നാരായണൻ… മാളു ക്ഷമിച്ചുകള എല്ലാം… കുറച്ചുനാളത്തേക്ക് ഇവിടുന്ന് ആരും അങ്ങോടെക് വരരുത് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്റെ നമ്പറിൽ വിളിച്ചാൽ മതി അവൾക്ക് അവനെ കാണാതെ ആയത് മുതൽ ഭ്രാന്ത് എടുത്തു നടക്കുക എനിക്കിപ്പോ അവളോട് ഒന്നും പറയാൻ പറ്റില്ല കാരണം അവളെയും കൂടി നഷ്ടപ്പെട്ടൽ ഞാൻ പിന്നെ ഇല്ല നടക്കാനുള്ളത് ഒക്കെ നടന്നു മോൾ എല്ലാം മറന്ന് കള അവളെ ഇവിടേക്ക് വരാതെ ഞാൻ നോക്കിക്കൊള്ളാം കുഞ്ഞിക് ഇപ്പൊ കുഴപ്പമൊന്നുമില്ലലോ അല്ലെ ഞാൻ പിന്നെ വന്നു കണ്ടോളാം മോൾ ഒന്ന് പോയി കുളിച്ചു ഫ്രഷ് ആയി വല്ലതും കഴിക്ക് പോയവർ പോയി ഇനി അതും പറഞ്ഞിട്ട് കാര്യമില്ല മാമനോട് അങ്ങോട്ട് പോട്ടെ മോളെ… മോള് പൊയ്ക്കോ
നാരായണൻ തറവാട്ടിൽ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു
മാളു അവളുടെ റൂമിലേക്ക് പോയി അവൾ അവളുടെ കട്ടിലിൽ കയറി കിടന്നു കണ്ണടച്ച് ഇതുവരെ നടന്ന കാര്യങ്ങൾ എല്ലാം ഓർത്തു കിടന്നു കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നില്ല അത് വറ്റിയിരുന്നു… കുറച്ച് കഴിഞ്ഞു അവൾ ഉറങ്ങി പോയി *******
നിനയുടെ വിട്ടിൽ
മരിയ…. നീ എന്താ മോളെ പെട്ടെന്ന് വന്നേ ഇന്ന് ഡ്യൂട്ടി ഇല്ലേ
നീന… പെട്ടന്ന് ഒരു വായ്യമാ അതാ മിനി ചേച്ചി ലീവ് എടുത്തു പൊയ്ക്കോളാൻ പറഞ്ഞു
മരിയ… നിനക്കു നല്ല തളർച്ച ഉണ്ടാലോ നിന്റെ മുഖത്തു എന്താ തിനർത്തത്
നീന മുഖം മറച്ചു പിടിച്ചു
നീന.. അത് ഒന്നും ഇല്ല മാമ്മ ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ മമ്മാ കഴിക്കാൻ എന്തെങ്കിലും എടുത്ത് വേക്
മരിയ… മോളെ നീ ഒരു പ്രായം തികഞ്ഞ കുട്ടിയാണ് നിനക്കു ശെരി എന്ന് തോന്നുന്നത് ചെയ്യാൻ ഉള്ള അധികാരം നിനക്കു ഉണ്ട് നിന്റെ മുഖത്തു ഉള്ള പാട് അത് അടി കിട്ടിയത് ആണ് എന്ന് എനിക്ക് മനസ്സിൽ ആയി പക്ഷെ അത് നിനക്ക് എന്നോട് പറയാൻ മടി ആണ് എങ്കിൽ ഞാൻ ചോദിക്കുന്നില്ല എല്ലാം കണ്ടു അറിഞ്ഞു ചെയ്യാനും പറയാനും ഓക്കേ ഉള്ള വകതിരിവ് നിനക്കു ഉണ്ട് എന്റെ മോൾ ഇ വീടിന് വേണ്ടി കഷ്ടം പെടുന്നുണ്ട് മാമ്മക്ക് നിന്നെ വിശ്വാസം ആണ് ഏന്തിലും എന്റെ മോൾ തെറ്റ് ചെയ്യില്ല അത് മമ്മാക്ക് ഉറപ്പ് ഉണ്ട് മോൾ ഒന്നും കൊണ്ടു വിഷമിക്കരുത് കേട്ടോ മോളു പോയി കുളിച് വാ