ചു…
” അല്ല നീയെന്തിനാ വെറും ഫ്ലാഷിനു പകരം ഈ വീഡിയോവും ഓണാക്കി പിടിച്ച് വന്നത്…നൈറ്റ് വ്ലോഗാണോ മോളൂസേ… ”
അവളുടെ കൈയ്യിലിരിക്കുന്ന ഫോണിൽ വീഡിയോ ഓണായി ഇരിക്കുന്ന കണ്ടതും ഞാൻ സംഭവം എന്താണെന്നറിയാൻ തിരക്കി…
” അത് പിന്നെ ഇന്ന് പടം കണ്ടില്ലെ അതിൻ്റെ ഒരു ഹാങ്ങോവറാ…പുറത്തിറങ്ങുമ്പൊ പേടിച്ചിട്ട് എന്ത് ചെയ്യും എന്നാലോജിച്ചപ്പൊ കിട്ടിയ ഐഡിയ ആ… ”
അവൾ കാര്യം ഇങ്ങനെ പറയുമ്പോഴും എനിക്ക് ഒന്നും അങ്ങ് കത്തിയില്ല…അതോണ്ട് തന്നെ നീ ഇത് എന്ത് കോക്കനട്ട് ആണ് പറയുന്നതെന്ന രീതിയിൽ ഞാൻ അവളെ നോക്കി…
” അല്ല ഈ പ്രേതങ്ങളെ ഒക്കെ ക്യാമറയിൽ കാണുമല്ലോ…അതോണ്ട്… “