മണ്ണിലാണ് സ്വർഗ്ഗം … ഈ നിമിഷം ആണ് നിൻ പറുദീസാ 1 [Binoy T]

Posted by

“അതെ സർ. നമുക്ക് പോയി നോക്കാം.” സുരേഷ് പറഞ്ഞു.

“അവർ കാറിൽ ഇരിക്കട്ടെ അല്ലെ ഇക്ക”. അഫ്സൽ കാറിൽ നോക്കികൊണ്ട് എന്നോട് ചോദിച്ചു.

“അവർ ഇരിക്കട്ടെ അഫ്സൽ. നമുക്ക് പോയി നോക്കി വരം.”

“വരൂ സർ..” എന്ന് പറഞ്ഞു കൊണ്ട് സുരേഷ് മുന്നേ നടന്നു. അവർ മുന്ന് പേരും ഹൗസ്ബോട്ട് ലക്ഷ്യമാക്കി നടന്നു.

“ഇനിയും രണ്ടു പേരുകൂടി ഉണ്ട് ബോട്ടിലെ സ്റ്റാഫ് ആയിട്ടു.” പോകുന്നതിനിടക്കായി സുരേഷ് പറഞ്ഞു.

സുരേഷ് ജെട്ടിയിൽ കിടന്നിരുന്നു ഹൗസ്ബോറ്റിന്റെ ഇടനാഴിയിൽ ഇടതുകാൽ എടുത്തു വെച്ച് ഒരു കൽ ബോട്ടിലും മറ്റേ കൽ ജെട്ടിയിലുമായി വെച്ചുകൊണ്ട് പറഞ്ഞു.

“സൂക്ഷിച്ചു കയറു സർ…. ബോട്ടിന്റെ മുകളിൽ തല മുട്ടാതെ .”

ഫൈസിയും അഫ്സലും ബോട്ടിനുള്ളിൽ സൂക്ഷിച്ചു തന്നെ കയറി.

ഒരു നീണ്ട ഇടനാഴി ഹൗസ്ബോറ്റിന്റെ മുൻവശം തൊട്ടു പുറകുവശം വരെ സജീകരിച്ചിരിക്കുന്നു.അതിലൂടെ അവർ ആദ്യം ബോട്ടിന്റെ മുൻവശത്തേക്കു പോയി. വിശാലമായ ഇരിപ്പിടം ഒരുക്കിയിരുന്നു അവിടെ. സോഫയായും ടി ടേബിളും എല്ലാം കൂടിയ ഒരു ലിവിങ് റൂം പോലെ ഉള്ള സജീകരണം. അതിന്റെ മുൻവശത്തായിട്ടു ബോട്ടിന്റെ വേഗത്തെയും ദിശ തിരിക്കാനുള്ള വളയവും പിന്നെ മറ്റു പെടലുകളും. ഒരു ചെറിയ ഇരിപ്പിടം ഡ്രൈവർക്കായി അവിടെ ഉണ്ട്.

അവിടെ നിന്നും പിന്നെ അവർ ബോട്ടിന്റെ പിറകുവശത്തേക്കു പോയി. പോകുന്ന വഴിയിലായി രണ്ടു വിശാലമായ മുറികൾ. ശീദീകരണ സൗകര്യത്തോടെ കൂടിയ വിശാലമായ മുറികൾ. രണ്ടും ബാത്ത് അറ്റാച്ചിട്. വിശാലമായ കിടക്കകൾ സജീകരിച്ചിരിക്കുന്നു. മുറിയുടെ ഒരു വശത്തായി ജനാലകൾ ഉണ്ട്. അതിലൂടെ കായൽ കാഴ്ചകൾ കണ്ടു രസിക്കാം.

മുറികളിൽ നിന്നും അവർ നേരെ ബോട്ടിന്റെ പുറകു വശത്തേക്ക് പോയി. പുറകുവശത്തായി പാചകം ചെയ്യാനും മറ്റും ഉള്ള സൗകര്യം. ചുരുക്കി പറഞ്ഞാൽ നല്ല ഫൈവ്സ്റ്റാർ ലെവൽ ഉള്ള സൗകര്യം. അഫ്സലിനും ഫൈസിക്കും നല്ല പോലെ ബോധിച്ചു.

ബോട്ടിൽ നിന്നും ഇറങ്ങി അവർ സംസാരിച്ചു നിൽകുമ്പോൾ രണ്ടു പേര് അവിടേക്കു വന്നു.

“നമസ്ക്കാരം സാറമ്മാരെ.” അവർ വന്നപാടെ അഫ്സലെയും ഫൈസിയെയും നോക്കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *