അവൾ മുഴുവിപ്പിക്കാതെ നാണത്തോടെ എൻ്റെ നെഞ്ചിൽ മുഖം പുഴത്തിയതും ഞാൻ ചിരിക്കണോ അതോ ഇതിന്റെ ഈ കോപ്രായങ്ങൾ ഒക്കെ കണ്ട് കരയണോ എന്ന കൺഫ്യൂഷനിലായി…പെണ്ണാണേൽ എന്നെ നാണം കൊണ്ട് നോക്കുന്നുമില്ല…
” മ്മ്… നിന്റെ ബുദ്ധി വിമാനം തന്നെ… അല്ല റോക്കറ്റ്…റോക്കറ്റ്… ”
ഞാൻ അവളുടെ ഇടുപ്പിൽ ഇക്കിളി ആക്കി പറഞ്ഞു…
” പോ അവിടുന്ന്…കളിയാക്കല്ലെ… ”
എൻ്റെ ഇക്കിളിന് പകരമായി കൈയ്യിനൊരു ചെറിയ തല്ല് കിട്ടി…അങ്ങനെ കുറച്ച് നേരം ഞങ്ങൾ ആ നിലാവിന്റെ വെളിച്ചത് ആ നിൽപ്പ് നിന്നു…
” എന്നാ എൻ്റെ മോളുടെ ഉറക്കം കളയണ്ട…പൊക്കൊ…ഒന്ന് കാണണം എന്നെ ഉണ്ടായിരുന്നുള്ളൂ… ”
ഒടുക്കം ഞാൻ അവളെ എൻ്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി കൊണ്ട് പറഞ്ഞു…അതോടെ പെണ്ണിന് കളിപ്പാട്ടം തട്ടിമാറ്റിയപ്പോൾ ഉള്ള കുട്ടികളുടെ മുഖം ആയി…
” പോണോ…ഇപ്പൊ… ”
അവൾ ചിണുങ്ങി കൊണ്ട് ചോദിച്ചു…
” എന്തേ പോണ്ടേ… ”
ഞാൻ അതേ നാണയത്തിൽ മറു ചോദ്യം ചോദിച്ചു…
” പോകണ്ടാന്ന് പറഞ്ഞാ ഇവിടെ നിൽക്കുവോ… ”
അവളെന്റെ കൈയ്യിൽ കൈ കൊർത്തു കൊണ്ട് തിരക്കി…
” എൻ്റെ പെണ്ണേ…നീയെന്റെ മനസ്സ് മാറ്റല്ലേ…ആരേലും കണ്ട് പ്രശ്നം ആവണ്ട… തൽകാലം മോള് നടക്ക്…എന്നേം കാത്ത് നന്ദു പുറത്ത് നിൽപ്പുണ്ട്… ”
ഞാൻ അവളെ എന്നോട് ചേർത്ത് നിർത്തി ഉമ്മറം ലക്ഷ്യമാക്കി നടന്നു…
” മ്മ്…പാവം നന്ദു എപ്പോഴും പോസ്റ്റാണല്ലേ… ”
അവളെന്റെ ഷോൾഡറിൽ താങ്ങി നടന്നു കൊണ്ട് ചോദിച്ചു…അതിന് അവളെ നോക്കി ഒന്ന് കണ്ണിറുക്കിയ ശേഷം ഞാൻ അതിനെ ഉമ്മറതെത്തിച്ചു…
” അപ്പൊ ശരി…മോള് ചെന്ന് സുഖായിട്ട് ഉറങ്ങിക്കോ…ഗുഡ് നൈറ്റ്… ”
ഞാൻ യാത്ര പറയാൻ എന്നോണം അവളുടെ മുടിയിഴകളിൽ താലോടി കൊണ്ട് പറഞ്ഞു…അതിന് മറുപടി ആയി അവളുടെ കുഞ്ഞ് നുണക്കുഴി വിടർന്നുള്ള ചിരിയും വന്നു…
” അപ്പൊ ശരി… നാളെ കാണാം… ”
ഞാൻ യാത്ര പറഞ്ഞ് തിരിഞ്ഞ് നടക്കാനൊരുങ്ങി…പക്ഷെ തൊട്ടടുത്ത നിമിഷം എൻ്റെ കൈപിടിച്ച് വലിച്ച ദിവ്യ അവൾക്ക് അഭിമുഖമായി ചേർത്ത് നിർത്തി…ആ രാത്രിയുടെ ഇരുട്ടിൽ പൂത്തുലഞ്ഞ നിലാവിന്റെ ശോഭയിൽ ഞങ്ങളുടെ കണ്ണുകൾ ഒരുനിമിഷം പരസ്പരം തറച്ചു നിന്നു…കാര്യമെന്താണെന്ന് അറിയാൻ പുരികം ഉയർത്തിയ എനിക്ക് അവൾ മറുപടി തന്നത് എൻ്റെ ചുണ്ടിന് മീതേ അവൾടെ ചുണ്ടിനാൽ നൽകിയ ചുടു ചുംബനത്തിലൂടെയാണ്…ഒരു നിമിഷം 210 KV ലൈനിൽ ഊഞ്ഞാലാടിയ അവസ്ഥ ആയിരുന്നു എൻ്റേത്…ആകെ ഒരു തരിപ്പായിരുന്നു… ഒരുമാതിരി റംമിൽ കുരുമുളകിട്ട് അടിച്ചാൽ ഉള്ള അവസ്ഥ….