ഇങ്ങേരെന്നെ ഇത് കഴിക്കാൻ സമ്മതിക്കില്ല… ഇതൊക്കെ കണ്ട് അമ്മ കിണിക്കുന്നുണ്ട്…അത് കണ്ടപ്പൊ മനസ്സിലായി വായ മാത്രേ ഇങ്ങേരുടെ ഉള്ളൂ…ഡയലോഗും സംവിധാനവും ഒക്കെ അവിടുന്നാണെന്ന്…
” അങ്ങനെ എനിക്ക് പ്രതേകിച്ച് ഒരു മേഖലയോടും വല്ല്യ താൽപര്യം ഒന്നുമില്ലാന്നെ…ബാക്കി ഒക്കെ വഴിയെ നോക്കാം…ഇപ്പൊ ഇതൊന്ന് കേറ്റിക്കോട്ടെ… ”
ഞാൻ രണ്ടാളെയും മുഖത്ത് നോക്കി ഒന്ന് ഇളിച്ച ശേഷം മുന്നിലുള്ള പ്ലേറ്റിലേക്കാക്കി പൂർണ്ണ ശ്രദ്ധ…അത് കേട്ടതും രണ്ടാളും ചെറിയ ചിരിയോടെ എൻ്റെ കഴിപ്പും നോക്കി നിന്നു…അങ്ങനെ ഒടുക്കം ചായയും കുടിച്ച് രണ്ടാളോടും യാത്ര പറഞ്ഞ് വീട്ടിന്നിറങ്ങി…
വീട്ടിൽ നിന്നും ഹോസ്പിറ്റലിലേക്കുള്ള യാത്രയിൽ അവിടെ എത്താറായപ്പൊ 2-3 തവണ ദിവ്യയുടെ കോൾ വന്നിരുന്നു…പക്ഷെ ഞാൻ വണ്ടിയോടിക്കുന്നതിനാൽ എടുത്തില്ല…ഒടുക്കം പാർക്കിംഗ് ഏരിയയിൽ വണ്ടി വെച്ചപ്പോൾ ഞാനവളെ തിരിച്ചു വിളിച്ചു…
” ഹലോ എന്താടോ…ന്താ പറ്റിയേ… ”
ഞാൻ കാര്യം എന്താണെന്നറിയാൻ തിരക്കി…
” ഹേയ് ഒന്നൂല്ല്യ…ചുമ്മാ വിളിച്ചയാ… ”
അവൾ ഒരു കൊഞ്ചലോടെ മറുപടി തന്നു…
” ഒന്നങ്ങ് തന്നാലുണ്ടല്ലോ…അവൾടെ വിളി കണ്ടാ പേറ്റുനോവെടുത്ത് ഇരിക്കുമ്പോലാ…ചുമ്മാ വിളിച്ചതാ പോലും… ”
അവൾടെ കൊഞ്ചല് കേട്ടതും ഞാൻ ഒരു കപട ദേഷ്യം അഭിനയിച്ചു…പക്ഷെ അതിന് മറുപടിയായി വന്നത് അവൾടെ കുണുങ്ങി ചിരി ആയിരുന്നു…
” കിണിക്കല്ലേ പെണ്ണേ… ”
ഞാൻ പാർക്കിംഗ് ഏരിയയിൽ നിന്നും റൂം ലക്ഷ്യമാക്കി അവളോട് സംസാരിച്ച് കൊണ്ട് നടന്നു…
” ന്താ എനിക്ക് ചിരിച്ചൂടേ…അല്ല ഹോസ്പിറ്റൽ എത്തിയോ… ”
മറുതലയ്ക്കൽ അതേ ചിരിയുടെ അകമ്പടിയോടെ അവൾടെ മറുചോദ്യം
” ഇതാ ഇപ്പൊ കയറുന്നേ ഉള്ളൂ… പിന്നെ ഇയാള് സത്യത്തിൽ വെറുതേ വിളിച്ചതാണോ… ”
2-3 തവണ വിളിച്ചത് കൊണ്ടായിരിക്കാം എൻ്റെ ഉള്ളിൽ നിന്നും ആ ചോദ്യം വന്നത്…
” ഹാ മോനേ…എനിക്കെന്റെ ചെക്കനെ ചുമ്മാ വിളിച്ചൂടെ… ”
അവൾടെ കൊഞ്ചികോണ്ടുള്ള സംസാരം കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഒരു ഫീൽ ആയിരുന്നു….
” അയ്യോ…വിളിച്ചോ വിളിച്ചോ…മാഡം അല്ലാതെ നമ്മളെ ഒക്കെ വേറെ ആര് വിളിക്കാനാ… “