രാവണ ഉദയം 5 [Uncle jhon]

Posted by

അവൾ അത് പറഞ്ഞു അവസാനം നല്ലൊരു മുട്ട് കുടി മുട്ടി തിരിഞ്ഞു നടന്നു കുറച്ച് നടന്നതും പെട്ടന്ന് വാതിൽ തുറന്നു അവൾ തിരിഞ്ഞു നോക്കി മണിയമാ കരഞ്ഞു കലങ്ങിയ ചുവന്ന കണ്ണ് മുഖത്തു ചോര തുടുപ് അലങ്കോലമായി മുഖത്തു വീണു കിടക്കുന്ന മുടി ഒരു സെക്കൻഡിനുള്ളിൽ അവൾ കണ്ടത് അതായിരുന്നു

മണിയമാ അവളെ കണ്ടതും നടുക്കം ആണോ അതോ സങ്കടം വന്നതോ തന്റെ കുഞ്ഞിന്നേ കാണാതായതിൽ ഉള്ള ദേഷ്യമോ ആ സെക്കൻഡിൽ അവർ വാതിൽ കൊട്ടി അടച്ചു

എല്ലാം നിമിഷങ്ങൾക്കുള്ളിൽ ആയിരുന്നു കുഞ്ഞി ഒരു ദീർഘശ്വാസം വിട്ടു

മണിയമാ താൻ എന്താണ് ചെയ്തത് എന്നാ ബോധിത്തിൽ വന്നതും മുഖം വാതിലിൽ ഇട്ട് ശക്തിയിൽ മുട്ടി ഉച്ചത്തിൽ കരഞ്ഞു പെട്ടെന്ന് ഒരു ശബ്ദം കേട്ടതും അവർ ഞെട്ടി വാതിലിൽ പെട്ടെന്ന് തുറന്നു

മുറ്റത്തു വെള്ളം വെച്ചിരുന്ന ചെമ്പു കുടങ്ങൾ മറിഞ്ഞു വീണു കിടക്കുന്നു അതിന്റെ അടുത്ത് ആയി കുഞ്ഞി മണ്ണിൽ വീണു കിടക്കുന്നു മണിയമയുടെ ശ്വാസം നിലച്ചു പോയി അവരുടെ കണ്ണുകൾ പേടിയാൽ തുറിച്ചു നിന്ന് പോയി അവർ നിന്നിടത് നിന്ന് കുഞ്ഞിയുടെ അടുത്തേക്ക് സർവ്വ ശക്തിയും എടുത്തു പാഞ്ഞെടുത്തു അവരുടെ നിലവിളി മംഗലത്ത് തറവാട് തന്നെ കുലുക്കി കളഞ്ഞു

മണിയമാ…. അയ്യോ യെന്ന് രാസാത്തി അമ്മ തങ്കമ്മേ അയ്യോ മോളെ

അവർ ഓടി അവളുടെ അടുത്ത് എത്തി അവളെ താങ്ങി മടിയിൽ കിടത്തി അവൾ ബോധം ഇല്ലാതെ വെട്ടി വീണ ചേമ്പ് തണ്ടിന്റെ ഇല്ല പോലെ ആകെ വാടി പോയിരുന്നു അവർ അവളെ കൈയിൽ എടുത്തു അവിടെ ഇരുന്നു ആർത്തു വിളിച്ചു

മണിയമാ… അയ്യോ അമ്മേ എന്റെ മോളെ മണിയമയോട് പൊറുക്കെടി മോളെ ആയ്യോാ യെന്ന പേത്ത തായേ കൺതുറക്ക് യേ ചെല്ലാമേ യേ അയനാരെ യെൻ ഉസ്സിർ എടുത്കൊ യെൻ രാസാത്തിയേ കൺമൂഴികവെച്ച്ഡ് പ്പാ അയ്യോ ഓടി വായോ

അവർ ഉച്ചത്തിൽ നിലവിളിച്ചു കരഞ്ഞു അവരുടെ കണ്ണുനീർ അവളുടെ മുഖത്തു വീണു അവർ അവരുടെ കൈ തന്നെ എടുത്തു അവരുടെ തലയ്ക്കു നെറ്റിക്കും ഓക്കേ അടിച്ചു അലമുറ ഇട്ട് കരഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *