രാവണ ഉദയം 5 [Uncle jhon]

Posted by

അതു കേട്ടതും അവിടെ ഉള്ള എല്ലാവരും ഞെട്ടി പ്രതാപൻ അടക്കം അയാൾ മനോജിന്റെ മുഖത്തേക് നോക്കി

തന്റെ ഭർത്താവ് അല്ലാതെ പിന്നെ ഇപ്പോൾ വേറെ ഒരാൾ ആണ് തന്റെ പേര് ഉച്ചത്തിൽ വിളിച്ചിരിക്കുന്നത് അതു തന്റെ ചെറുമകന്റെ പ്രായം ഉള്ള ഒരു പയ്യൻ തബുരാട്ടിയുടെ നെഞ്ച് വിങ്ങി പോയി ഒരു നാട് മുഴുവൻ ബഹുമാനത്തോടെ കണ്ട തന്നെ ഇപ്പോൾ ആരോ ഒരാൾ തന്റെ എല്ലാവരുടെയും മുന്നിൽ ഇട്ട് തന്റെ പേര് ഉറക്കെ വിളിച്ചു അപമാനിച്ചു അവർ ഒന്നും കണ്ണ് അടച്ചു തുറന്നു

അമ്മയെ പേര് എടുത്തു വിളിച്ചത് കേട്ട് ഭദ്രൻ മുന്നോട്ടു ആഞ്ഞു അതിനു പുറകെ മറ്റുള്ളവരും ഇതൊക്കെ കണ്ടു മനോജ്‌ കൂൾ ആയി നിൽക്കുകയാണ് ബാക്കി പോലീസ്കാർ ഓക്കേ അവിടെ എന്താണ് നടക്കുന്നത് എന്ന് മനസ്സിൽ ആവാതെ കിളി പോയി നിന്നും സി ഐ പ്രതാപൻ അടക്കം

ഭദ്രൻ… എടാ നിനെ ഞാൻ

തബുരാട്ടി…. ഭദ്ര നിക്കാൻ പുറകോട്ടു പോ

ഇത് കേട്ട് അവരുടെ കണ്ണിൽ നോക്കിയ ഭദ്രൻ വിറച്ചുപോയി തമ്പുരാട്ടിയുടെദേഷ്യംവും അവരുടെ ചുണ്ട് വിറ കൊണ്ടു ബാക്കി ഉള്ളവരും നിന്നിടത് നിന്ന് അനങ്ങാതാവാതെ നിന്നും

തബുരാട്ടി… ഇനി ഒരാൾ എന്റെ അനുവാദം ഇല്ലാതെ ശബ്ധിച്ചാൽ അറിയാലോ എന്നെ പുറകോട്ടു പോവാൻ എല്ലാം കേട്ട് നിന്നോണം വായ അടച്ചു പിടിച്ചു ഇവർ ഇവിടെ വന്നാ ജോലി അവർ ചെയ്യും ആരു ഇനി ഒരക്ഷരം മിണ്ടി പോകരുത് മനസ്സിൽ ആയോ

എല്ലാവരും അമ്മയുടെ അന്ത്യ ശാസനത്തിൽ അനുസരണയോടെ നിന്നും

പ്രതാപൻ മനോജിനെ നോക്കി നീ എന്താ ഇ കാണിക്കുന്നേ എന്നാ പോലെ ആംഗ്യം കാണിച്ചു മനോജ്‌ കണ്ണിറുക്കി കാണിച്ചു

മനോജ്‌…. അയ്യോ അരുന്ധതി എന്ന് വിളിച്ചത് അല്ല അതിന്റെ കൂടെ പ്രായം നോക്കി മാത്രം അമ്മയെന്നോ അമ്മായി എന്നോ ചേർക്കം അങ്ങനെ വിളിക്കാൻ ഞങ്ങൾക്ക് പറ്റും

തബുരാട്ടി… കുട്ടിക്ക് ഇഷ്ട്ടം ഉള്ളത് വിളികാം

മനോജ്‌… അയ്യോ ഞാൻ ആരുടെയും കുട്ടി ഒന്നും അല്ല മനോജ്‌ എന്ന് വിളികാം അല്ലെങ്കിൽ യൂണിഫോം നോക്കി അതിനു റെസ്‌പെക്ട് കൊടുത്തു സാർ എന്നു വിളികാം ചിലപ്പോ ഇ അച്ചുവിനെയും കുട്ടി എന്നൊക്കെ ആയിരിക്കിലെ വിളിച്ചത് അതു കൊണ്ടു അതു വേണ്ടാ കാരണം അവൻ മിസ്സ്‌ ആയപ്പോ അവൻ വെറും മാണിക്യന്റെയും മീനാക്ഷിയുടെയും മാത്രം മകൻ ആയി പോയാലോ അപ്പൊ അത്രയല്ലേ ഉള്ളു ( മനോജ്‌ ഒന്നും ചിരിച്ചു,)

Leave a Reply

Your email address will not be published. Required fields are marked *