” അല്ല ഇപ്പോഴും കണ്ടാ ആ കോളേജ് കുമാരിയുടെ ലുക്കുണ്ട് എൻ്റെ ഡോക്ടറിന്…അതോണ്ട് വേണെ വന്നോ…പിന്നെ എനിക്ക് അല്ലേ അറിയൂ കെളവിയാന്ന്… ”
ഞാൻ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു..അത് കേട്ട് അമ്മ ചിരിച്ചുകൊണ്ട് എനിക്ക് നേരെ കൈ ഓങ്ങുമ്പോഴേക്കും ഞാൻ ഓടി സ്റ്റയർ കേറിയിരുന്നു…പുറകീന്ന് ഭക്ഷണം കഴിക്കാൻ മറക്കരുത്… അവരിങ്ങുവാണ്.. എന്നൊക്കെ ഉള്ള പതിവ് പല്ലവികളും ഉണ്ടായിരുന്നു…
അങ്ങനെ റൂമിലെത്തിയതും ഒന്ന് മയങ്ങി എഴുന്നേറ്റപ്പോളേക്കും സമയം 10 കഴിഞ്ഞിരുന്നു…ഫോണെടുത്ത് നോക്കിയപ്പോൾ കാമുകിയുടെ 2 മിസ്ക്കോളും നൻപൻ നന്ദു സാറിൻ്റെ 5 മിസ്ക്കോളും… എന്നാ കൂടുതൽ തവണ വിളിച്ചവനെ ആദ്യം വിളിക്കാം എന്ന് കരുതി നന്ദുവിനെ വിളിച്ചു…
” അളിയാ മഴയല്ലേ…നീ കാറെഡുത്തിട്ട് വാ…ഞാൻ വീട്ടിലുണ്ട്… ”
ഫോണ് എടുത്തവാടെ അവൻ്റെ മറുപടി അതായിരുന്നു…അപ്പോഴാണ് പുറത്ത് മഴ പെയ്യുന്നത് ഞാനും ശ്രദ്ധിച്ചത്…
” മഴയോ…ഇതെപ്പോ…രാവിലെ ഒന്നുമില്ലായിരുന്നല്ലോ… ”
ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് ജനാല തുറന്ന് പുറത്തേക്ക് നോക്കി..മ്മ്..തകർത്ത് പെയ്യുന്നുണ്ട്…
” രാവിലത്തെ ചെന്നൈ എക്സ്പ്രസിന് വന്നിറങ്ങിയാതാ മൈരേ… എന്തേ…നിന്ന് ചെലക്കാതെ വേഗം വാടേയ്…മണി പത്ത് കഴിഞ്ഞു…ലാബ് ആണ്… ”
എൻ്റെ പറച്ചില് ഫോണിൽ കൂടെ കേട്ടതും ലവൻ്റെ ചീറല് തൊടങ്ങി…
” നിന്ന് കാറാതെ മൈരേ വരുവാ… ”
ലവന് മറുപടിയും കൊടുത്ത് പെട്ടെന്ന് തന്നെ ഫ്രഷാവാൻ തീരുമാനിച്ചു…അങ്ങനെ ഫ്രഷായി പിന്നെ കഴിക്കാൻ ഇരുന്നപ്പോൾ ആണ് ദിവ്യയെ ഞാൻ അങ്ങോട്ട് വിളിക്കുന്നത്…
” ഹലോ മാഡം ഗുഡ് മോണിംഗ്… ”
ഞാൻ ഒരു കഷ്ണം ഇഡല്ലി സാമ്പാറിൽ മുക്കി അണ്ണാക്കിലേക്ക് ഇട്ടുകൊണ്ട് അവളോട് പറഞ്ഞു…
” ഗുഡ് മോണിംഗ്…എന്താണ് മാഷേ കുത്തി കേറ്റുന്നത്… ”
ഫോണിൽ കൂടി അവൾടെ ആ പതിവ് കുണുങ്ങി ചിരിയോടുള്ള മറുപടിയും വന്നു…
” ഹേയ് ഒന്നൂല്ല്യ ഇഡല്ലിയുമായി ചെറിയോരു യുദ്ധം… നീ കഴിച്ചോ… ”
” പിന്നേ…ഞാൻ നേരത്തെ കഴിച്ചു…അല്ല കോളേജിൽ പോണില്ലെ…നല്ല മഴയാണല്ലോ… “