ദിവ്യാനുരാഗം 15 [Vadakkan Veettil Kochukunj]

Posted by

ദിവ്യാനുരാഗം 15

Divyanuraagam Part 15 | Author : Vadakkan Veettil Kochukunj

Previous Part ]


വൈകിയെന്നറിയാം…കാരണങ്ങളും ഞാൻ പറഞ്ഞിട്ടുണ്ട്…അതുകൊണ്ട് കാത്തിരിപ്പിച്ചതിൽ വിഷമം ഉണ്ട്…കൂടുതൽ ഒന്നുമില്ല…എല്ലാവർക്കും സുഖം ആണെന്ന് കരുതുന്നു…

 

ഒരുപാട് സ്നേഹം…😘😘


അവിടുന്ന് വീട്ടിലേക്കുള്ള യാത്രയിലും അവളെന്റെ കൂടെയുള്ള ഫീൽ തന്നെ ആയിരുന്നു എനിക്ക്…ഈ പെണ്ണെൻ്റെ തലയ്ക്ക് പിടിച്ച മട്ടാണ്…ഒരു വഴക്കിൽ തുടങ്ങിയ ബന്ധം ഇവിടം വരെ എത്തിയത് ആലോചിക്കുമ്പൊ എനിക്കും ഇച്ചിരി കൗതുകം തോന്നുന്നുണ്ട്… പിന്നെ എൻ്റെ കാര്യമല്ലേ കൗതുകം ലേശം കൂടുതൽ ആണ്… മാപ്പാക്കണം മക്കളേ…

 

അങ്ങനെ ഓരൊന്നൊക്കെ ചിന്തിച്ച് കൂട്ടി വീട് എത്തുമ്പോൾ അച്ഛനും അമ്മയും നേരത്തെ ഹാജരിട്ടിരുന്നു…അതോടെ വണ്ടിയും കേറ്റിയിട്ട് ഞാനും അകത്തേക്ക് കയറി…

 

” ഹാ വന്നോ… ഈയിടെയായി കറക്കം ഒക്കെ കൂടുന്നുണ്ടല്ലോ മോനേ…. ”

അകത്തേക്ക് കാലെടുത്ത് വെക്കേണ്ട താമസം അമ്മയുടെ ചോദ്യം തേടി എത്തി…അതിന് ആ ഭാഗത്തേക്ക് നോക്കുമ്പോൾ ചായ ഊതി കുടിക്കുന്ന തന്തപടിയുടെ അടുത്ത് എന്നേയും നോക്കി ഇളിച്ചുകൊണ്ടിരിക്കുന്ന പുള്ളിക്കാരിയുടെ തിരുമുഖവും കണ്ടു…

 

” കറക്കമോ…ഞാൻ കോളേജിൽ തന്നാർന്നു…അതിനുമാത്രം സമയം ഒന്നും ആയില്ലല്ലോ… ”

ഞാൻ അതിന് വല്ല്യ വില കൽപ്പിക്കാതെ അകത്തേക്ക് നടക്കാനൊരുങ്ങി…

 

” പിന്നേ…മണി 6 വരെ നിനക്ക് ആരാടാ അവിടെ പാഠം എടുക്കുന്നേ…? ”

ഒഴിഞ്ഞുമാറാൻ ശ്രമിച്ചാലും പുള്ളിക്കാരിയുടെ ചോദ്യം വന്നുകൊണ്ടേ ഇരിക്കും…ഇനി ഇവരിത് നേരത്തെ പേപ്പറിൽ എഴുതി വെച്ച് ചോദിക്കുന്നതാണോ…??

 

” ഒന്ന് ചുമ്മാ ഇരിയടി…6 മണിയൊക്കെ ഞങ്ങൾ ആമ്പിള്ളേർക്ക്… കോളേജ് ടൈം തന്നെയാ… ”

എൻ്റെ അവസ്ഥ കണ്ടത് കൊണ്ടാണോ അതോ പുള്ളിയുടെ ജീവിതത്തിൽ നിന്നും ചികഞ്ഞെടുത്തത് ആണോന്നൊന്നും അറിയില്ല.. എനിക്കും മുന്നേ മറുപടി കൊടുത്തത് അച്ഛനായിരുന്നു…അതിന് അങ്ങേരെ നോക്കി വെൽഡൺ വാസു വെൽഡൺ…എന്ന രീതിയിൽ ഞാൻ ആംഗ്യം കാണിച്ചു…

 

” ആണോ കോളേജ് കുമാരാ…ദേ എന്നെ കൊണ്ടൊന്നും പറയിക്കല്ലേ…ചെക്കനോട് നേരത്തേം കാലത്തേം വീട്ടിൽ കേറാൻ പറയാതെ അവന് വളം വെച്ച് കൊടുക്കുവാ അങ്ങേര്….അതെങ്ങനാ വിത്തു ഗുണം പത്ത് ഗുണം… “

Leave a Reply

Your email address will not be published. Required fields are marked *