” പോണം…കാറെടുത്ത് പോയി നന്ദുവിനെ പിക്ക് ചെയ്തിട്ട് വേണം പോകാൻ… ”
” ആണോ എന്നാ വൈകിക്കണ്ട…ഞാൻ പിന്നെ വിളിക്കാം… ”
കാര്യങ്ങൾ കേട്ടതും അവൾ പിന്നെ വിളിക്കാം എന്ന് പറഞ്ഞു…അതിന് സമ്മതം മൂളി ഞാനും ഫോണ് കട്ടാക്കി…പിന്നെ കഴിച്ച പാത്രവും കഴുകി നേരെ കാറുമെടുത്ത് നന്ദുവിനേയും പൊക്കി കോളേജിൽ വിട്ടു…
” ലവന്മാരൊക്കെ എങ്ങനെ വന്ന് കാണും…നനഞ്ഞ് കുളിച്ച് കാണുമല്ലോ… ”
കോളേജിൽ എത്തിയതും മഴയുടെ കാഠിന്യം കണ്ട് ഞാൻ ശ്രീയേയും അഭിയേയും പറ്റി നന്ദുവോട് തിരക്കി…
” മിക്കവാറും നനഞ്ഞ് കുളിച്ച് കാണും…ഞാൻ പറഞ്ഞതാ ഒരുമിച്ച് വരാന്ന്…അപ്പൊ ശ്രീക്ക് എന്തോ എക്സാം ഉണ്ട് പോലും…അതോണ്ട് ലവന്മാർ നേരത്തെ പോന്നു.. ”
നന്ദു എൻ്റെ ചോദ്യത്തിനുള്ള മറുപടി നൽകി… അപ്പോഴേക്കും ഞങ്ങൾ ലാബിനടുത്തേക്ക് എത്തിയിരുന്നു…പിന്നെ ലാബിൽ ആയിരുന്നു ഉച്ചവരെ… ഒടുക്കം വെളിയിൽ ഇറങ്ങിയപ്പൊ അത്യാവശ്യം കാലാവസ്ഥ ഒക്കെ തെളിഞ്ഞിരുന്നു…അപ്പോഴാണ് അച്ഛൻ്റെ ഒരു കോൾ വരുന്നത്…
” ഡാ നീയെവിടാ… കോളേജിൽ ആന്നോ… ”
ഫോണെടുത്തതും മറുതലയ്ക്കൽ പുള്ളിയുടെ ചോദ്യം എത്തി…
” ഹാ…എന്താ മോനെ ദിനേശാ… ”
ഞാൻ ചിരിച്ചുകൊണ്ട് കാര്യം തിരക്കി…
” ഒന്നൂല്ലടാ…അമ്മ ചെറുതായി ഒന്ന് തലകറങ്ങി വീണു…അത് അറിയിക്കാനാ…കൊഴപ്പം ഒന്നുമില്ല കേട്ടോ… ”
അച്ഛൻ വിളിച്ച കാര്യം തിരക്കിയതും കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി…അമ്മ തലകറങ്ങി വീണെന്നോ…ഞാനാകെ പരവേശനായി…
” ന്താ…എന്താ പറ്റിയെ അമ്മയ്ക്ക് പെട്ടെന്ന്…എവിടാ അച്ഛനിപ്പൊ…അമ്മയുടെ അടുത്താണോ… ”
ഞാൻ വെപ്രാളം കൊണ്ട് ചോദ്യങ്ങൾ നിർത്താതെ ചോദിച്ചു കൊണ്ടിരുന്നു…
” ഒന്നൂല്ല്യടാ…നീയിങ്ങനെ ടെൻഷൻ അടിക്കാൻ മാത്രം ഒന്നൂല്ല്യ….അവളിവിടെ അവൾടെ ഹോസ്പിറ്റൽ അവരുടെ ഡോക്ടേഴ്സിൻ്റെ സ്പെഷ്യൽ റൂമിൽ തന്നെ ഉണ്ട്…ഞാനും ഇവിടുണ്ട്… ”
അച്ഛൻ കാര്യങ്ങൾ വ്യക്തമാക്കിയതും ഞാൻ വരുവാന്ന് മാത്രം പറഞ്ഞ് മറുപടിക്ക് നിൽക്കാതെ ഫോൺ കട്ടാക്കി അങ്ങോട്ടേക്ക് പോകാൻ തീരുമാനിച്ചു…
” എന്താടാ എന്താ പറ്റിയെ…ആരാ വിളിച്ചേ… ”
എൻ്റെ വെപ്രാളം കണ്ട് നിന്ന നന്ദു ഞാൻ ഫോൺ വെച്ചതും ഗൗരവത്തിൽ ചോദിച്ചു…