ദിവ്യാനുരാഗം 15 [Vadakkan Veettil Kochukunj]

Posted by

ഇന്നലെ തന്ത ചോദിച്ച സെയിം ഡയലോഗ് ഇന്ന് ഇങ്ങേരും ചോദിച്ചു…ഇവരൊക്കെ ടീം ആയിട്ട് കരിയർ ഗൈഡൻസിൻ്റെ ആൾക്കാരിണോ… ഫ്യൂച്ചർ പ്ലാൻ അറിയാൻ നടക്കുന്നു…തൻ്റെ മോളെ കെട്ടാൻ ആണ് പ്ലാൻ എന്ന് വെച്ച് കാച്ചിയാലോ..?? അല്ലേ വേണ്ട… എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ എന്നാണല്ലോ…

 

” അങ്ങനൊന്നും തീരുമാനിച്ചില്ല…എന്തേലും ഒക്കെ നോക്കണം…എന്നാ ഞാൻ ഫ്രഷായിട്ട് വരാം… ”

ഒടുക്കം നൈസ് ആയി ഊരിപോരാൻ എന്നോണം പറഞ്ഞ് ഞാൻ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി…ഹാളിൽ ഇരുന്നു…അമ്മ അടുക്കളയിലേക്ക് ആണെന്ന് തോന്നുന്നു അവിടെ നിന്നും സൗണ്ട് കേൾക്കുന്നുണ്ട്…

 

” അപ്പൊ നമ്മള് പറഞ്ഞ് വന്നത് എവിടാ… ആ.. നീ ഇങ്ങനെ ടെൻഷൻ അടിക്കാതെടാ…അങ്ങനൊന്നും നടക്കില്ല… ”

ഹാളിൽ സോഫയിൽ ഇരിക്കുമ്പൊഴും പുറത്ത് അച്ഛൻ സംസാരിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു…പക്ഷെ ഞാനതിന് വല്ല്യ പ്രാധാന്യം ഒന്നും കൊടുക്കാൻ പോയില്ല…എന്തേലും ഊള കേസ് ആയിരിക്കും…

 

” അറിയില്ലടാ…ആകെ ഒരു ടെൻഷനാ…ഇതിൻ്റെ പേരിൽ അവന്മാരിനി എന്ത് ക്രൂരതയാ കാട്ടാൻ പോന്നേന്ന് അറിയില്ല…ഒരിക്കൽ ഒരു വേദന സഹിച്ചതാ ഞാനും എൻ്റെ കുടുംബവും… ”

അച്ഛന് മറുപടിയായി പുള്ളിയുടെ വായിൽ നിന്ന് വന്ന മറുപടി കേട്ടതും ഒരു നിമിഷം എൻ്റേയും ശ്രദ്ധ അങ്ങോട്ടേക്ക് പോയി…അപ്പൊ വിചാരിച്ച പോലല്ല.. എന്തോ കാര്യമായ പ്രശ്നമുണ്ട്…

 

“നീ ഇങ്ങനെ ഓരോന്ന് ചിന്തിച്ച് കൂട്ടണ്ടാ…ഫ്രീ ആയിരിക്ക്… ”

അച്ഛൻ അങ്ങേരെ ആശ്വസിപ്പിക്കുന്നുമുണ്ട്…

 

” എൻ്റെ കൊച്ചിനെ ഓർത്താടാ എനിക്ക് പേടി… ദുഷ്ടന്മാരാ…എന്നോട് ഉള്ള പക എൻ്റെ മോളോട് തീർക്കാതിരുന്നാ മതി… ”

അങ്ങേര് ഭീതിയോടെ പറഞ്ഞ വാക്കുകൾ ഭയത്തിൻ്റെ ഒരു ആണി പോലെ എൻ്റെ നെഞ്ചിലാണ് വന്ന് തറച്ചത്…ഒരു നിമിഷം ഞാൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് പോയി..

 

” ൻ്റെ ദിവ്യ…അവൾക്ക് അപകടമോ….ഒന്നും മനസ്സിലാകുന്നില്ല….ആരാ അവൾടെ അച്ഛൻ ഭയക്കുന്ന ആ ശത്രുക്കൾ…??എന്തിന് വേണ്ടിയാണ് അവർ…?? ”

 

ചോദ്യങ്ങൾ ഓരോന്നായി എൻ്റെ മനസ്സിനോട് ഞാൻ തന്നെ ചോദിച്ചു തുടങ്ങി…അല്ല എൻ്റുള്ളിലെ ഭയം എന്നെ കൊണ്ട് ചോദിപ്പിക്കുകയാണ്…അതേ നിമിഷത്തിൽ എൻ്റെ ഫോണും അടിഞ്ഞു…എടുത്ത് നോക്കിയപ്പോൾ ദിവ്യയുടെ കോൾ… സ്ക്രീനിൽ ചിരിച്ചിരിക്കുന്ന അവൾടെ ചിത്രം കണ്ടതും പൂർണമായും ഭയം എന്നെ വിഴുങ്ങും എന്ന രീതിയിൽ എത്തി….പക്ഷെ അടുത്ത നിമിഷം എവിടെ നിന്നോ ഒരു ശബ്ദം എൻ്റെ കാതുകളിലേക്ക് ഇരച്ചുകയറു പോലെ തോന്നി….അതെ…അതെന്നോട് എന്തോ പറയും പോലെ…ഒരു നിമിഷം ഞാൻ കണ്ണുകൾ അടച്ച് അത് പൂർണ്ണമായും ശ്രദ്ധിച്ചു….

Leave a Reply

Your email address will not be published. Required fields are marked *