എന്റെ മാത്രം പെണ്ണ് 3
Ente Maathram Pennu Part 3 | Author : Alan | previous Part
ഗായിസ് ഈ കഥയുടെ ആദ്യത്തെ രണ്ടു പാർട്ട് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ ഏറെ സന്തോഷം ഉണ്ട്……
പിന്നെ ഇതിന്റെ ആദ്യത്തെ രണ്ടു പാർട്ട് ലഭിക്കാൻ ആയി Alan എന്ന് തിരഞ്ഞാൽ മതി അല്ലെങ്കിൽ ”എന്റെ മാത്രം പെണ്ണ് ” എന്ന് തിരഞ്ഞലും കിട്ടുന്നതാണ്…
എന്റെ മാത്രം പെണ്ണ്
എന്നിട്ട് എന്തേലും കണ്ടോ ? … അവൾ ഒരു കൂസലും ഇല്ലാതെ എന്നോട് ചോദിച്ച് ….
ഞാൻ ഒന്നും മിണ്ടിയില്ല…
അവൾ ഒന്നും കൂടി ചോദിച്ചു…
ഈ പ്രാവിശ്യത്തെ അവളുടെ ചോദ്യം തീരും മുൻപ് കട എത്തിയിരുന്നു…
ഞാൻ നേരേ കടയിലേക്ക് കേറി 2 പാക്കറ്റ് തെരും വാങ്ങിച്ച് കടയിൽ നിന്ന് ഇറങ്ങി..
ഞാൻ തിരിച്ച് നടന്ന് അവളുടെ അടുത്ത എത്തിയതും അവൾ വീണ്ടും ചോദ്യം അവർത്തിച്ചു…
ഞാൻ വീട്ടിൽ ചെന്നിട്ട് പറഞ്ഞ് തരാം … ദെഷ്യത്തിൽ തന്നെ ഞാൻ അവളോട് പറഞ്ഞു ….
ഞാൻ വീട്ടിലേക്ക് നടന്നു… എന്റെ ഒപ്പം അവളും..
തിരിച്ച് വരുമ്പോൾ അവൾ ഒന്നും തന്നെ മിണ്ടുന്നില്ലായിരുന്നു…
ഞങ്ങൾ അങ്ങനെ വീട്ടിൽ എത്തി… ഞാൻ നേരെ അടുക്കളയിലേക്ക് പോയി തൈര് അമ്മയുടെ കൈയിൽ കൊടുത്തിട്ട് ഞാൻ എന്റെ റൂമിലോട്ട് പോയി…
ഞാൻ എന്റെ റൂമിലോട്ട പോകുമ്പോൾ അവൾ അവിടെ പൊന്നു ആയിട്ട് ഇരിക്കുന്നുണ്ടായിരുന്നു …
ഞാൻ അവളെ ശ്രദ്ദിക്കാതേ നേരെ മുകളിലോട്ട് പോയി…
ഞാൻ എന്റെ റൂമിൽ ചെന്ന് കുത്തി ഇട്ടിരുന്ന ഫോണും എടുത്ത് നേരെ കട്ടിലിലേക്ക് കിടന്നു…
അങ്ങനെ കട്ടിലിൽ കിടന്ന് ഫോണിൽ വണ്ട് മെസേജും മറ്റും നോക്കി കിടത്തപ്പോൾ ഒരു ശു… ശു… വിളിക്കേട്ട് ….
ഞാൻ പെട്ടന്ന് എഴുന്നേൽറ്റ് നോക്കിയപ്പോൾ അതാ മായ അവിടെ ഇരിക്കുന്നു…