ഞാനും തിരിച്ച് അതേ രീതിയിൽ മറുപടി കൊടുക്കാൻ തുടങ്ങി…
” പിന്നേ…. ആർക്കറിയാം….എത്ര പേര് കോണ്ടാക്റ്റ് ലിസ്റ്റിൽ ഉണ്ടെന്ന്… ”
ഇത്തവണ കൊഞ്ചലിൽ ഇത്തിരി ആക്കലിൻ്റെ ടേസ്റ്റ് കൂടി ഉണ്ടായിരുന്നു…
” വേണ്ടാട്ടോ…മോളെ ദിനേശാ…ഊതല്ലേ… ”
ഞാൻ അതിന് ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു…പിന്നേയും ഞങ്ങളിങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു… അങ്ങനെ ഒടുക്കം ഞാൻ റൂമിനടുത്തേക്ക് എത്തിയപ്പോൾ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് കട്ടാക്കി…അതിന് ശേഷമാണ് റൂമിൽ കേറിയത്…
” ഹാ വന്നോ…ഇന്നെന്താ ഇങ്ങ് വരാം എന്ന് കരുതിയത്… ”
റൂമിൽ കേറിയതും നന്ദുവിൻ്റെ ആക്കിയുള്ള ഒരു ചോദ്യം…
” അതെന്താടാ അങ്ങനൊരു ടെല്ലിഗ്… ”
ഞാൻ അവനെ നോക്കി ഒന്ന് പുരികം ഉയർത്തിയ ശേഷം ശ്രീയുടെ അടുത്തായിരുന്നു…
” അല്ല ഇയാൾക്ക് വേണ്ടപെട്ടവർ ഇന്ന് ലീവ് ആയത് കൊണ്ട് ചോദിച്ചതാണേ… ”
നന്ദു വീണ്ടൂം ഇളിച്ചുകൊണ്ട് കാര്യം വ്യക്തമാക്കിയപ്പോഴായിരുന്നു എനിക്കങ്ങ് കത്തിയത്…അതോടെ ഞാനവനെ എപ്പോഴത്തേയും പോലെ തലയണ വെച്ചൊരു ഏറ് കൊടുത്തു…ഇതിപ്പൊ പതിവായ സ്ഥിതിക്ക് നടയടി എന്ന് പറയുന്ന പോലെ നമ്മുകിതിനെ നടയേറ് എന്ന് വിളിച്ചാലോ…??
” എന്നാലും എൻ്റെ ആക്സിഡന്റ് കാരണം ഇവിടൊരാക്ക് ജീവിതം കിട്ടി…നന്ദി വേണം മൈരേ… നന്ദി… ”
അതുല് കൂടി എന്നെ ഊക്കാൻ ഉള്ള രീതിയിൽ മുന്നോട്ട് വന്നു…
” കാലത്ത് പോയി വാങ്ങിച്ച് കൊണ്ടുതന്നാ മതിയോ മൈരേ നിനക്ക് നന്ദി…?? മിണ്ടാതിരുന്നോണം അല്ലേൽ ആ മറ്റേ കാലും ഞാൻ അടിച്ചൊടിക്കും… ”
ഞാൻ അവനെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞതും അവിടൊരു കൂട്ട ചിരി മുഴങ്ങി…അങ്ങനെ കളി ചിരിയും ഒക്കെ ആയി ഭക്ഷണവും ഒക്കെ കഴിച്ച് സമയം തള്ളി നീക്കി…ദിവ്യയെ പിന്നെ വിളിക്കാൻ പറ്റിയില്ല… ഒടുക്കം രാത്രി ഒരു 12:15 അങ്ങനെ ആയപ്പൊ അവൾടെ കോൾ വന്നു…അതോടെ ഞാൻ ഫോണും എടുത്ത് വരാന്തയിലേക്കിറങ്ങി..അപ്പോഴേക്കും അതുവും നന്ദുവും ഒഴിച്ച് ബാക്കി രണ്ടും കിടന്നിരുന്നു…
” ന്താ… പിന്നെ വിളിക്കാഞ്ഞെ… “