ഞാൻ ഒടുക്കം അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു…ആഹാ…അങ്ങനങ്ങ് വിട്ടാൽ പറ്റത്തില്ലല്ലോ…
” വേണ്ടാട്ടോ…ഞാൻ ചുമ്മാ പറഞ്ഞതാ…ഇയാളൊന്നു പോയെ…എനിക്ക് പേടിയാ… ”
എൻ്റെ ആവേശം കണ്ടതും മറുതലയ്ക്കൽ അവൾക്ക് പരിഭ്രമം തുടങ്ങി…പക്ഷെ ഞാൻ അതൊന്നും കാര്യമാക്കിയില്ല…
” ഒന്നും പറയാണ്ടാ…ഞാൻ വരുവാ…പിന്നെ വന്നാൽ ഇയാൾ എന്ത് തരും… ”
ഞാൻ ഒരു ആക്കിയ രീതിയിൽ ചോദിച്ചു…
” ഒരു ഒലക്ക തരാം… എന്നെ കൊണ്ട് പറയിപ്പിക്കണ്ടാ…. ”
എൻ്റെ ചോദ്യം കേട്ടതും ഒരു ചിരിയോടെ അവൾ മറുപടി പറഞ്ഞു…
” അത് നിന്റെ തന്തയ്ക്ക് കൊടുത്തേക്ക്…എനിക്ക് വേണ്ട…എന്താലും അവിടെ എത്തി കാണാം… ”
ഞാൻ നൈസ് ആയി ലവൾടെ തന്തയ്ക്ക് ഒരു കൊട്ട് കൊടുത്ത ശേഷം ഫോണ് കട്ടാക്കാൻ തീരുമാനിച്ചു…
” ദേ…വേണ്ടാ… ”
അവൾ എന്തോ മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും ഞാൻ ഫോൺ കട്ടാക്കി…എന്നിട്ട് നേരെ റൂമിലേക്ക് നടന്നു… വേറെന്തിന് നമ്മുടെ മുത്തിനെ തൂക്കാൻ തന്നെ…നന്ദു സാർ ഇല്ലാതെ നമ്മുക്ക് എന്ത് പരിപാടി…
” അളിയാ നന്ദു… ഞാനൊരു കാര്യം പറഞ്ഞാ നീ എന്നെ തല്ലരുത്… ”
റൂമിൽ തിരിച്ചെത്തുമ്പോൾ പെസ്സും കളിച്ചിരിക്കുന്ന നന്ദുവിൻ്റെ അടുത്ത് പോയി ഞാൻ ഒരു ചിരിയോടെ പറഞ്ഞു…അപ്പോഴേക്കും ബാക്കി ഉള്ളവന്മാരൊക്കെ കിടന്നിരുന്നു…
” എഴുതിയ ഇന്റേണലിൽ ഞാൻ തോറ്റ് നീ ജയിച്ച് എന്നാണ് പറയാൻ വരുന്നതെങ്കിൽ തല്ലില്ല.. കൊല്ലും മൈരേ… ”
അവൻ കളിയിൽ നിന്ന് ശ്രദ്ധ മാറ്റാതെ എനിക്ക് മറുപടി തന്നു…
” അയ്യേ…അതൊന്നുവല്ല…നീ ഇങ്ങോട്ട് നോക്ക്… ”
ഞാൻ അവൻ്റെ ഫോണ് തട്ടി പറിച്ച് എൻ്റെ പിന്നിലായി വെച്ചു…
” എന്തോന്ന് മൈരേ കുടുതൽ ഷോ ഇടാണ്ട് കാര്യം പറ… ”
എൻ്റെ കോപ്രായം കണ്ടവൻ പല്ല് കടിച്ചു…
” അത്പിന്നെ… നമ്മുക്ക് ഒരു നൈറ്റ് റൈഡിന് പോയാലോ… ”
ഞാൻ ഇളിച്ചു കൊണ്ട് കാര്യം ചോദിച്ചതും…
” പഫാ….നിന്റെ മറ്റവൾടെ വീട്ടിലേക്കായിരിക്കും…നിന്റെ തന്തയെ വിളിച്ചോ മൈരേ…ഞാനില്ല…ൻ്റെ ഫോണിങ്ങ് താ… “