ഫോണെടുത്തതും മറുതലയ്ക്കൽ നിന്നും ഒരു ചീറൽ ആയിരുന്നു…
” ഹോ…അത് പിള്ളാരുടെ എടയിൽ നിന്ന് ഇപ്പാടൊ ഒന്ന് മാറിയത് അതാ…നീ കിടന്നില്ലായിരുന്നോ… ”
ഞാൻ എൻ്റെ ഭാഗം അവൾക്ക് മുന്നിൽ വ്യക്തമാക്കി…
” ഓ…അല്ലേലും കൂട്ടുകാരെ ഒക്കെ കിട്ടായാ നമ്മളെ ഒന്നും വേണ്ടാലോ… ”
എൻ്റെ മറുപടി കേട്ടതും മറുതലയ്ക്കൽ ഒരു ചിണുങ്ങൽ ആയിരുന്നു…
” ദേ ഒരെണ്ണം തരും കേട്ടോ കുഞ്ചൂസെ… പിള്ളാരുടെ മുന്നീന്ന് ഇങ്ങനെ കൊഞ്ചാൻ പറ്റുവോ…അതോണ്ടല്ലേ…നീ ക്ഷമി… ”
ഞാൻ അവളെ കയ്യിൽ എടുക്കാൻ ഇത്തിരി റൊമാന്റിക് മോഡിൽ സംസാരിച്ചു…
” ഓ പിന്നേ…അല്ലാതെ എന്നോട് സ്നേഹം ഇല്ലാതോണ്ടല്ല… ”
അവൾ വീണ്ടും പിള്ളാരെ പോലെ സംസാരിക്കുന്നത് കേട്ടതും എനിക്ക് ചിരിയാണ് വന്നത്…
” എൻ്റെ പെണ്ണേ…നിന്നെയല്ലാതെ വേറാരയാ ഞാൻ സ്നേഹിക്കണ്ടേ…നിനക്ക് ഇത് ഇപ്പോഴും വിശ്വാസമില്ലേ… ”
ചിരിയടക്കി പിടിച്ച് ഞാൻ കപട സങ്കടം കലർന്ന രീതിയിൽ മറുചോദ്യം ചോദിച്ചു…
” അയ്യോ…ഉണ്ട്…ഞാൻ ചുമ്മാ പറയുന്നതല്ലേ…ൻ്റെ ചെക്കൻ്റെ വായീന്ന് അങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് കേൾക്കുന്നത് ഒരു സുഖമല്ലേ…അതിന് വേണ്ടിയാ… ”
മറുപടി പറഞ്ഞ ശേഷം പെണ്ണിൻ്റെ കുണുങ്ങി ചിരി കൂടി ഉയർന്നതോടെ എൻ്റെ അവസ്ഥ മറ്റേതായി…ഏത്… നമ്മുടെ ” വരുന്നടാ റൊമാന്റിക് വരുന്നടാ…ൻ്റെ പെണ്ണിനെ ഇപ്പൊ കാണണം… ” അതെന്നെ…
” നീ ഇങ്ങനെ ഓരോന്ന് പറഞ്ഞെന്നെ പിരി കേറ്റല്ലേ…എനിക്ക് കാണാൻ തോന്നുവാ…ഞാൻ ഇപ്പൊ അങ്ങോട്ടേക്ക് വരും… ”
ഞാൻ ചിരിച്ചുകൊണ്ട് എൻ്റെ അവസ്ഥ അവളോട് പറഞ്ഞു…
” മ്മ് പിന്നേ…ഇപ്പൊ വരും… അന്ന് ഞാൻ വെയിറ്റിട്ട് നിന്നോണ്ട് ഈഗൊ അടിച്ച് സഹിക്കാൻ പറ്റാണ്ട് വന്നതല്ലേ…അല്ലാണ്ട് കാണാൻ കൊതിയായിട്ട് വന്നതൊന്നും അല്ലല്ലോ… ”
എൻ്റെ പറച്ചില് കേട്ടതും അവളൊരു അടക്കി ചിരിയോടെ പറഞ്ഞു…
” എന്ന് വെച്ചാൽ ഇപ്പൊ ഞാൻ വരത്തില്ലാന്നല്ലേടി അതിൻ്റെ ഉള്ളടക്കം… അത്രയ്ക്കായോ…ന്നാ വിത്തിൻ മിനിറ്റ്സ് നിന്റെ വീടിന്റെ മുറ്റത്ത് ഉണ്ടാവും ഈ ഞാൻ… “